ഫ്രൂട്സ് സലാഡ് മാറി നിൽക്കും ഈ ഡെസേർട്ടിന് മുന്നിൽ

ഇഫ്താറിന് പല വെറൈറ്റി റെസിപ്പീസും നമ്മൾ തയ്യാറാക്കാറുണ്ട്. എന്നാൽ ഇന്ന് നമുക്ക് ഫ്രൂട്ട് സലാഡിനേക്കാൾ രുചിയിലുള്ള ഒരു അടിപൊളി ഡെസേർട്ട് തയ്യാറാക്കിയാലോ. അപ്പോൾ നമുക്ക് എങ്ങനെയാണ് ഈ സ്വീറ്റ് റെസിപ്പി തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു പാനെടുക്കുക. അതിലേക്ക് 500 ml പാൽ ചേർത്തു കൊടുക്കുക. അല്ലെങ്കിൽ 250 ml കപ്പിൽ രണ്ട് കപ്പ് പാൽ എടുക്കാം. ഫുൾ ഫാറ്റ് പാലാണ് വേണ്ടത്. ശേഷം പാലിലേക്ക് കാൽക്കപ്പ്
പാൽപ്പൊടിയും, ഒരു ടേബിൾ സ്പൂൺ അളവിൽ റവയും ചേർത്ത് കൊടുക്കുക.

എന്നിട്ട് അതിലേക്ക് ആവശ്യമായ അരകപ്പ് പഞ്ചസാര കൂടി ചേർത്ത് കൊടുക്കാം. എന്നിട്ട് എല്ലാം കൂടി ഒട്ടും തന്നെ കട്ടയില്ലാതെ നല്ലപോലെ മിക്സ് ആക്കി എടുക്കുക. ശേഷം നേരത്തെ പാൽപ്പൊടിയും റവയും ചേർത്ത് വെച്ചിരുന്ന പാൽ അടുപ്പിലേക്ക് വച്ച് മീഡിയം ഫ്ളൈമിൽ വെച്ച് ഇളക്കുക. പത്ത് മിനിട്ടോളം ഇളക്കിയശേഷം നല്ലപോലെ തിളച്ചു വറ്റിവരുമ്പോൾ ഫ്ളയിം ഓഫ് ചെയ്ത് മാറ്റി വെക്കുക. ശേഷം വേറൊരു കടായി അടുപ്പിൽ വച്ച് ചൂടാക്കുക. ശേഷം അതിലേക്ക് നാല് കപ്പ് വെള്ളം ഒഴിച്ച് കൊടുക്കുക. ശേഷം വെള്ളം നല്ലപോലെ തിളച്ചു വരുമ്പോൾ കാൽ കപ്പ് ചൗവ്വരി ചേർത്തിളക്കുക. ശേഷം ഇടയ്ക്കിടെ ഇളക്കി ചൗവ്വരി നല്ലപോലെ വേവിച്ചെടുക്കുക.

10 മിനിട്ട് ആകുമ്പോൾ തന്നെ ചവ്വരി വെന്തു കിട്ടുന്നതായിരിക്കും. ശേഷം വെന്തു വന്ന ചവ്വരിയെ ഒരു അരിപ്പയിലൂടെ അരിചെടുക്കുക. ശേഷം നല്ല തണുത്ത രണ്ട് ഗ്ലാസ് വെള്ളം അരിച്ചെടുത്ത ചവ്വരിയിലേക്ക് വീഴ്ത്തി കളയുക. ശേഷം ഒരു ബൗളിലേക്ക് മുക്കാൽ ടീസ്പൂൺ കസ്കസ് വെള്ളത്തിൽ കുതിർത്താനായി വെക്കുക. ശേഷം നേരത്തെ റവയും പാൽപ്പൊടിയും ചേർത്ത് മിക്സ് ആക്കി വേവിച്ചെടുത്ത പാൽ തണുത്തു കിട്ടിയിട്ടുണ്ട്. ശേഷം അതിനെ ഒരു മണിക്കൂറോളം ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ചെടുക്കുക. ശേഷം നല്ലപോലെ തണുപ്പിച്ചെടുത്ത പാലിലേക്ക് നേരത്തെ വേവിച്ചെടുത്ത ചവ്വരി ചേർത്ത് ഇളക്കുക.

ശേഷം പൊങ്ങിവന്ന കസ്കസും പാലിലേക്ക് ചേർത്തു കൊടുക്കാം. ശേഷം മുക്കാൽ ടീസ്പൂൺ വാനില എസ്സെൻസ് കൂടി ചേർത്ത് ഇളക്കുക. എന്നിട്ട് നമ്മുടെ കയ്യിലുള്ള എല്ലാ ഫ്രൂട്സും, ചെറിയ പീസുകളായി അരിഞ്ഞ ശേഷം ഈ പാൽ മിക്സിലേക്ക് ചേർത്തു കൊടുക്കുക. ഇനി കുറച്ച് ഡ്രൈഫ്രൂട്ട്സും കൂടി ചെറുതായി അരിഞ്ഞ ശേഷം അതും പാലിലേക്ക് ചേർത്തിളക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ ഡെസേർട്ട് തയ്യാറായിട്ടുണ്ട്. ശേഷം ഫ്രിഡ്ജിലേക്ക് വച്ച് നല്ലപോലെ തണുപ്പിച്ചശേഷം സെർവ് ചെയ്യുക. അപ്പോൾ വളരെ ടേസ്റ്റിയായ ഡെസേർട്ട് തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ ഒരു സ്വീറ്റ് തയാറാക്കി നോക്കണേ. ഇഫ്താറിനൊക്കെ കഴിക്കാൻ പറ്റിയ നല്ലൊരു സ്വീറ്റ് റെസിപ്പിയാണ് ഇത്. കുട്ടികൾക്കൊക്കെ വളരെ ഇഷ്ടമാകും, എല്ലാവരും ഉറപ്പായും ട്രൈ ചെയ്തു നോക്കണേ.

Leave a Reply