കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെടുന്ന ഒരു സ്നാക്കാണ് ബിസ്കറ്റ്. എന്നാൽ കടയിൽ നിന്നും വാങ്ങാറുള്ള ബിസ്‌ക്കറ്റാണ് നമ്മൾ കൂടുതൽ പേരും കുട്ടികൾക് കൊടുക്കാറ്. എന്നാൽ വെറും മൂന്നു ചേരുവകൾ കൊണ്ട് ഫ്രൈ പാനിൽ ബിസ്കറ്റ് ഉണ്ടാക്കിയാലോ. അതെ വളരെ കുറഞ്ഞ സമയം കൊണ്ട് ചെയ്തെടുക്കാൻ പറ്റിയ ഒരു ടേസ്റ്റി ബിസ്കറ്റിന്റെ റെസിപ്പിയാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. ഇനി കാണാം ഈ റെസിപ്പി എങ്ങനെ തയ്യാറാക്കാം എന്ന്. ആദ്യം ഒരു കാൽ കപ്പ് ബട്ടർ എടുക്കുക. ശേഷം ബട്ടറിനെ ഒന്ന് ബീറ്റ് ചെയ്തെടുക്കുക.
ഇനി സോഫ്റ്റായി വന്ന ബട്ടറിലേക്ക് കാൽ കപ്പ് പൊടിച്ച പഞ്ചസാര കൂടി ചേർത്ത് കൊടുക്കുക. ഇനി അര കപ്പ് ഗോതമ്പു പൊടി കൂടി ഇതിലേക്ക് ചേർത്ത് കൊടുക്കുക. ശേഷം കൈ കൊണ്ട് നന്നായിട്ട് തന്നെ കുഴച്ചെടുക്കുക. കൈ ഒട്ടി പിടിക്കുന്നതായി തോന്നുന്നുവെങ്കിൽ കുറച്ചു കൂടി ആട്ട പൊടി ഇട്ടു കൊടുക്കുവാൻ നോക്കുക. ഇനി കുറച്ചു ചോക്കോ ചിപ്പ്സ് കൂടി കുഴച്ചെടുത്ത മാവിലേക്ക് ചേർത്ത് നല്ല പോലെ ഇളക്കി യോജിപ്പിക്കുക. ഇനി കുഴച്ചെടുത്ത മാവിൽ നിന്നും ചെറിയ ചെറിയ ബോളുകളാക്കി എടുക്കുക.
ചെറിയ ചെറിയ ബോളുകളാക്കി എടുത്തിട്ട് അതിനെ കൈ കൊണ്ട് ഒന്ന് പരത്തി കൊടുത്താൽ മതിയാകും. ഇനി ഒരു ഫ്രൈ പാനിൽ ബട്ടർ പേപ്പർ വെച്ച് കൊടുത്ത ശേഷം കുറച്ചു ഓയിൽ കൂടി സ്പ്രെടാക്കി കൊടുക്കുക. ഇനി ഇങ്ങനെ പരത്തിയെടുത്ത മാവിനെ ഒരു ചെറിയ ഗ്യാപ്പ് ഇട്ടുകൊടുത്ത ശേഷം പാനിലേക്ക് വെച്ച് ഇനി ബേക്ക് ചെയ്ത് എടുക്കുക. ഇനി ഒരു ദോശ തവ നന്നായിട്ട് ചൂടാക്കിയ ശേഷം അതിന്റെ മുകളിലേക്ക് ഈ ഫ്രൈ പാൻ വെച്ച് ബേക്ക് ആക്കി എടുത്താൽ മതിയാകും.
ഇനി ഒരു ഇരുപത് മിനിറ്റോളം ഇത് അടച്ചു വെച്ച് ബേക്കാക്കി എടുക്കുക. ചൂടോടുകൂടി തൊട്ടു നോക്കിയാൽ കുറച്ചു സോഫ്റ്റായിരിക്കും. എന്നാൽ നല്ല പോലെ തണുത്തു വന്നാൽ ബിസ്കറ്റിന്റെ അതെ ക്രിസ്പിയോട് കിട്ടുന്നതായിരിക്കും. അപ്പോൾ വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ പറ്റുന്ന എന്നാൽ വളരെ സ്വാദിഷ്ടമായ ബിസ്കറ്റ് ഇവിടെ റെഡിയായി വന്നിട്ടുണ്ട്. എല്ലാവരും ഈ റെസിപ്പി ട്രൈ ചെയ്തു നോക്കണേ. സിനീസ് ഫുഡ് കോർട്ട് എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.
