പച്ചരിയോ അരിപ്പൊടിയോ ഇല്ലാതെ നല്ല നാടൻ പഞ്ഞിയപ്പം ഈസിയായി ഉണ്ടാക്കാം.

എന്നും നമ്മൾ പച്ചരിയോ അരിപ്പൊടിയോ കൊണ്ടല്ലേ അപ്പം തയ്യാറാക്കുന്നത്. എന്നാൽ ഇന്ന് നല്ല പഞ്ഞി പോലെ സോഫ്റ്റായ അപ്പം അരിപ്പൊടി കൊണ്ട് ഉണ്ടാക്കിയാലോ. അതിനായി ഒരു മിക്സിയുടെ ജാറിലേക്ക് രണ്ട് കപ്പ് റവ എടുക്കുക. ചായ ഗ്ലാസിൽ രണ്ട് കപ്പോളം വറുക്കാത്ത റവ ചേർക്കുക. ശേഷം ഒന്ന് പൊടിച്ചെടുക്കുക. ശേഷം റവയിലേക്ക് ഒരു ടേബിൾ സ്പൂൺ പഞ്ചസാരയും, കാൽ ടേബിൾ സ്പൂൺ ബേക്കിങ് പൌഡർ, കാൽ ടേബിൾ സ്പൂൺ ഈസ്റ്റും ചേർത്ത് കൊടുക്കുക. ഇനി രണ്ട് പിടി തേങ്ങയും, ആവശ്യത്തിന് ഉപ്പും ചേർത്ത് ഒന്നും കൂടി അടിച്ചെടുക്കുക.

എല്ലാം നല്ല പോലെ പൊടിഞ്ഞു കിട്ടിയിട്ടുണ്ട്. ഇനി ചെറിയ ചൂടുള്ള വെള്ളം രണ്ടര കപ്പോളം റവയിലേക്ക് ചേർത്ത് ഒന്നും കൂടി കറക്കി എടുക്കുക. ശേഷം അടിച്ചെടുത്ത മാവിനെ ഒരു പാത്രത്തിലേക്ക് മാറ്റുക. ഇനി നല്ല പോലെ അടിച്ചെടുത്ത ശേഷം പതിനഞ്ച് മിനിറ്റോളം മാവിനെ കുതിരാനായി വെക്കുക. ശേഷം ഒന്ന് കുതിർന്നു കിട്ടിയ ബാറ്റെർ ഒന്നും കൂടി മിക്സിയിൽ അടിച്ച ശേഷം മൂന്നു മണിക്കൂറോളം റെസ്റ്റ് ചെയ്യാനായി വെക്കുക.

മൂന്നു മണിക്കൂറായപ്പോൾ മാവ് നല്ല സോഫ്റ്റായി പൊങ്ങി വന്നിട്ടുണ്ട്. ശേഷം പാകമായി വന്ന മാവിനെ അപ്പം തയ്യാറാക്കാനായി തുടങ്ങാം. ഇനി ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. അപ്പച്ചട്ടിയിൽ വേണമെങ്കിലും അപ്പം തയ്യാറാക്കാവുന്നതാണ്. ശേഷം ചൂടായി വന്ന പാനിലേക്ക് ഒരു തവി ബാറ്റെർ ഒഴിച്ച് കൊടുക്കുക. ശേഷം ഒന്ന് ചുറ്റിച്ചു പരത്തിയ ശേഷം അടച്ചു വെച്ച് അപ്പം ചുട്ടെടുക്കുക. എല്ലാ മാവും ഇതുപോലെ അപ്പം ചുട്ടെടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ പഞ്ഞി അപ്പം തയ്യറായിട്ടുണ്ട്. എല്ലാവരും ഇങ്ങനെ ഒന്ന് അപ്പം തയ്യാറാക്കി നോക്കണേ.പച്ചരിയോ അരിപ്പൊടിയോ ചേർക്കാതെയാണ് ഈ അപ്പം തയ്യാറാക്കി ഇരിക്കുന്നത്. വളരെ സിമ്പിളായി ഉണ്ടാക്കാൻ പറ്റുന്ന ഒരു പലഹാരമാണ് ഇത്.

Leave a Reply

You cannot copy content of this page