ഓരോ ദിവസവും പതിന്മടങ്ങ് ചൂട് കൂടുന്ന ഒരു കാലാവസ്ഥയാണ് ഇപ്പോഴുള്ളത്. എന്നാൽ ഇന്ന് നമുക്ക് ഈ ചൂടിനെ ചെറുത്തുനിൽക്കാൻ ഇടയ്ക്കിടെ ജ്യൂസ് കുടിക്കുന്നത് നല്ലതായിരിക്കും. ഇന്ന് നമുക്ക് ഒരു അടിപൊളി ജ്യൂസ് ഉണ്ടാക്കിയാലോ. ഈ ജ്യൂസ് ദാഹത്തിനും ഉന്മേഷത്തിനും ഏറെ ഉത്തമമാണ്. കറുത്ത മുന്തിരി കൊണ്ടും സ്ട്രാബെറി കൊണ്ടുമുള്ള രണ്ട് ജ്യൂസുകളാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. അതിനായി കുരു ഇല്ലാത്ത കാൽ കിലോ കറുത്ത മുന്തിരി എടുക്കുക. ശേഷം മുന്തിരി നല്ല പോലെ കഴുകി വെള്ളം തോർത്തി എടുക്കുക.
ശേഷം മുന്തിരിയെ ഒരു മിക്സിയുടെ ജ്യൂസറിലേക്ക് ചേർക്കുക. ഇനി ജ്യൂസിനാവശ്യമായ അഞ്ച് ടേബിൾ സ്പൂൺ ഷുഗർ ചേർക്കുക. ശേഷം മുന്തിരിയും പഞ്ചസാരയും കൂടി നന്നായി അടിച്ചിട്ട് എടുക്കുക. ഇനി നല്ല പോലെ അടിച്ചെടുത്ത ജ്യൂസിനെ ഒരു അരിപ്പയിലൂടെ അരിച്ചെടുക്കുക.
ശേഷം അരിച്ചെടുത്ത ജ്യൂസിനെ മിക്സിയുടെ ജ്യൂസറിലേക്ക് മാറ്റുക. എന്നിട്ട് ഒരു ഗ്ലാസ് നല്ല പോലെ തണുപ്പിച്ചെടുത്ത പാൽ ജ്യൂസിലേക്ക് ചേർക്കുക. ഇനി അര ഗ്ലാസ് പാൽ ഐസാക്കിയതും, കുറച്ചു ഐസ് ക്യൂബ്‌സും ചേർത്ത് കൊടുക്കുക. ശേഷം എല്ലാം കൂടി ഒന്നും കൂടി അടിച്ചെടുക്കുക.
ശേഷം ഒരു സെർവിങ് ഗ്ലാസ്സിലേക്ക് മാറ്റി സെർവ് ചെയ്യാവുന്നതാണ്. ഇനി സ്ട്രാബെറി ജ്യൂസ് തയ്യാറാക്കാം. അതിനായി ആറ് പീസ് സ്ട്രാബെറി എടുക്കുക. ശേഷം നല്ല പോലെ കഴുകി ചെറിയ പീസുകളായി മുറിച്ച ശേഷം ജ്യൂസറിലേക്ക് ചേർക്കുക. എന്നിട്ട് അതിനൊപ്പം ഒന്നര കപ്പ് പാൽ ഐസും, അര കപ്പ് തണുപ്പിച്ചെടുത്ത പാലും, നാല് ടേബിൾ സ്പൂൺ ഷുഗറും, ചേർത്ത് എല്ലാം കൂടി നല്ല പോലെ അടിച്ചെടുക്കുക. ശേഷം മൂന്നു പീസ് സ്ട്രാബെറി വളരെ ചെറിയ പീസുകളായി മുറിക്കുക.
ശേഷം ചെറിയ പീസുകളായി മുറിച്ചെടുത്ത സ്ട്രാബെറി ഈ ജ്യൂസിലേക്ക് ചേർത്ത് കൊടുക്കുക. എന്നിട്ട് സെർവ് ചെയ്യാവുന്നതാണ്, അപ്പോൾ വളരെ ടേസ്റ്റിയായ രണ്ട് ജ്യൂസുകളും എല്ലാവരും ട്രൈ ചെയ്തു നോക്കണേ. ഈ ചൂട് കാലത്തു ശരീരം തണുപ്പിക്കാൻ തികച്ചും നല്ലതാണ് ഈ രണ്ട് ജ്യൂസുകളും. വളരെ സിമ്പിളായി ചെയ്‌തെടുക്കാൻ കഴിയുന്ന ജ്യൂസുകളാണ് ഇത്.
