പാവക്ക ഒരുവട്ടം ഇങ്ങനെ കറി വെച്ച് നോക്കൂ. പിന്നെ ഒരു പാവക്കയും കളയില്ല.

പച്ചക്കറികളിൽ മിക്കവാറും പേർക്കും ഇഷ്ടമില്ലാത്ത ഒരു പച്ചക്കറിയാണ് പാവക്ക. അതിനുള്ള പ്രധാന കാരണം പാവക്കയുടെ കയ്പ്പ് രുചി തന്നെയാണ്. അപ്പോൾ ഇന്ന് നമുക്ക് പാവക്ക കൊണ്ട് വളരെ ടേസ്റ്റിയായ കയ്പ്പ് തോന്നിക്കാത്ത ഒരു കറിയാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. അപ്പോൾ നമുക്ക് ഈ കറി എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം രണ്ട് ചെറിയ പാവക്ക ഉള്ളിലെ കുരു നീക്കം ചെയ്ത ശേഷം വട്ടത്തിൽ അരിഞ്ഞെടുക്കുക. ഇനി പാവക്കയിലേക്ക് ആവശ്യമായ ഉപ്പ് ചേർത്ത് മിക്‌സാക്കുക. ശേഷം പാവക്കയെ ഒരു മണിക്കൂറോളം റെസ്റ്റ് ചെയ്യാനായി വക്കുക.

ഒരു മണിക്കൂറിനു ശേഷം പാവക്കയിൽ നിന്നും ഊറി വന്ന വെള്ളത്തെ പിഴിഞ്ഞ് കളയുക. എന്നിട്ട് ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന പാനിലേക്ക് കുറച്ചു വെളിച്ചെണ്ണ ചേർത്ത് കൊടുക്കുക. ശേഷം പാവക്ക ആ എണ്ണയിൽ ഒന്ന് ഫ്രൈ ചെയ്തു എടുക്കുക. ഇനി മറ്റൊരു പാത്രത്തിൽ ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർത്ത് ചൂടാക്കുക. ശേഷം എണ്ണയിലേക്ക് കാൽ ടീസ്പൂൺ ഉലുവയും, രണ്ട് പച്ചമുളകും ചേർത്ത് മൂപ്പിക്കുക. ശേഷം മൂത്തു വന്നാൽ ഫ്ളൈയിം ഓഫ് ചെയ്യുക. ഇനി മിക്സിയുടെ ജാറിലേക്ക് അര കപ്പ് തേങ്ങാ ചിരകിയതും, മൂപ്പിച്ചെടുത്ത ഉലുവയും പച്ചമുളകും, ഒരു ചെറിയ പീസ് പുളിയും, കുറച്ചു വെള്ളവും ചേർത്ത് തേങ്ങാ പേസ്റ്റാക്കി അരച്ചെടുക്കുക.

ഇനി ഒരു ചട്ടി അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന ചട്ടിയിൽ അരച്ചെടുത്ത തേങ്ങാ മിക്സ് ചേർത്ത് കൊടുക്കുക. ഇനി ആവശ്യത്തിനുള്ള ഉപ്പും ചേർത്ത് കറി തിളപ്പിക്കുക. ശേഷം തിളച്ചു വന്ന കറിയിലേക്ക് ഫ്രൈ ആക്കി വെച്ചിട്ടുള്ള പാവക്ക ചേർത്ത് ഇളക്കുക. എന്നിട്ട് കറി അഞ്ചു മിനിറ്റോളം അടച്ചു വെച്ച് വേവിക്കുക. ഇനി ഒരു ചട്ടിയിൽ എണ്ണ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന എണ്ണയിൽ കുറച്ചു ചെറിയ ഉള്ളിയും, രണ്ട് വറ്റൽമുളകും, കുറച്ചു കറിവേപ്പിലയും എണ്ണയിൽ താളിച് കറിയിലേക്ക് ചേർത്ത് കൊടുക്കുക.

അപ്പോൾ വളരെ ടേസ്റ്റിയായ പാവക്ക കറി തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ കറി ഇങ്ങനെ ഒന്ന് തയ്യാറാക്കി നോക്കണേ. ഇങ്ങനെ പാവക്ക കറി തയ്യാറാക്കിയാൽ ഒട്ടും തന്നെ കയ്പ്പ് കാണില്ല കറിക്ക്. എല്ലാവരും ഇഷ്ടത്തോടെ കറി കഴിക്കും. ചോറിനൊപ്പവും ചപ്പാത്തിക്ക് ഒപ്പവും മറ്റ് പലഹാരങ്ങൾക്ക് ഒപ്പവുമെല്ലാം കിടിലൻ കോമ്പിനേഷനാണ് ഈ കറി. ഉപ്പും മുളകും എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക്ക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

Leave a Reply

You cannot copy content of this page