എല്ലാവർക്കും ഏറെ ഇഷ്ടമുള്ള ഒരു പലഹാരമാണ് ചപ്പാത്തി. എന്നാൽ പലരുടെയും പരാതിയാണ് ചപ്പാത്തി സോഫ്റ്റാകുന്നില്ല എന്ന്. അപ്പോൾ ഇന്ന് ഞാൻ പരിചയപ്പെടുത്തുന്നത് രാവിലെ ഉണ്ടാക്കുന്ന ചപ്പാത്തി വൈകിട്ടായാലും നല്ല സോഫ്റ്റായി ഇരിക്കുന്ന ചപ്പാത്തി എങ്ങനെ ഉണ്ടാക്കാം എന്നതാണ്. ആദ്യം വലിയ ഒരു പാത്രത്തിലേക്ക് രണ്ട് കപ്പ് ഗോതമ്പ് പൊടി എടുക്കുക, ശേഷം ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക. ഇനി നല്ല തിളച്ച ഒരു കപ്പ് വെള്ളം കുറെച്ചെയായി ചേർത്ത് മാവ് ഒരു സ്പൂൺ കൊണ്ട് മിക്‌സാക്കുക.
ഇനി രണ്ട് ടേബിൾ സ്പൂൺ ഓയിൽ ചേർത്ത് മാവ് നല്ല സ്മൂത്തായി കുഴച്ചെടുക്കുക. ശേഷം കുഴച്ചെടുത്ത മാവിനെ ചെറിയ ചെറിയ ബോളുകളാക്കി ഉരുട്ടി എടുക്കുക. ഇനി ഓരോ ബോൾ മാവിനേയും ചപ്പാത്തി കല്ലിൽ കുറച്ചു മാവ് വിതറി കൊടുത്ത ശേഷം പരത്തി എടുക്കുക. എല്ലാ മാവിനെയും ഇതുപോലെ പരത്തി എടുത്ത ശേഷം ചപ്പാത്തി കല്ല് നല്ല പോലെ ചൂടാക്കി എടുക്കുക. ഇനി ഓരോ ചപ്പാത്തിയും കല്ലിലേക്ക് ഇട്ടു കൊടുക്കുക.
ഇനി ഒരു സൈഡ് മൂത്തു വന്നാൽ മറിച്ചിട്ട് മറുസൈഡും നല്ല പോലെ മൂപ്പിച്ചെടുക്കുക. ഇനി രണ്ട് സൈഡും മൂത്തു വന്ന ചപ്പാത്തിയെ കല്ലിൽ നിന്നും എടുത്തു മാറ്റുക. എല്ലാ ചപ്പാത്തിയെയും ഇങ്ങനെ ചുട്ടെടുത്ത ശേഷം ഓരോ ചപ്പാത്തിയെയും നാലാക്കി മടക്കി ചൂടാറിയ ശേഷം ഒരു അടച്ചുറപ്പുള്ള പാത്രത്തിൽ സൂക്ഷിക്കുക.
അപ്പോൾ നിങ്ങൾ ഉണ്ടാക്കുന്ന ചപ്പാത്തിയും സോഫ്റ്റ് ആകണമെങ്കിൽ മാവ് നനയ്ക്കുമ്പോൾ നല്ല തിളച്ച വെള്ളത്തിൽ മാവ് കുഴച്ചെടുത്താൽ മതിയാകും. അപ്പോൾ എല്ലാവർക്കും ഈ ഒരു റെസിപ്പി ട്രൈ ചെയ്തു നോക്കണേ. മിയ കിച്ചൺ എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എന്ന് കരുതുന്നു. ഇഷ്ടമായാൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.
