ഇനി ഗുലാബ് ജാമുൻ പുതു രുചിയിലായാലോ

ഇന്ന് നമുക്ക് നല്ല ടേസ്റ്റിയായിട്ടുള്ള ഒരു സ്വീറ്റ് റെസിപ്പി പരിചയപ്പെട്ടാലോ. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ കഴിയുന്ന ഒരു നല്ല സ്വീറ്റാണിത്. എല്ലാവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഈ സ്വീറ്റ് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി എട്ടു പീസ് ബ്രെഡ് എടുക്കുക. എന്നിട്ട് ബ്രെഡിന്റെ സൈഡിലായി കാണുന്ന മൊരിഞ്ഞ ഭാഗം മുറിച്ചു മാറ്റുക. എന്നിട്ട് ചെറിയ പീസുകളായി മുറിച്ച ശേഷം മിക്സിയുടെ ജാറിലിട്ട്‌ നല്ലപോലെ പൊടിച്ചെടുക്കുക.

ശേഷം പൊടിച്ചെടുത്ത ബ്രഡ് പൊടി ഒരു പാത്രത്തിലേക്ക് മാറ്റിയ ശേഷം അതിലേക്ക് ഒരു ടേബിൾ സ്പൂൺ നെയ്യും ചേർത്ത് നല്ലപോലെ മിക്‌സാക്കുക. എന്നിട്ട് കുറെചെയായി പാൽ ചേർത്ത് ബ്രെഡ് പൊടി നല്ല സോഫ്റ്റായി കുഴച്ചെടുക്കുക. നല്ല സ്മൂത്തായി കുഴച്ചെടുത്ത ശേഷം കയ്യിൽ കുറച്ച് എണ്ണ തടവുക. ശേഷം ഓരോ ചെറിയ ബോളുകളായി ഉരുട്ടിയെടുക്കുക. ശേഷം ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം പാനിലേക്ക് അര ഭാഗത്തോളം എണ്ണ ഒഴിച്ചു ചൂടാക്കിയ ശേഷം ചൂടായ എണ്ണയിലേക്ക് ബാക്കി വെച്ചിട്ടുള്ള ഓരോ ബോളും ഇട്ട് ഫ്രൈ ചെയ്ത് കോരിയെടുക്കുക. ഒരു ബ്രൗൺ കളർ ആകുമ്പോൾ എണ്ണയിൽ നിന്ന് കോരിയെടുക്കുക.

രണ്ട് സൈഡും ഒരു ഗോൾഡൻ കളറായി വരുമ്പോൾ ഫ്ളയിം ഓഫ് ചെയ്തു ഒരു പാത്രത്തിലേക്ക് മാറ്റുക. ഇനി ഒരു പാനിലേക്ക് ഒരു കപ്പ് പഞ്ചസാര ചേർത്ത് കൊടുക്കുക. എന്നിട്ട് ഒരു കപ്പ് വെള്ളവും ചേർത്ത് പഞ്ചസാര നല്ലപോലെ തിളപ്പിക്കുക. ശേഷം തിളച്ചുവന്ന പഞ്ചസാര ലായനിയിലേക്ക് കാൽടീസ്പൂൺ ഏലക്ക പൊടിച്ചത് ചേർത്ത് നല്ലപോലെ ഇളക്കുക. പഞ്ചസാര നല്ലപോലെ തിളച്ചു വരുമ്പോൾ മീഡിയം ഫ്ളൈമിൽ വച്ച് രണ്ട് മിനിറ്റ് കൂടി തിളപ്പിച്ചെടുക്കുക. ശേഷം രണ്ട് മിനിറ്റ് കൂടി തിളപ്പിച്ച പഞ്ചസാര മിക്സിലേക്ക് നേരത്തെ ഫ്രൈ ചെയ്തു വച്ചിട്ടുള്ള ഓരോ ബോളും ഇട്ട് കുറച്ച് നേരം വച്ചിരിക്കുക.

അരമണിക്കൂറോളം ഇതുപോലെ തന്നെ വച്ചിരുന്ന ശേഷം സെർവ് ചെയ്യാം. അപ്പോൾ വളരെ ടേസ്റ്റി ആയിട്ടുള്ള ബ്രെഡ് ഗുലാബ് ജാമുൻ റെഡിയായിട്ടുണ്ട്. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ കഴിയുന്ന ഒരു സ്വീറ്റ് റെസിപ്പി ആണ് ഇത്. കുട്ടികൾക്ക് ഇടയ്ക്കിടെ ഇങ്ങനെ തയ്യാറാക്കി കൊടുക്കാൻ മറക്കരുത്. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.

Leave a Reply