മീൻ ഇഷ്ടമില്ലാത്ത നോൺ വേജ് കഴിക്കുന്ന ആളുകൾ കുറവാണ്.മറ്റേതു ഭക്ഷണത്തെ കാളും മീനിനെ ഇഷ്ടപ്പെടുന്നവരും നിരവധി ആണ്.മത്സ്യ സാമ്പത്തു കൊണ്ട് രുചി വൈഭവം തീർക്കുന്ന മലയാളി മീൻ പൊരിച്ചും കറി വെച്ചും,റോസ്‌റ് ചെയ്തും നിരവധി വിഭവങ്ങൾ ആണ് ഉണ്ടാക്കുന്നത്.എന്നാൽ ഇത്തരത്തിൽ ഒരു മീൻ പൊരിച്ചത് ഈ രുചിയിൽ നിങ്ങൾ കഴിച്ചിട്ടുണ്ണ്ടാകാൻ സാധ്യതകുറവാണ്.ഇത്തരത്തിൽ ഉള്ള മീൻ പൊരിച്ചത് ഒന്ന് തയാറാക്കി നോക്കു
മീൻ പൊരിക്കാൻ ഉപയോഗിക്കുന്ന മസാലയിൽ ഇതൊന്നു പരീക്ഷിച്ചു നോക്കുക .. ഇത് വരെ കിട്ടിയിട്ടില്ലാത്ത ഒരു കിടലം രുചി നിങ്ങള്ക്ക് ആസ്വദിക്കാം.ഈ മീൻ പൊരിച്ചത് തയാറാക്കാൻ ആവശ്യമായ സാധനങ്ങൾ മീൻ _ 1/2 kg,പെരുംജീരകം _ 1 tsp,ചെറിയജീരകം _ 3/4 tsp,വെളുത്തുള്ളി _7 അല്ലി,ഇഞ്ചി _1ചെറുത്,കറിവേപ്പില,കശ്മീരി ചില്ലി പൗഡർ _2 tbsp,കുരുമുളക് പൊടി _ 1/2 tbsp,അരിപ്പൊടി _ 2 tbsp,നാരങ്ങ നീര് _ 1 tsp,മഞ്ഞൾ പൊടി_ 1/4 tsp,കടുക്,വെളിച്ചെണ്ണ എന്നിവയാണ് .മീൻ പൊരിക്കാൻ ആയി തയാറാക്കുന്ന മസാലയിൽ ആണ് രുചിയുടെ യഥാർത്ഥ രഹസ്യം ഇരിക്കുന്നത്.അതിനാൽ തന്നെ മസാല എങ്ങനെ തയാറാക്കാം എന്ന് നോക്കാം.
ആദ്യമായി ഒരു റ്റി സ്പൂൺ പെരുംജീരകം,മുക്കാൽ റ്റി സ്പൂൺ ചെറിയ ജീരകവും ചേർത്ത് ഒരു ,മിക്സിയുടെ ജാറിൽ ഇട്ടു നന്നായി പൊടിച്ചെടുക്കുക.നന്നായി പൊടിച്ച ശേഷം 7 അല്ലി വെളുത്തുള്ളി,ചെറിയൊരു കഷ്ണം ഇഞ്ചി ചെറിയ കഷ്ണങ്ങൾആക്കി മുറിച്ചത് ,ഒരു തണ്ടു കറിവേപ്പില ,ഒരു ടേബിൾ സ്പൂൺ വെള്ളവും ചേർത്ത് മിക്സിയുടെ ജാറിൽ നന്നായി മിക്സ് ചെയ്തെടുക്കുക.നല്ല പേസ്റ്റ് പോലെ ആകാൻ വേണ്ടി അല്പം വെളിച്ചെണ്ണ കൂടി ചേർക്കുക.നല്ല പേസ്റ്റ് പോലെ ആയ മസാല എടുത്തു വെച്ചേക്കുന്ന അര കിലോയോളം വരുന്ന മീനിലേക്കു ഇട്ടു കൊടുക്കുക,അതിലേക്കു 2 ടേബിൾ സ്പൂൺ മുളക് പൊടി അല്ലെങ്കിൽ എരിവിനാവശ്യമായ മുളക് പൊടി ഇട്ടു കൊടുക്കുക,അതിലേക്കു അര ടേബിൾ സ്പൂൺ കുരുമുളക് പൊടി,കാൽ റ്റി സ്പൂൺ മഞ്ഞൾ പൊടി,ആവശ്യത്തിന് ഉപ്പു,2 റ്റി സ്പൂൺ അരിപ്പൊടി,ഒരു റ്റി സ്പൂൺ നാരങ്ങാ നീര്,അൽപം വെള്ളം കൂടി ഒഴിച്ച് നന്നായി മസാല മീനിൽ തേച്ചു അര മണിക്കൂറുളളളം വെക്കുക.
ഒരു പാനിലേക്ക് അൽപം വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക,അലപം കടുക് അതിലേക്കിടുക ഇത് മീൻ അടിയിൽ പിടിക്കാതിരിക്കാൻ സഹായകം ആണ്.ചൂടായ എണ്ണയിലേക്ക് മീൻ ഇട്ടു സാധാരണ പോലെ പൊരിച്ചെടുക്കുക,അല്പം കറിവേപ്പില കൂടി ഇട്ടു കൊടുത്തു നന്നായി മൊരിചെടുക്കുക .ശേഷം മീൻ പൊരിച്ചത് കഴിക്കാൻ തയാറായി കഴിഞ്ഞു .മനോഹര രുചിയിൽ ഇതൊന്നു കഴിച്ചു നോക്കു.ഇത് വരെ നിങ്ങൾ കഴിച്ചിട്ടുള്ള മീൻ പൊരിച്ചതിൽ നിന്നൊക്കെ എന്തോ ഒരു മാറ്റം തീർച്ചയായും തോന്നും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട.
രുചികരമായ മീൻ പൊരിച്ചത് റെഡി.ഇത്രയും രുചിയിൽ മീൻ പൊരിച്ചത് കഴിച്ചിട്ടുണ്ടാകാൻ സാധ്യത കുറവായിരിക്കും.ഈ രുചികരമായ മീൻ പൊരിച്ചത് തയാറാക്കി നോക്കു.ഇഷ്ടമായെങ്കിൽ ഈ രുചി വൈഭവം നിങ്ങളുടെ പ്രിയപ്പെട്ടവരിലേക്കും എത്തിക്കു.നിയങ്ങളുടെ വിലയേറിയ അഭിപ്രായവും നിർദേശവും അറിയിക്കാന് മറക്കരുതേ.പോസ്റ്റ് ഷെയർ ചെയ്തു ഈ രുചി ഇത്തരത്തിൽ വ്യത്യസ്ത രുചി പരീക്ഷിക്കാൻ ആഗ്രഹിക്കുന്ന കൂട്ടുകാരിലേക്കും എത്തിക്കുക.
വീഡിയോ കാണാം
