കടലക്കറി രുചികരമാക്കാൻ ഈ ചേരുവ കൂടി ചേർത്ത് തയ്യാറാക്കൂ

നമ്മൾ മിക്കവാറും പലഹാരത്തിനൊപ്പം തയ്യാറാക്കുന്ന ഒരു കറിയാണ് കടല കറി. പല സ്ഥലങ്ങളിലും വ്യത്യസ്തമായ രുചിയിലായിരിക്കും കടലക്കറി തയ്യാറാക്കുന്നത്. എന്നാൽ ഇന്ന് നമുക്ക് വളരെ ടേസ്റ്റിയായ വെള്ള കടല കൊണ്ടുള്ള കറി ഇതുവരെ കഴിച്ചിട്ടില്ലാത്ത രുചിയിൽ തയ്യാറാക്കിയാലോ. അപ്പോൾ നമുക്ക് ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒന്നേകാൽ കപ്പ് കടല തലേ ദിവസം വെള്ളത്തിലിട്ട് കുതിർത്തി എടുക്കുക. എന്നിട്ട് കടലയെ ഒരു കുക്കറിലേക്ക് മാറ്റുക.

ശേഷം രണ്ട് ടീസ്പൂൺ ചായപ്പൊടി ഒരു നല്ല തുണിയിൽ ഇട്ടു കൊടുക്കുക. എന്നിട്ട് ചായപ്പൊടി അകത്തേക്ക് വരത്തക്ക വിധം തുണി കിഴിപോലെ കെട്ടുക. എന്നിട്ട് കടലയിലേക്ക് 4 ഏലക്കായും, ഒരു പീസ് പട്ടയും, 5 ഗ്രാമ്പൂ, 2 ബേ ലീഫ്, കിഴി കെട്ടിയ തേയിലപ്പൊടി എന്നിവ ചേർക്കുക. ശേഷം 3 കപ്പ് വെള്ളവും, ആവശ്യത്തിനുളള ഉപ്പും ചേർത്ത് ഇളക്കി അടച്ചു വെക്കുക. എന്നിട്ട് 3 ഫിസിൽ വരുന്നത് വരെ കടല നല്ലപോലെ വേവിച്ചെടുക്കുക. ശേഷം വെന്തുവന്ന കടലയിൽ നിന്നും തേയിലക്കിഴി എടുത്തുമാറ്റുക.

ഇനി ഒരു മിക്സിയുടെ ജാറിലേക്ക് 2 തക്കാളി ചേർക്കുക. ശേഷം താക്കളിയെ നല്ലപോലെ അടിച്ചെടുക്കുക. എന്നിട്ട് അടിച്ചെടുത്ത തക്കാളിയെ വേറൊരു പാത്രത്തിലേക്ക് മാറ്റുക. എന്നിട്ട് 2 സവാളയും ഒട്ടും തന്നെ വെള്ളം ചേർക്കാതെ അരച്ചെടുക്കുക. ശേഷം അരച്ചെടുത്ത സവാളയും വേറെരു പാത്രത്തിലേക്ക് മാറ്റുക. ഇനി ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായിവന്ന പാനിലേക്ക് 3 ടേബിൾ സ്പൂൺ സൺ ഫ്‌ളവർ ഓയിൽ ചേർത്ത് കൊടുക്കുക. ഇനി ഓയിൽ ചൂടായി വന്നാൽ അരച്ചുവെച്ചിട്ടുള്ള സവാള പേസ്റ്റ് എണ്ണയിലേക്ക് ചേർത്ത് കൊടുക്കുക.

എന്നിട്ട് സവാളയെ ഒരു ഗോൾഡൻ കളറായി വരുന്നത് വരെ നല്ലപോലെ വഴറ്റുക. ശേഷം ഒരു ബ്രൗൺ കളറായി വന്ന സവാളയിലേക്ക് രണ്ട് ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് വഴറ്റുക. ശേഷം നേരത്തെ അരച്ചെടുത്ത തക്കാളി പേസ്റ്റും ചേർത്ത് നല്ലപോലെ വഴറ്റിയ ശേഷം രണ്ട് ടേബിൾ സ്പൂൺ കാശ്മീരി മുളക്പൊടി, ഒന്നര ടേബിൾ സ്പൂൺ മല്ലിപ്പൊടി, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടീസ്പൂൺ ചെറിയ ജീരകം പൊടിച്ചത്, ഒരു ടീസ്പൂൺ ഗരം മസാല, അര ടീസ്പൂൺ കായപ്പൊടി, ഒരു ടേബിൾ സ്പൂൺ കസൂരി മൈതി എന്നിവ ചേർത്ത് നല്ലപോലെ ഇളക്കുക.

ശേഷം മസാലയെല്ലാം നല്ലപോലെ മൂത്തുവന്നാൽ വേവിച്ചു വെച്ചിട്ടുള്ള കടല വെള്ളത്തിൽ നിന്നും ഊറ്റിയ ശേഷം കടല മസാലയിലേക്ക് ചേർത്തിളക്കുക. എന്നിട്ട് നല്ലപോലെ ഇളക്കിയെടുത്ത മസാലയിലേക്ക് കടല വേവിച്ചെടുത്ത വെള്ളം കൂടി ചേർത്തിളക്കുക. എന്നിട്ട് നല്ലപോലെ തിളപ്പിക്കുക. ശേഷം തിളച്ചുവന്ന കടലയിലേക്ക് ഒരു ടീസ്പൂൺ നാരങ്ങാ നീരും ചേർത്ത് മിക്‌സാക്കുക. എന്നിട്ട് ഫ്ളയിം ഓഫ് ചെയ്യുക. ശേഷം കുറച്ചു എണ്ണയിൽ കുറച്ചു വെളുത്തുള്ളിയും, ഇഞ്ചിയും, പച്ചമുളകും എണ്ണയിൽ താളിച് കറിയിലേക്ക് ചേർക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ വെള്ളക്കടല കറി തയ്യാറായിട്ടുണ്ട്, എല്ലാവരും ഈ രീതിയിൽ കടല കറി തയ്യാറാക്കി നോക്കണേ.

Leave a Reply