നാടൻ രീതിയിലുള്ള പച്ച മാങ്ങാ അച്ചാർ. ഈ ഓണത്തിന് ടേസ്റ്റിയായി ഉണ്ടാക്കൂ.

ഇന്ന് നമുക്ക് വളരെ ടേസ്റ്റിയായ ഒരു അച്ചാർ പരിചയപ്പെട്ടാലോ. അതെ എല്ലാവർക്കും ഏറെ ഇഷ്ടമുള്ള ഒരു അച്ചാറാണ് മാങ്ങാ അച്ചാർ. ഈ ഓണത്തിന് ഇടാൻ പറ്റിയ നല്ലൊരു അച്ചാറാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. അപ്പോൾ നമുക്ക് കാണാം വളരെ ടേസ്റ്റിയായ ഈ മാങ്ങാ അച്ചാർ എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന്. അതിനായി നാല് മാങ്ങാ തൊലി കളഞ്ഞു ചെറുതായി അരിഞ്ഞെടുക്കുക. ശേഷം അതിനെ ഉപ്പ് ചേർത്ത് ഇളക്കി നാല് മണിക്കൂറോളം റെസ്റ്റ് ചെയ്യാനായി വെക്കുക.

അതിനായി ഒരു പാൻ അടുപ്പിലേക്ക് വെച്ച് കൊടുക്കുക. ശേഷം ചൂടായി വന്ന പാനിലേക്ക് കുറച്ചു നല്ലെണ്ണ ചേർത്ത് കൊടുക്കുക. എന്നിട്ട് ഒരു ടീസ്പൂൺ കടുകും, മുക്കാൽ ടീസ്പൂൺ വെളുത്തുള്ളിയും ചേർത്ത് ഇളക്കുക. ഇനി ചെറുതായി അരിഞ്ഞെടുത്ത ഇഞ്ചിയും, കുറച്ചു കറിവേപ്പിലയും, ചേർത്ത് നന്നായി വഴറ്റുക. ശേഷം ഒരു ടീസ്പൂൺ കടുക് ഒന്ന് മിക്സിയിൽ പൊടിച്ചെടുത്ത ശേഷം ചേർത്ത് കൊടുക്കുക. ഇനി കാൽ ടീസ്പൂൺ ഉലുവാപ്പൊടിയും, കാൽ ടീസ്പൂൺ കായപ്പൊടിയും, രണ്ടര ടേബിൾ സ്പൂൺ പിരിയൻമുളക് പൊടിച്ചതും, ചേർത്ത് നന്നായി വഴറ്റുക.

ഇനി മാങ്ങയിൽ നിന്നും ഊറി വന്നിട്ടുള്ള വെള്ളം ഈ മസാലയിലേക്ക് ചേർത്ത് ഇളക്കുക. ഇനി കുറുകി വന്ന മിക്സിലേക്ക് ഒരു ടീസ്പൂൺ വിനാഗിരിയും കൂടി ചേർത്ത് മിക്‌സാക്കുക. എന്നിട്ട് മാങ്ങാ ചേർത്ത് നന്നായി ഇളക്കുക. ഇനി ഫ്ളൈയിം ഓഫ് ചെയ്യുക. എന്നിട്ട് ഉപ്പ് വേണമെങ്കിൽ ചേർത്ത് നന്നായി മിക്‌സാക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ മാങ്ങാ അച്ചാർ ഇവിടെ റെഡിയായി വന്നിട്ടുണ്ട്. എല്ലാവരും ഈ ഓണത്തിന് ട്രൈ ചെയ്തു നോക്കണേ. ഹോട്ട് ഫുഡ് എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

Leave a Reply

You cannot copy content of this page