തട്ടുകടയിലെ എല്ലാ പലഹാരങ്ങളും വളരെ രുചിയേറിയതാണ് അല്ലെ. അതിൽ എടുത്തു പറയേണ്ട ഒരു പലഹാരമാണ് നാടൻ പരിപ്പുവട. പണ്ട് കാലം മുതൽക്കേ എല്ലാവർക്കും ഏറെ ഇഷ്ടമുള്ള ഈ പലഹാരം നാടൻ രുചി നിലനിർത്തികൊണ്ട് ഇന്നും എല്ലാവരുടെയും പ്രിയപ്പെട്ടത് തന്നെയാണ്. അപ്പോൾ ഇനി കണ്ടാലോ വളരെ ടേസ്റ്റിയായ പരിപ്പുവട ഉണ്ടാക്കുന്നത് എങ്ങനെയെന്ന്. വടപ്പരിപ്പും കടലപ്പരിപ്പുമാണ് വട തയ്യാറാക്കാനായി എടുത്തിട്ടുള്ളത്. ഒരു ഗ്ലാസ് വടപ്പരിപ്പും കാൽ ഗ്ലാസ് കടലപ്പരിപ്പും അളവിലാണ് ഇത് എടുത്തിട്ടുള്ളത്. ശേഷം രണ്ട് പരിപ്പും രണ്ടു മണിക്കൂറോളം വെള്ളത്തിൽ കുതിർത്തിയ ശേഷം കഴുകി എടുക്കുക.
വെള്ളം നല്ല പോലെ ഒരു അരിപ്പയിൽ ഇട്ടു കളയുക. ഇനി ഇതിലേക്ക് പതിനഞ്ചോളം ചെറിയ ഉള്ളി, കുറച്ചു കറിവേപ്പില, ഒരു ആറ് വറ്റൽമുളക്, ഒരു മീഡിയൻ സൈസ് ഇഞ്ചി, അഞ്ചോ ആറോ പച്ചമുളക് ഇത്രയും കൂടി ഒന്ന് ചതച്ചെടുക്കുക. ഇനി ചതച്ചെടുത്ത മിക്സ് ഒരു പാത്രത്തിലേക്ക് മാറ്റാം. ഇനി ആ മിക്സിലേക്ക് കാൽ ടീസ്പൂൺ കായപ്പൊടി ചേർത്ത് നല്ല പോലെ മിക്‌സാക്കുക. ഇനി നേരത്തെ മാറ്റി വെച്ച പരിപ്പ് നല്ല പോലെ വെള്ളമൊക്കെ തോന്നു വന്നിട്ടുണ്ട്. ഇനി ഇതൊന്നു അരച്ചെടുക്കുക. കൈ കൊണ്ട് ഉരുട്ടിയെടുക്കാൻ പറ്റുന്ന രീതിയിൽ വേണം ഇത് അരച്ചെടുക്കാൻ.
ഇനി അരച്ചെടുത്ത പരിപ്പും കൂടി നേരത്തെ ചതച്ചെടുത്ത മിക്സിലേക്ക് ചേർത്ത് നല്ല പോലെ കൈ കൊണ്ട് കുഴച്ചെടുക്കുക. ഇനി ആവശ്യത്തിന് ഉപ്പും കൂടി ചേർത്ത് നല്ല പോലെ കൈ കൊണ്ട് യോജിപ്പിക്കുക. ഇനി ഇത് പൊരിക്കാനാവശ്യമായ എണ്ണ ഒരു പാനിലേക്ക് ഒഴിച്ച് അടുപ്പിലേക്ക് വെച്ച് കൊടുക്കുക. ഇനി ചൂടായി വന്ന എണ്ണയിലേക്ക് ഓരോ ഉരുളകളാക്കി എടുത്ത മാവിനെ കൈ കൊണ്ട് പരത്തി എണ്ണയിലേക്ക് ഇട്ടു കൊടുക്കുക. ഇനി രണ്ട് സൈഡും നല്ല പോലെ മൂപ്പിച്ചു വട കോരി മാറ്റുക.
അപ്പോൾ വളരെ ടേസ്റ്റിയായ നല്ല നടൻ പരിപ്പുവട ഇവിടെ റെഡിയായി വന്നിട്ടുണ്ട്. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ പറ്റുന്ന ഈ വട ശെരിക്കും നമ്മൾ തട്ടുകടയിലെ വടപോലെ തന്നെയുണ്ട്. എല്ലാവരും ഈ റെസിപ്പി ട്രൈ ചെയ്തു നോക്കണേ. റെസിപ്പീസ് അറ്റ് ത്രീ മിനിറ്റ്‌സ് എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.
