സ്നാക്കുകളിൽ എല്ലാവർക്കും ഒരുപാട് ഇഷ്ടമുള്ള ഒരു സ്നാക്കാണ് അരിമുറുക്ക്. എല്ലാവരും ഈ സ്നാക്ക് കടയിൽ നിന്നും വാങ്ങാറല്ലേ പതിവ്. എന്നാൽ ഇന്ന് നമുക്ക് ഈ അടിപൊളി സ്നാക്ക് വീട്ടിൽ ഉണ്ടാക്കിയാലോ. അപ്പോൾ നമുക്ക് ഇത് വീട്ടിൽ എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. അതിനായി രണ്ട് കപ്പ് വറുത്ത അരിപ്പൊടി എടുക്കുക. ശേഷം ഇനി രണ്ട് ടേബിൾ സ്പൂൺ ചെറുപയർ പരിപ്പ് രണ്ട് മണിക്കൂറോളം വെള്ളത്തിലിട്ട് കുതിർത്തുക. ഇനി ഒരു പാത്രത്തിൽ മൂന്ന് കപ്പ് വെള്ളം വെച്ച് തിളപ്പിക്കുക. ശേഷം വെള്ളത്തിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് ഇളക്കുക.
ഇനി വെള്ളത്തിലേക്ക് അര ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒന്നര ടീസ്പൂൺ മുളക്പൊടി, കാൽ ടീസ്പൂൺ കായപ്പൊടി, ഇനി കുതിർത്തി എടുത്ത പരിപ്പും ചേർത്ത് കൊടുക്കുക. ഇനി ഒരു ടേബിൾ സ്പൂൺ നെയ്യും കൂടി ചേർത്ത് ഇളക്കുക. ഇനി തിളച്ചു വന്ന വെള്ളത്തിലേക്ക് ലോ ഫ്ളൈമിലാക്കിയ ശേഷം അരിപ്പൊടി ചേർത്ത് ഇളക്കുക. ശേഷം ഒന്നര ടീസ്പൂൺ കറുത്ത എള്ളും, ഒന്നര ടീസ്പൂൺ ചെറിയ ജീരകവും ചേർത്ത് മാവ് മിക്‌സാക്കുക, നല്ല പോലെ മിക്‌സാക്കിയ ശേഷം ഫ്ളയിം ഓഫ് ചെയ്യുക. ശേഷം വേറൊരു പാത്രത്തിലേക്ക് മാവിനെ മാറ്റുക. എന്നിട്ട് ഒരു തവി കൊണ്ട് നന്നായി കുഴക്കുക.
ശേഷം ചൂട് ഒന്ന് മാറി വരുമ്പോൾ ഒരു ടീസ്പൂൺ ഓയിലും ചേർത്ത് കൈ കൊണ്ട് നല്ല സോഫ്റ്റായി മാവിനെ കുഴച്ചെടുക്കുക. ശേഷം പത്തു മിനിറ്റോളം അടച്ചു വെച്ച് റെസ്റ്റ് ചെയ്യാനായി വെക്കുക. ശേഷം മാവിനെ കയ്യിൽ ഓയിൽ തടകിയ ശേഷം കുറച്ചു മാവ് എടുത്തു ഉരുട്ടുക.എന്നിട്ട് നൈസായി ഉരുട്ടിയ ശേഷം ഒരു ചെറിയ വലയം പോലെ ഉരുട്ടി യോജിപ്പിച്ചു എടുക്കുക. എന്നിട്ട് എല്ലാ മാവിനേയും ഇതുപോലെ ഷെയ്‌പ്പാക്കി എടുക്കുക. ഇനി ഒരു ചട്ടിയിൽ അര ഭാഗത്തോളം വെളിച്ചെണ്ണ ചേർത്ത് ചൂടാക്കുക.
ശേഷം നല്ല ചൂടായി വന്ന ഓയിലിൽ ഓരോ മുറുക്കും ഫ്രൈ ആക്കി എടുക്കുക. ഹൈ ഫ്ളൈമിലിട്ട് വേണം മുറുക്കിനെ ഫ്രൈ ആക്കി എടുക്കുവാൻ. അപ്പോൾ വളരെ ടേസ്റ്റിയായ അരി മുറുക്ക് തയ്യാറായിട്ടുണ്ട്. എല്ലാവരും ഇങ്ങനെ ഒന്ന് മുറുക്ക് തയ്യാറാക്കി നോക്കണേ. വളരെ ടേസ്റ്റിയായ ഒരു പലഹാരമാണ് ഇത്. കുട്ടികൾക്കൊക്കെ ഒരുപാട് ഇഷ്ടമാകും. ഫ്രൈ ആക്കി കുപ്പിയിലിട്ട് വെച്ചിരുന്നാൽ കുട്ടികൾക്ക് ഒരുപാട് നാൾ സ്നാക്കായി കൊടുക്കാവുന്നതാണ്. നല്ല ചൂട് ചായക്കൊപ്പം സ്നാക്കായും തയ്യാറാക്കാം.
