ഈ ബീഫും നെയ്‌ച്ചോറും മതി ഇനിയുള്ള ആഘോഷ ദിവസങ്ങളിൽ

ബീഫ് കൊണ്ടുള്ള എല്ലാ റെസിപ്പുകളും വളരെ ടേസ്റ്റി തന്നെയാണ്. എന്നാൽ ഇന്ന് നമുക്ക് ബീഫ് കൊണ്ടുള്ള ഒരു കിടിലൻ റെസിപ്പി പരിചയപ്പെട്ടാലോ. കുക്കിങ്ങിൽ കൊണ്ടുവരുന്ന മാറ്റമാണ് ഈ റെസിപ്പിയുടെ ഹൈലൈറ്റ്. അപ്പോൾ നമുക്ക് ഈ രുചികരമായ റെസിപ്പി എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം കുക്കറിലേക്ക് രണ്ട് കിലോ ബീഫിന് മൂന്നു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർത്ത് കൊടുക്കുക. ഇനി ചൂടായി വന്ന എണ്ണയിലേക്ക് അഞ്ചു പച്ചമുളകും, രണ്ട് ടേബിൾ സ്പൂൺ ഇഞ്ചി ചതച്ചതും, രണ്ട് ടേബിൾ സ്പൂൺ വെളുത്തുള്ളി ചതച്ചതും ചേർത്ത് വഴറ്റുക.

ഇനി ഒരു പിടി കറിവേപ്പിലയും, മൂന്നു ഉള്ളി സ്ലൈസായി അരിഞ്ഞതും, കുറച്ചു ഉപ്പും, ചേർത്ത് ഉള്ളി നന്നായി വഴറ്റുക. ഇനി അഞ്ചു തക്കാളി ചേർത്ത് വഴറ്റുക. ശേഷം നാല് ടേബിൾ സ്പൂൺ കാശ്മീരി മുളക്പൊടി, രണ്ട് ടേബിൾ സ്പൂൺ മല്ലിപ്പൊടി, ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടി, ഗരം മസാല അര ടേബിൾ സ്പൂൺ, ഇനി ആവശ്യത്തിന് ഉപ്പും, രണ്ട് കിലോ ബീഫും, ബീഫിന്റെ ലെവലിൽ കുറച്ചു വെള്ളവും ചേർത്ത് കുക്കർ അടച്ചു വെച്ച് ബീഫിനെ നാൽപ്പത്തിയഞ്ച് മിനിറ്റോളം വെവിടെച്ചെടുക്കുക.

ഇനി ഒരു പാത്രത്തിൽ ഒരു ടീസ്പൂൺ ഓയിലും, കുറച്ചു ഏലക്കായും, പട്ടയും, ഗ്രാമ്പുവും വറുക്കുക. ഇനി ഒരു ടേബിൾ സ്പൂൺ മുളക്പൊടിയും, രണ്ട് ടേബിൾ സ്പൂൺ വെള്ളവും ചേർത്ത് ഇളക്കുക. ഇനി വേവിച്ചു വെച്ച ബീഫ് ചേർത്ത് ഇളക്കുക. ശേഷം ബീഫിനെ വെള്ളം ഒട്ടും ഇല്ലാതെ ടൈറ്റാക്കി എടുക്കുക. ഇനി കുറച്ചു കറിവേപ്പിലയും, ഓയിൽ കുറവാണ് എന്ന് തോന്നിയാൽ ഒരു ടേബിൾ സ്പൂൺ ഓയിലും ചേർത്ത് കറി റോസ്റ്റാക്കി എടുക്കുക.

അപ്പോൾ വളരെ ടേസ്റ്റിയായ ബീഫ് റോസ്റ്റ് റെഡിയായി വന്നിട്ടുണ്ട്. നല്ല ടേസ്റ്റിയായ ഒരു റെസിപ്പിയാണ്. പൊറോട്ടക്ക് ഒപ്പവും നെയ്‌ച്ചോറിനൊപ്പവും ഈ ബീഫ് കിടിലൻ കോമ്പിനേഷനാണ്. അപ്പോൾ എല്ലാവരും ഈ ബീഫ് റെസിപ്പി ഒന്ന് ട്രൈ ചെയ്തു നോക്കണേ. ഷെഫ് ഷെമീംസ് വേറെയിട്ടീസ് എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക്ക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

Leave a Reply