കുട്ടികൾക്ക് ഒരുപാട് ഇഷ്ടമുട്ട സ്നാക്കാണ് ബിസ്കറ്റ്. എന്നാൽ ഇപ്പോൾ പലയിടങ്ങളിലും ലോക്‌ഡോൺ ആയതുകൊണ്ട് തന്നെ പുറത്തിറങ്ങാൻ പോലും പറ്റാത്ത അവസ്ഥയാണ് പലർക്കുമുള്ളത്. എന്നാൽ ഇന്ന് നമുക്ക് നമ്മുടെ വീടുകളിൽ വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ പറ്റുന്ന ഒരു ബിസ്കറ്റ് പരിചയപ്പെട്ടാലോ. അപ്പോൾ ഇന്ന് നമുക്ക് മുട്ട ബിസ്കറ്റ് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം, ആദ്യം ഒരു ബൗളിലേക്ക് 4 ടേബിൾ സ്പൂൺ ബട്ടർ ചേർക്കുക. അൺസൾട്ടഡ് ബട്ടർ വേണം എടുക്കാൻ. ശേഷം ബട്ടറിനെ ബീറ്റാക്കി എടുക്കുക. ഇനി അര കപ്പ് പഞ്ചസാര ബട്ടറിലേക്ക് ചേർത്തിളക്കുക.
ഇനി ഈ മിക്സിലേക്ക് ഒരു കോഴിമുട്ടയുടെ വെള്ളയും രണ്ടാമത്തെ കോഴിമുട്ട മുഴുവനായും ചേർക്കുക. ശേഷം രണ്ട് ടീസ്പൂൺ വാനില എസ്സെൻസും, ചേർത്ത് 3 മിനിറ്റോളം ബീറ്റാക്കി എടുക്കുക. ഇനി ഈ മിക്സിലേക്ക് ഒരു കപ്പ് മൈദയും ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കുക. ശേഷം അര ടീസ്പൂൺ ബേക്കിങ് പൗഡറും, ഒരു നുള്ളു ഉപ്പും, ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കുക. ശേഷം ഒരു പൈപ്പിംഗ് ബാഗിലേക്ക് ഈ മിക്സ് ഒഴിക്കുക. ശേഷം ഒരു ട്രേയിൽ ഒരു ബട്ടർ പേപ്പർ വെച്ച ശേഷം അതിലേക്ക് ഈ മിക്സ് ഒരു കോയിൻ വലിപ്പത്തിൽ പിഴിഞ്ഞ് വീഴ്ത്തുക.
എന്നിട്ട് അടികട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന പാനിലേക്ക് ഒരു ട്രേ വെച്ച് കൊടുക്കുക. എന്നിട്ട് ട്രേയുടെ മുകളിലേക്ക് ബട്ടർ പേപ്പർ വെച്ച ട്രേ ഇറക്കി വെച്ച് ബേക്കാക്കി എടുക്കുക. ഏകദേശം 20 മിനിറ്റ് കൊണ്ട് തന്നെ ബിസ്ക്കറ്റ് വെന്തു കിട്ടുന്നതാണ്. വെന്തുവന്നാൽ ബിസ്കറ്റിന്റെ അടി ഭാഗം കളർ മാറി വന്നാൽ ഫ്ളയിം ഓഫ് ചെയ്യുക.
ബേക്കായി വന്ന ബിസ്കറ്റിനെ കുറച്ചു നേരം പുറത്തേക്ക് വെച്ചിരിക്കുക. ശേഷം സെർവ് ചെയ്യാം. അപ്പോൾ വളരെ ടേസ്റ്റിയായ മുട്ട ബിസ്ക്കറ്റ് തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ മുട്ട ബിസ്ക്കറ്റ് തയ്യാറാക്കി നോക്കണേ. നല്ല ടേസ്റ്റിയായ ബിസ്‌ക്കറ്റാണിത്. കുട്ടികൾക്കൊക്കെ ഒരുപാട് ഇഷ്ടമുള്ള ഒരു ബിസ്കറ്റായിരിക്കും ഇത്. എല്ലാവരും ഈ കൊറോണ കാലം ഇത്തരത്തിലുള്ള സ്നാക്കുകളൊക്കെ കുട്ടികൾക്ക് വീട്ടിൽ തന്നെ തയ്യാറാക്കി കൊടുക്കുവാൻ ശ്രമിക്കണേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടുനോക്കാവുന്നതാണ്.
