ചപ്പാത്തിയും, ദോശയുമൊക്കെ മടുത്തോ ? എങ്കിൽ ഇങ്ങനെ ഒരു പലഹാരം ട്രൈ ചെയ്യൂ

നമ്മുടെയെല്ലാം വീടുകളിൽ എപ്പോഴും കാണുന്ന ഒരു സാധനമാണ് ഗോതമ്പുമാവ്. ഗോതമ്പുമാവ് കൊണ്ട് എന്നും ഒരേ ടെസ്റ്റിലുള്ള പലഹാരങ്ങൾ തയ്യാറാക്കുന്നതിനേക്കാൾ വ്യത്യസ്തമായ രുചിയിലുള്ള ഒരു അടിപൊളി പലഹാരം തയ്യാറാക്കിയാലോ. അപ്പോൾ നമുക്ക് നോക്കാം വളരെ ടേസ്റ്റിയായിട്ടുള്ള ഈ പലഹാരം എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന്. അതിനായി ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കുക. ശേഷം ചൂടായ പാനിലേക്ക് 1 ടേബിൾ സ്പൂൺ ഓയിൽ ചേർത്ത് കൊടുക്കുക.

ശേഷം ഓയിലിലേക്ക് രണ്ടു സവാള കൊത്തിയരിഞ്ഞത് ചേർത്തിളക്കുക. ഇനി ആവശ്യത്തിന് ഉപ്പും ചേർത്ത് സവാള നല്ലപോലെ വഴറ്റി എടുക്കുക. ശേഷം പാടിവന്ന സവാളയിലേക്ക് അര ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് ഇളക്കുക. എന്നിട്ട് കാൽ ടീസ്പൂൺ മഞ്ഞൾപൊടിയും, അര ടീസ്പൂൺ മുളകുപൊടിയും, രണ്ട് ടീസ്പൂൺ മല്ലിപ്പൊടിയും, ഒരു ടീസ്പൂൺ ഗരം മസാലപ്പൊടിയും, അര ടീസ്പൂൺ കുരുമുളക് പൊടിയും ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കുക. എന്നിട്ട് മസാലകളെല്ലാം നല്ലപോലെ മൂത്ത് വരുമ്പോൾ മൂന്ന് ഉരുളക്കിഴങ്ങ് പുഴുങ്ങി ഉടച്ചു വച്ചിട്ടുണ്ട്, അത് ചേർത്ത് ഇളക്കുക.

ഉരുളക്കിഴങ്ങ് ഇല്ല എന്നുണ്ടെങ്കിൽ ചിക്കൻ, ബീഫ് എന്ത് വെച്ചിട്ടും നമുക്ക് ഈ ഫീലിംഗ് തയ്യാറാക്കി എടുക്കാവുന്നതാണ്. ശേഷം കുറച്ച് മല്ലിയില അരിഞ്ഞതും, പാകത്തിന് ഉപ്പും ചേർത്ത് ഇളക്കി യോജിപ്പിച്ച് ഫ്ളയിം ഓഫ് ചെയ്യുക. ഇനി ഒരു പാത്രത്തിലേക്ക് ഒന്നരക്കപ്പ് ഗോതമ്പുമാവ് ചേർത്ത് കൊടുക്കുക. ശേഷം മാവിലേക്ക് ആവശ്യത്തിനുള്ള ഉപ്പും, കുറേശ്ശെയായി വെള്ളവും ചേർത്ത് മാവിനെ നല്ല സ്മൂത്തായി കുഴച്ചെടുക്കുക.

തിളച്ച വെള്ളം വേണം ചേർത്തു കൊടുക്കാൻ. നല്ല സ്മൂത്തായി കുഴച്ചെടുത്ത മാവിനെ ചെറിയ ബോളുകളായി ഉരുട്ടിയെടുക്കുക. ചപ്പാത്തിക്ക് എടുക്കുന്ന മാവിനെക്കാൾ കുറച്ചുകൂടി വലുപ്പമുള്ള ബോളാകണം ഈ പലഹാരത്തിനായി എടുക്കേണ്ടത്. ഇനി കൗണ്ടർ ടോപ്പിൽ കുറച്ച് പൊടി വിതറിയ ശേഷം നല്ല വലിപ്പത്തിൽ പലഹാരം പരത്തിയെടുക്കുക.

ശേഷം പരത്തിയെടുത്ത മാവിൻറെ ഉള്ളിലേക്ക് ഒരു ടേബിൾ സ്പൂൺ ഫില്ലിങ് വെച്ചു കൊടുക്കുക. എന്നിട്ട് ഒരു സ്ക്വയർ ഷെയ്പ്പിൽ മടക്കി എടുക്കുക. എല്ലാ മാവും ഇതുപോലെ തന്നെ പരത്തി ഉണ്ടാക്കി എടുക്കുക. ഇനി ഒരു പാനിലേക്ക് മൂന്ന് ടേബിൾ സ്പൂൺ ഓയിൽ ഒഴിച്ച് ചൂടാക്കുക. ശേഷം ചൂടായി ഓയിലിലേക്ക് തയ്യാറാക്കി വച്ചിട്ടുള്ള ഓരോ പലഹാരവും ഇട്ട് ഫ്രൈ ചെയ്തെടുക്കുക. കുറഞ്ഞ ഓയിൽ വെച്ചിട്ട് വേണം ഇത് ഫ്രൈ ചെയ്തെടുക്കാൻ. തിരിച്ചും മറിച്ചുമിട്ടു നല്ല ക്രിസ്പിയായി വരുന്നതുവരെ ഫ്രൈ ചെയ്യുക.

രണ്ടു സൈഡും നല്ലപോലെ മൂത്ത് വന്നിട്ടുണ്ട്. ഇനി എണ്ണയിൽ നിന്നും എടുത്ത് മാറ്റുക. അപ്പോൾ വളരെ ടേസ്റ്റിയായിട്ടുള്ള ഗോതമ്പുപൊടി കൊണ്ട് തയ്യാറാക്കിയ പലഹാരം ഇവിടെ തയ്യാറായിട്ടുണ്ട്. വളരെ രുചികരമായിട്ടുള്ള ഒരു പലഹാരമാണിത്. ഉള്ളിൽ ഫീലിംഗ് ഉള്ളതുകൊണ്ട് തന്നെ കറികൾ ഒന്നുമില്ലാതെ തന്നെ നമുക്ക് കഴിക്കാവുന്നതാണ്. എല്ലാവരും ഈ പലഹാരം ട്രൈ ചെയ്തു നോക്കണേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.

Leave a Reply

You cannot copy content of this page