നമ്മുടെ എല്ലാ കറികളിലും ഒഴിവാക്കാനാവാത്ത ഒന്നാണ് ഗരം മസാല.
എന്നാൽ പലപ്പോഴും കടയിൽ നിന്നും വാങ്ങുന്ന ഗരം മസാലക്ക് ഒരു കുത്തൽ ചുവയുണ്ടാകും. എന്നാൽ ഇന്ന് നമുക്ക് കുത്തൽ ചുവയൊന്നുമില്ലാത്ത നല്ല ടേസ്റ്റിയായ ഗരം മസാല എങ്ങനെ വീട്ടിൽ തയ്യാറാക്കാം എന്ന് നോക്കാം. ഈ മസാല ചേർത്ത് കറി തയ്യാറാക്കിയാൽ കറിക്ക് നല്ല മണവും രുചിയുമായിരിക്കും. ഏത് കറിക്കും ഇതുപോലെ മസാല തയ്യാറാക്കി കറി തയ്യാറാക്കാവുന്നതാണ്.
അതിനായി ആറ് ടേബിൾസ്പൂൺ പെരുംജീരകവും, 6 പീസ് പട്ടയും, ഒരു ടീസ്പൂൺ ഗ്രാമ്പുവും, 8 തക്കോലം, 20 പീസ് ഏലക്ക, അര ടേബിൾ സ്പൂൺ കുരുമുളക്, ഒരു ജാതി പത്തിരി. ഇത്രയും സാധനങ്ങളാണ് ഗരംമസാല തയ്യാറാക്കാനായി എടുത്തിട്ടുള്ളത്. ശേഷം ഇവയെല്ലാം കൂടി ഒരു പാനിലേക്ക് മാറ്റുക. എന്നിട്ട് ലോ ഫ്ളൈമിൽ വെച്ച് മസാലകളെല്ലാം നല്ല പോലെ ചൂടാക്കി എടുക്കുക. നല്ലപോലെ ചൂടാക്കി എടുത്താൽ മതിയാകും. നിറമൊന്നും മാറാൻ നിൽക്കണ്ട.
കൈവിടാതെ ഇളക്കി ലോ ഫ്ളൈമിൽ വച്ച് വേണം മസാലകൾ എല്ലാം ഒന്ന് ചൂടാക്കി എടുക്കുക. ശേഷം നല്ലപോലെ ചൂടായി വന്നാൽ ഫ്ളയിം ഓഫ് ചെയ്തു ചൂടാറാനായി വെക്കുക. ശേഷം ചൂടാറി വന്ന മസാലയെ ഒരു മിക്സിയുടെ ചെറിയ ജാറിലിട്ട് നല്ല പോലെ പൊടിച്ചെടുക്കുക. ഏത് കറിക്കും ഇതുപോലെ മസാല തയ്യാറാക്കി കറി ചെയ്യാവുന്നതാണ്. അപ്പോൾ എല്ലാവരും ഈ രീതിയിൽ മസാല തയ്യാറാക്കി നോക്കണേ.
