നമ്മുടെ വീടുകളിലും മുന്തിരി കുലകൾ പിടിക്കും,അല്ലെങ്കിൽ നമ്മുടെ നാട്ടിലും മുന്തിരി കുലകൾ പിടിക്കാൻ വേണ്ടി നമ്മൾ എന്തൊക്കെ ചെയ്യണമെന്നാണ് ഇവിടെ വിവരിക്കുന്നത്.ചിലർ പറയുന്നത് കേട്ടിട്ടുണ്ട്, നമ്മുടെ കേരളത്തിലെ കാലാവസ്ഥയിൽ മുന്തിരി കായ്ക്കില്ല എന്ന്. പക്ഷെ അത് ശെരിയല്ല എന്ന് തെളിയിക്കുന്ന തരത്തിലുള്ള വീഡിയോ ആണ് താഴ് കൊടുത്തിട്ടുള്ളത്. മുന്തിരി തൈകൾ വളരുക മാത്രേ ചെയ്യുന്നുള്ളു, പക്ഷെ കുലയ്ക്കുന്നില്ല എന്ന് പറയുന്നവർ ശ്രദ്ധിക്കുക. അതിന് നിങ്ങൾ എന്തൊക്കെയാണ് ചെയ്യേണ്ടതെന്നറിയാൻ തുടർന്ന് വായിക്കുക.
ഇതിനായി നമ്മുക്ക് നല്ല ഒരു മുന്തിരി വള്ളിയാണ് വേണ്ടത്.നഴ്സറിയിൽ നിന്നും വാങ്ങുന്നത് വള്ളികളാണ് കൂടുതൽ ഉത്തമം എന്ന് തോന്നിയിട്ടുണ്ട്.ഒരു പെൻസിൽ കനത്തിലുള്ള ഏകദേശം 30 cm നീളമുള്ള മുന്തിരി വള്ളിയാണ് ആവശ്യം.ഇത് ഒരു കുഴിയെടുത്ത നടുകയാണ് ചെയ്യേണ്ടത്.കുഴിയിൽ ചാരവും ചാണകപ്പൊടിയും കൂടെ ചവറുകൾ ഇടുന്നത് നന്നായിരിക്കും.ശേഷം നമ്മൾ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം എന്തെന്നാൽ ഇത് നടുന്നത് വെയിൽ കിട്ടുന്ന സ്ഥലത്ത് ആയിരിക്കണം.മാത്രമല്ല ഇതിന്റെ വളർച്ചക്ക് വെള്ളവും അതാവശ്യം തന്നെയാണ്. കുറച്ചു ഒന്ന് വളർന്നു കഴിഞ്ഞാൽ ചാണകവും പിണ്ണാക്കു൦ നന്നായി മിക്സ് ചെയ്ത് പുളിപ്പിച്ചതിന് ശേഷം ഇതിന്റെ മൂട്ടിൽ ഒഴിച്ച് കൊടുക്കുക.ഇത് ധാരാളം മുന്തിരി കുലകൾ ഉണ്ടാകാൻ സഹായിക്കും.
മുന്തിരി തൈകൾ ഒന്ന് വളർന്ന് തുടങ്ങിയാൽ പിന്നെ അതിനാവശ്യം നല്ല ബലമുള്ള പന്തലാണ്.വള്ളികൾക്ക് ചുറ്റി വളരാനുള്ള പന്തൽ ശെരിയാക്കുക.വളർന്ന് പന്തലിലേക്ക് പിടിച്ചു തുടങ്ങിയാൽ നന്നായിട്ട് വളർന്ന് പോകുന്ന രണ്ടു തണ്ടുകൾ മാത്രം നിർത്തി ബാക്കിയുള്ളത് മുറിച്ചു കളയുക.ഇനി മുന്തിരി വള്ളികൾ നന്നായി വളർന്നു കഴിഞ്ഞാൽ പിന്നെ അത് കായ്ക്കാൻ വേണ്ടി ചെയ്യേണ്ട കാര്യങ്ങൾ ഇതാണ്,അതിന് ശെരിയായ പരിചരണ൦ കൊടുക്കണം. പടർന്ന ചെടികളിൽ കൂമ്പുകൾ വരും,അത് നുള്ളി കളയുക.അപ്പോൾ പുതിയത് വരികയും അതിൽ മുന്തിരി പിടിക്കാനും സാധ്യത കൂടുതലാണ്. ആദ്യ വര്ഷം കുറച്ചേ പിടിക്കു ,പക്ഷെ അടുത്ത വർഷങ്ങളിൽ ഒരുപാട് കുലകൾ പിടിക്കും.
