മുട്ട വെച്ച് ഇത്രയും രുചിയിൽ ഒരു പലഹാരം നിങ്ങൾ പ്രതീക്ഷിച്ചിട്ടേ ഉണ്ടാകില്ല.

ചായ തിളക്കുമ്പോഴേക്കും വളരെ കുറച്ചു സമയം കൊണ്ട് ഇതാ ഒരു കിടിലൻ പലഹാരം നമുക്ക് ഉണ്ടാക്കിയാലോ. അതെ വളരെ കുറച്ചു ചേരുവകൾ കൊണ്ടും എന്നാൽ സ്വാദൂറും ടേസ്റ്റിലും ഈ പലഹാരം നമുക്ക് ഉണ്ടാക്കാവുന്നതാണ്. അപ്പോൾ കാണാം വളരെ ടേസ്റ്റിയായ ഈ പലഹാരം എങ്ങനെ തയ്യാറാക്കാം എന്ന്. ആദ്യം അഞ്ചു മുട്ട പൊട്ടിച്ചു ഒരു ബൗളിലേക്ക് എടുക്കുക. എത്ര മുട്ട വെച്ച് വേണമെങ്കിലും ഈ പലഹാരം തയ്യാറാക്കാൻ കഴിയും. ഇനി ഒരു ചെറിയ സവാളയുടെ പകുതി കൂടി ചെറുതായി അരിഞ്ഞെടുക്കുക. ശേഷം ഒരു ക്യാരറ്റും ഇതുപോലെ ഗ്രെറ്റ് ചെയ്തെടുക്കുക.

ഇനി സവാളയും ക്യാരറ്റും കൂടി പൊട്ടിച്ചെടുത്ത മുട്ടയിലേക്ക് ചേർത്ത് കൊടുക്കുക. ഇനി അര ടീസ്പൂൺ കുരുമുളക് പൊടിയും കൂടി ചേർത്ത് കൊടുക്കാം. ഇനി ഒരു നുള്ള് ഗരം മസാല, ആവശ്യത്തിന് ഉപ്പും കൂടി ചേർത്ത് നല്ല പോലെ ബീറ്റാക്കി എടുക്കുക. ഇനി ഈ അടിച്ചെടുത്ത മിക്സിനെ ആവിയിൽ വേവിച്ചെടുക്കുക. ഇനി ഇഡ്ഡലി തട്ടിൽ കുറച്ചു എണ്ണ തടവിക്കൊടുത്ത ശേഷം ഓരോ ഇതിലും മുക്കാൽ ഭാഗത്തോളം ഈ മിക്സ് വീഴ്ത്തി അടച്ചു വെച്ച് ആവിയിൽ വേവിച്ചെടുക്കുക. ഇനി ഒരു ആറ് മിനിറ്റോളം വേവിച്ചെടുക്കുക. ഏഴു മിനിട്ടിനു ശേഷം മുട്ട നല്ല പോലെ വെന്തു വന്നിട്ടുണ്ട്. അഞ്ചു മിനിട്ടിനു ശേഷം ഇത് ഇഡ്ഡലി തട്ടിൽ നിന്ന് എടുത്തു മാറ്റി വെക്കുക.

ഇനി മാറ്റി വെച്ച ഓരോ പീസിനെയും നേർപകുതിയായി മുറിച്ചു മാറ്റി വെക്കുക. ഇനി മറ്റൊരു ബൗളിലേക്ക് മൂന്നു ടേബിൾ സ്പൂണോളം മൈദാ മാവ് എടുക്കുക. ഇനി നാലോ അഞ്ചോ ബ്രെഡ് പൊടിച്ചതും കൂടി എടുക്കുക. ഇനി മൈദയിലേക്ക് കുറച്ചു വെള്ളം ചേർത്ത് നല്ല കുഴമ്പു രൂപത്തിൽ വേണം ഇത് കലക്കി എടുക്കാൻ. ഇനി കട്ട് ചെയ്തു വെച്ചിരിക്കുന്ന ഓരോ പീസ് മുട്ടയും ഈ മാവിൽ മുക്കി ബ്രെഡ് പൊടിയിൽ കോട്ട് ചെയ്തു ചൂടായി വന്ന എണ്ണയിൽ വറുത്തു കോരാം. മീഡിയം ഫ്ളൈമിൽ വേണം ഇത് ഫ്രൈ ആക്കി എടുക്കുവാൻ. പുറമെയുള്ള കോട്ടിങ് മാത്രം ഒന്ന് ഫ്രൈ ആയി കിട്ടിയാൽ മതിയാകും.

അപ്പോൾ ഇത്രേയുള്ളൂ വളരെ സ്വാദിലുള്ള എന്നാൽ എളുപ്പത്തിൽ തയ്യാറാക്കിയും എടുക്കാവുന്ന ഈ സ്നാക്ക് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമുള്ള ഒരു റെസിപ്പി തന്നെ ആയിരിക്കും. അനുസ് കിച്ചൺ റെസിപ്പീസ് ഇൻ മലയാളം എന്ന യൂട്യൂബ്
ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

Leave a Reply

You cannot copy content of this page