പണ്ട് കാലം മുതൽക്കേ എല്ലാവരും കൊതിയോടെ കഴിക്കുന്ന ഒരു കറിയാണ് പഴം കറി. നല്ല ടേസ്റ്റാണ് ഈ കറി കഴിക്കാൻ. അപ്പോൾ നമുക്ക് നോക്കാം വളരെ സ്വാദേറിയ ഈ കറി എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന്. അതിനായി നാല് നേന്ത്രപ്പഴമാണ് എടുത്തിട്ടുള്ളത്. ശേഷം ചെറിയ ചെറിയ പീസുകളായി പഴത്തിനെ മുറിച്ചെടുക്കുക. ഇനി ഒരു പാൻ അടുപ്പിലേക്ക് വെച്ച് ചൂടാക്കുക. എന്നിട്ട്. കുറച്ചു വെളിച്ചെണ്ണ ചേർത്ത് കൊടുക്കുക. ശേഷം കാൽ ടീസ്പൂൺ ഉലുവ, കടുക്, നാല് വറ്റൽമുളക്, ചേർത്ത് മൂപ്പിക്കുക.
ഇനി കുറച്ചു കറിവേപ്പിലയും അരിഞ്ഞു വെച്ചിട്ടുള്ള പഴവും കൂടി ചേർത്ത് ഇളക്കുക. ശേഷം അടച്ചു വെച്ച് പഴത്തിനെ വഴറ്റി എടുക്കുക. ഇനി മിക്സിയുടെ ചെറിയ ജാറിലേക്ക് ഒരു കപ്പ് തേങ്ങയും, രണ്ട് പച്ചമുളകും, അര ടീസ്പൂൺ മഞ്ഞൾപ്പൊടി, ചേർത്ത് നന്നായി അരച്ചെടുക്കുക. ഇനി വാടി വന്ന പഴത്തിനെ നന്നായി ഉടച്ചെടുക്കുക. ശേഷം നല്ല സ്മൂത്തായി അരച്ചെടുത്ത തേങ്ങയെ പഴത്തിലേക്ക് ചേർത്ത് മിക്‌സാക്കുക.
ശേഷം അൽപ്പം വെള്ളവും ചേർത്ത് പഴവും അരപ്പും കൂടി നല്ല പോലെ വഴറ്റി എടുക്കുക. ഇനി അധികം പുളിപ്പില്ലാത്ത മോര് അര കപ്പോളം ചേർത്ത് കൊടുക്കുക. ശേഷം നല്ല പോലെ ഇളക്കി ഫ്ളൈയിം ഓഫ് ചെയ്യുക. അപ്പോൾ വളരെ ടേസ്റ്റിയായ പഴം കറി ഇവിടെ റെഡിയായി വന്നിട്ടുണ്ട്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. ഉപ്പും മുളകും എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും ഫോള്ളോ ചെയ്യാനും മറക്കല്ലേ.
