മലയാളിയുടെ ഇഷ്ട പലഹാരങ്ങളിൽ ഒന്നാണ് നെയ് പത്തൽ. പലയിടങ്ങളിലും വിവിധ രീതിയിലാണ് നെയ് പത്തൽ തയ്യാറാക്കുന്നത്. എന്നാൽ ഇന്ന് ഞാൻ പരിചയപ്പെടുത്തുന്നത് അരിപ്പൊടിയും റവയും കൊണ്ട് എങ്ങനെയാണ് നെയ് പത്തൽ ഉണ്ടാക്കുന്നത് എന്നാണ്. അതിനായി ഒരു ബൗളിലേക്ക് രണ്ട് കപ്പ് അരിപ്പൊടി ചേർക്കുക. വറുക്കാത്ത അരിപ്പൊടിയാണ് വേണ്ടത്. ശേഷം അരിപ്പൊടിയിലേക്ക് അര കപ്പ് റവ കൂടി ചേർക്കുക. ശേഷം മാവിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് ഇളക്കുക.
ശേഷം നല്ല പോലെ തിളച്ചു കൊണ്ടിരിക്കുന്ന ഒന്നര കപ്പ് വെള്ളമാണ് മാവിലേക്ക് ചേർക്കേണ്ടത്. ശേഷം നല്ല പോലെ ഇളക്കി മിക്‌സാക്കുക. ശേഷം ആറ് മിനിറ്റോളം മാവിനെ അടച്ചു റെസ്റ്റ് ചെയ്യാനായി വെക്കുക. എന്നിട്ട് ഒരു മിക്സിയുടെ ജാറിലേക്ക് ഒരു കപ്പ് തേങ്ങാ ചിരകിയതും, പത്തു പീസ് ചെറിയ ഉള്ളി, രണ്ട് ടീസ്പൂൺ പെരിഞ്ജീരകം, ചേർത്ത് എല്ലാം കൂടി ഒന്ന് അടിച്ചെടുക്കുക. ശേഷം നേരത്തെ വേവിച്ചു വെച്ചിട്ടുള്ള മാവിലേക്ക് തേങ്ങയുടെ ഈ മിക്സ് ചേർത്ത് നന്നായി കുഴക്കുക. ഇനി കുഴക്കുന്ന നേരം വെള്ളം കുറവാണ് എന്ന് തോന്നുന്നു എങ്കിൽ ആവശ്യത്തിന് ചെറിയ ചൂട് വെള്ളം ചേർത്ത് മാവിനെ നന്നായി കുഴച്ചെടുക്കുക.
ശേഷം കുഴച്ചെടുത്ത മാവിനെ കയ്യിൽ കുറച്ചു എണ്ണ തടകിയ ശേഷം ചെറിയ ബോളുകളായി ഉരുട്ടി എടുക്കുക. ശേഷം ഉരുട്ടി എടുത്ത മാവിനെ കട്ടിയുമല്ല ലൂസുമല്ല ആ ഒരു പരുവത്തിൽ പരത്തുക. ശേഷം ഒരു ചട്ടി അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന എണ്ണയിൽ പരത്തിയെടുത്ത പത്തിരിയെ ഇട്ടു കൊടുക്കുക. ശേഷം ഓരോന്നും എണ്ണയിൽ മൂപ്പിച്ചു കോരി എടുക്കുക. രണ്ട് സൈഡും മൂപ്പിച്ചു കോരി എടുക്കുക. എല്ലാം ഇതുപോലെ ഫ്രൈ ആക്കി എടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ നെയ് പത്തൽ തയ്യാറായിട്ടുണ്ട്. എല്ലാവരും നാളത്തെ ബ്രേക്ഫാസ്റ്റായി ഈ നെയ്പത്തിൽ ഒന്ന് ട്രൈ ചെയ്തു നോക്കണേ.
