ചിക്കൻ ബിരിയാണി മറന്നേക്കൂ. ഇതൊന്നു ട്രൈ ചെയ്യൂ പിന്നെ ഇതാകും നിങ്ങളുടെ ഫേവറേറ്റ് ബിരിയാണി.

ഇന്ന് നമുക്ക് ഒരു അടിപൊളി ബിരിയാണി ഉണ്ടാക്കിയാലോ. സോയ വെച്ചിട്ടാണ് ഈ ബിരിയാണി തയ്യാറാക്കുന്നത്. അപ്പോൾ നമുക്ക് നോക്കാം ഈ സോയ ബിരിയാണി എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന്. ആദ്യം ഒരു കപ്പ് സോയ വെള്ളത്തിലിട്ട്‌ കുതിർത്തുക. ശേഷം കുതിർത്തി എടുത്ത സോയയിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും, ഒന്നേകാൽ ടീസ്പൂൺ മുളക്പൊടിയും, അര ടീസ്പൂൺ ഗരം മസാല, ആവശ്യത്തിന് ഉപ്പ്, ചേർത്ത് നന്നായി ഇളക്കി കുറച്ചു നേരം റെസ്റ്റ് ചെയ്യാനായി വെക്കുക. ഇനി രണ്ട് കപ്പ് കൈമ അരി ഇരുപത് മിനിറ്റോളം വെള്ളത്തിൽ കുതിർത്തി എടുക്കുക.

ഇനി ഒരു പാത്രത്തിലേക്ക് മുക്കാൽ ഭാഗത്തോളം വെള്ളം ചേർക്കുക. ശേഷം വെള്ളത്തിലേക്ക് രണ്ട് ചെറിയ കഷ്ണം പട്ട, അഞ്ചോ ആറോ ഗ്രാമ്പൂ, മൂന്നു ഏലക്ക, ഒരു തക്കോലം ഇത്രയും ചോറ് വേവിക്കാനുള്ള വെള്ളത്തിലേക്ക് ചേർക്കുക. ഇനി വെള്ളം നന്നായി തിളച്ചു വരുമ്പോൾ ആവശ്യത്തിന് ഉപ്പും, അരിയും ചേർത്ത് ഇളക്കി അടച്ചു വെച്ച് ചോറ് വേവിച്ചു വെള്ളത്തിൽ നിന്നും ഊട്ടി എടുക്കുക. ഇനി ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന ഓയിലിൽ റെസ്റ്റ് ചെയ്യാനായി വെച്ചിരുന്ന സോയ ചേർത്ത് ഫ്രൈ ചെയ്യുക.

ശേഷം ഫ്രൈ ആയി വന്ന സോയ എണ്ണയിൽ നിന്നും കോരി മാറ്റുക. ശേഷം ഒരു വലിയ പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന പാനിലേക്ക് സോയ ഫ്രൈ ചെയ്തു ബാക്കി വന്ന ഓയിൽ ചൂടോടുകൂടി ചേർക്കുക. ഇനി ഈ ഓയിലിൽ ഒന്നര ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് ഇളക്കുക. ഇനി മൂന്നു സവാള എണ്ണയിലേക്ക് ചേർത്ത് വഴറ്റുക. ഇനി സവാള ഒരു ബ്രൗൺ കളർ ആയി വന്നാൽ കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, മുക്കാൽ ടീസ്പൂൺ മുളക്പൊടി, ഒരു ടീസ്പൂൺ ബിരിയാണി മസാല, ഇത്രയും ചേർത്ത് ലോ ഫ്ളൈമിൽ മസാലകളെല്ലാം വഴറ്റി എടുക്കുക.

ശേഷം മൂത്തു വന്ന മസാലയിലേക്ക് ഒരു കപ്പ് കട്ടിയുള്ള തേങ്ങാപ്പാൽ ചേർത്ത് ഇളക്കുക. ഇനി ആവശ്യത്തിന് ഉപ്പും ചേർത്ത് തേങ്ങാപ്പാൽ തിളച്ചു വന്നാൽ ഫ്രൈ ചെയ്തു വെച്ചിട്ടുള്ള സോയ ചേർത്ത് ഇളക്കുക. ഇനി ലോ ഫ്ളൈമിൽ സോയ നല്ല പോലെ വരട്ടി എടുത്ത ശേഷം ഒരു നാരങ്ങയുടെ നീര് ചേർത്ത് ഇളക്കുക. ഇനി കുറച്ചു മല്ലിയിലയും, കുറച്ചു പൊതിനയിലയും ചേർത്ത് ഇളക്കുക. ശേഷം വേവിച്ചു വെച്ചിട്ടുള്ള ചോറും മസാലയുടെ മുകളിലായി ചേർത്ത് മുകളിലായി ഒരു ടേബിൾ സ്പൂൺ നെയ്യും, ഫ്രൈ ചെയ്ത സവാളയും നട്ട്സും കിസ്സ്മിസ്സും ചേർത്ത് കൊടുക്കുക. ശേഷം ലോ ഫ്ളൈമിൽ ഇരുപത് മിനിറ്റോളം ചോറിനെ നല്ല പോലെ കവർ ചെയ്തു വെച്ച് ധം ചെയ്തു എടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ സോയ ധം ബിരിയാണി തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ ബിരിയാണി തയ്യാറാക്കി നോക്കണേ.

Leave a Reply

You cannot copy content of this page