വെറും 2 ചേരുവകൾ പുതു പുത്തൻ സ്നാക്ക്. കുട്ടികൾ ചോദിച്ചു വാങ്ങി കഴിക്കും

ഇന്ന് നമുക്ക് കുട്ടികൾക്കൊക്കെ ഒരുപാട് ഇഷ്ടമുള്ള ഒരു സ്നാക്സ് റെസിപ്പി പരിചയപ്പെട്ടാലോ. വെറും രണ്ട് ചേരുവകൾ കൊണ്ടാണ് ഈ സ്നാക്ക് തയ്യാറാക്കുന്നത്. അപ്പോൾ നമുക്ക് എങ്ങനെയാണ് ഈ സ്നാക്ക് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി മൂന്ന് പൊട്ടറ്റോ പുഴുങ്ങി യെടുക്കുക. ശേഷം പുഴുങ്ങിയെടുത്ത പൊട്ടറ്റോയെ തൊലി കളഞ്ഞ് ഒന്ന് കൈകൊണ്ട് ഉടച്ചെടുക്കുക. ഒട്ടും കട്ടയില്ലാതെ ഉടച്ചെടുത്ത പൊട്ടറ്റോയെ ഒരു പാത്രത്തിലേക്ക് മാറ്റുക. ശേഷം ഉടച്ചെടുത്ത പൊട്ടറ്റോയിലേക്ക് മൂന്നു ടേബിൾ സ്പൂൺ കോൺഫ്ലവർ പൗഡറും, പാകത്തിന് ഉപ്പും ചേർത്ത് നല്ലപോലെ കൈകൊണ്ട് ഒന്ന് മിക്‌സാക്കി എടുക്കുക.

എന്നിട്ട് ചപ്പാത്തി മാവിൻറെ പരുവത്തിൽ ഈ പൊട്ടറ്റോ മാവിനേയും നല്ല പോലെ കുഴച്ചെടുക്കുക. കുറെച്ചെയായി കോൺഫ്ളവർ ചേർത്ത് വേണം കുഴച്ചെടുക്കാൻ. നല്ല സ്മൂത്തായി കുഴച്ചെടുത്ത മാവിനെ ചെറിയ ബോളുകളായി ഉരുട്ടിയെടുക്കുക. എല്ലാപൊട്ടറ്റോ മിക്സിനെയും ഇതുപോലെതന്നെ ചെറിയ ബോളുകളായി ഉരുട്ടി യെടുക്കുക. ശേഷം ഒരു ചട്ടിയിൽ അര ഭാഗത്തോളം എണ്ണ വച്ച് ചൂടാക്കുക. ശേഷം ചൂടായ എണ്ണയിലേക്ക് ഉരുട്ടി വച്ചിട്ടുള്ള ഓരോ ബോളായിട്ട് ഫ്രൈ ചെയ്ത് കോരി യെടുക്കുക. മീഡിയം ഫ്ളൈമിലിട്ടു വേണം ഇത് ഫ്രൈ ചെയ്ത് കോരിയെടുക്കാൻ.

ഒരു ബ്രൗൺ കളറായി വരുമ്പോൾ എണ്ണയിൽ നിന്നും കോരി എടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായിട്ടുള്ള പൊട്ടറ്റോ ബോൾസ് ഇവിടെ തയ്യാറായിട്ടുണ്ട്. വളരെ സിമ്പിളായും, ടേസ്റ്റിയായും ചെയ്തെടുക്കാൻ കഴിയുന്ന ഒരു സ്നാക്ക്സ് റെസിപ്പിയാണിത്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.

Leave a Reply

You cannot copy content of this page