ഗാർലിക് ചിക്കൻ ഈ രീതിയിൽ തയ്യാറാക്കി കഴിച്ചിട്ടുണ്ടോ

ചിക്കൻ റെസിപ്പികളിൽ എല്ലാവർക്കും ഒരുപാട് ഇഷ്ടമുള്ള റെസിപ്പികളിൽ ഒന്നാണ് ഗാർലിക് ചിക്കൻ. എന്നാൽ ഇന്ന് നമുക്ക് ഹോട്ടലിലെ അതെ രുചിയിൽ ഗാർലിക് ചിക്കൻ വീട്ടിൽ ഉണ്ടാക്കിയാലോ. അപ്പോൾ നമുക്ക് നോക്കാം എങ്ങനെയാണു ഗാർലിക് ചിക്കൻ വീട്ടിൽ തയ്യാറാക്കുന്നത് എന്ന്. അതിനായി നാന്നൂറ് ഗ്രാം ചിക്കൻ നല്ല പോലെ കഴുകി വെള്ളം തോർത്തി എടുക്കുക. ശേഷം ചിക്കനിലേക്ക് ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ഒരു ടീസ്പൂൺ കുരുമുളക്പൊടി, ഒരു ടീസ്പൂൺ സോയ സോസ്, രണ്ട് ടേബിൾ സ്പൂൺ കോൺഫ്ലോർ, ആവശ്യത്തിന് ഉപ്പും ചേർത്ത് കൈ കൊണ്ട് നന്നായി ഇളക്കി ചിക്കനുമായി യോജിപ്പിക്കുക.

ശേഷം ചിക്കൻ ഒരു മണിക്കൂറോളം റെസ്റ്റ് ചെയ്യാനായി വെക്കുക. എന്നിട്ട് ഒരു കടായി അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന കടായിലേക്ക് കുറച്ചു ഓയിൽ ഒഴിച്ച് ചിക്കൻ ഫ്രൈ ആക്കി എടുക്കുക. ശേഷം ഒരു ചട്ടി അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന ചട്ടിയിലേക്ക് ഒന്നര ടേബിൾ സ്പൂൺ ഓയിൽ ചേർക്കുക. ശേഷം കാൽ കപ്പ് വെളുത്തുളളി രണ്ടായി മുറിച്ച ശേഷം എണ്ണയിലേക്ക് ചേർത്ത് വഴറ്റുക. ശേഷം രണ്ട് സവാള സ്‌കോയാറായി മുറിച്ച ശേഷം വെളുത്തുള്ളിക്ക് ഒപ്പം ചേർത്ത് വഴറ്റുക.

ശേഷം രണ്ട് ടേബിൾ സ്പൂൺ ടൊമാറ്റോ സോസും, ഒരു ടീസ്പൂൺ സോയ സോസും, ചേർത്ത് വഴറ്റുക. എന്നിട്ട് രണ്ട് പച്ചമുളക് ചെറുതായി മുറിച്ച ശേഷം അതും ഇതിലേക്ക് ചേർത്ത് ഇളക്കുക. ഇനി ഒരു ടീസ്പൂൺ കുരുമുളക് പൊടി, ചേർത്ത് ചെറുതായി വഴറ്റിയ ശേഷം ഫ്രൈ ചെയ്തു വെച്ചിട്ടുള്ള ചിക്കൻ ചേർത്ത് ഇളക്കുക. ഇനി രണ്ട് കപ്പ് വെള്ളം ചിക്കനിലേക്ക് ചേർത്ത് ഇളക്കുക. ശേഷം ഒരു ടേബിൾ സ്പൂൺ കോൺഫ്ലോർ ഒരു ടേബിൾ സ്പൂൺ വെള്ളത്തിൽ കലക്കിയ ശേഷം ചിക്കനിലേക്ക് ചേർത്ത് ഇളക്കുക.

എന്നിട്ട് ഒരു പകുതി ക്യാപ്‌സിക്കം ചെറുതായി മുറിച്ചത് ചിക്കനിലേക്ക് ചേർത്ത് ഇളക്കുക. ഇനി ആവശ്യത്തിന് ഉപ്പും ചേർത്ത് ചിക്കൻ നല്ല പോലെ വേവിക്കുക. അഞ്ചു മിനിറ്റോളം ലോ ഫ്ളൈമിൽ ചിക്കൻ വേവിച്ച ശേഷം വെള്ളമൊക്കെ വറ്റി ചിക്കൻ ഗ്രേവിയുമായി യോജിച്ചു വന്നാൽ കുറച്ചു മല്ലിയിലയും ചേർത്ത് ഇളക്കി ഫ്ളയിം ഓഫ് ചെയ്യാം. ശേഷം ഒരു ടീസ്പൂൺ പഞ്ചസാരയും ചേർത്ത് ഇളക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ ഗാർലിക് ചിക്കൻ തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ ഗാർലിക് ചിക്കൻ തയ്യാറാക്കി നോക്കണേ.

Leave a Reply

You cannot copy content of this page