ഗോതമ്പ് മാവും, മൈദയുമില്ലാതെ നല്ല സോഫ്റ്റ് പഫി പൂരി മിനിറ്റുകൾക്കുള്ളിൽ

നമുക്കെല്ലാം ഒരുപാട് ഇഷ്ടമുള്ള ഒരു പലഹാരമാണ് പൂരി. എന്നാൽ മിക്കപ്പോഴും നമ്മൾ പൂരി തയ്യാറാക്കുന്നത് ഗോതമ്പുമാവ് വെച്ചിട്ട് ആയിരിക്കും. എന്നാൽ ഇന്ന് നമുക്ക് ഉഴുന്നു കൊണ്ട് ഒരു അടിപൊളി പഫി പൂരി തയ്യാറാക്കിയാലോ. അപ്പോൾ നമുക്ക് നോക്കാം എങ്ങനെയാണ് വളരെ ടേസ്റ്റിയായിട്ടുള്ള പൂരി തയ്യാറാക്കുന്നത് എന്ന്.
അതിനായി അരക്കപ്പ് ഉഴുന്ന് പരിപ്പ് ഒരു പാത്രത്തിലേക്ക് എടുക്കുക. ശേഷം ഉഴുന്നിനെ നല്ലപോലെ കഴുകിയെടുക്കുക.

എന്നിട്ട് മൂന്നുമണിക്കൂറോളം ഉഴുന്നിനെ വെള്ളത്തിലിട്ട് കുതിരാനായി വെക്കുക. 3 മണിക്കൂറായപ്പോൾ ഉഴുന്ന് നല്ലപോലെ കുതിർന്നു കിട്ടിയിട്ടുണ്ട്. ശേഷം ഉഴുന്നിനെ ഒന്നുകൂടി കഴുകിയശേഷം ഒരു മിക്സിയുടെ ജാറിലേക്ക് മാറ്റുക. എന്നിട്ട് കാൽക്കപ്പ് വെള്ളവും കൂടി ചേർത്ത് ഉഴുന്നിനെ നല്ല സ്മൂത്തായി അരച്ചെടുക്കുക. നല്ല സ്മൂത്തായി അരച്ചെടുത്ത ഉഴുന്നിനെ ഒരു പാത്രത്തിലേക്ക് മാറ്റുക. ശേഷം മാവിലേക്ക് ആവശ്യത്തിനുള്ള ഉപ്പും ഒരു ടീസ്പൂൺ കരിഞ്ചീരകവും ചേർത്ത് മിക്‌സാക്കുക.

ശേഷം അതിനൊപ്പം തന്നെ അര ടീസ്പൂൺ പഞ്ചസാര കൂടി ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കുക. ശേഷം കുറേശ്ശെയായി മൈദമാവ് ചേർത്ത് പൂരി മാവിൻറെ പരുവത്തിൽ ഈ മാവിനെയും കുഴച്ചെടുക്കുക. പൂരിക്ക് മാവ് കുഴച്ചെടുക്കുന്ന പാകത്തിന് കിട്ടുന്നതുവരെ മൈദ ചേർത്ത് ഇളക്കുക. ശേഷം നല്ല സ്മൂത്തായി കുഴച്ചെടുത്ത മാവിനെ 10 മിനിട്ടോളം റെസ്റ്റ് ചെയ്യാനായി വെക്കുക. 10 മിനിറ്റ് ആയപ്പോൾ മാവ് നല്ല സോഫ്റ്റായി വന്നിട്ടുണ്ട്. എന്നിട്ട് മാവിനെ ചെറിയ ചെറിയ ബോളുകളായി ഉരുട്ടിയെടുക്കുക.

 

എന്നിട്ട് കൗണ്ടർ ടോപ്പിൽ കുറച്ച് മൈദ വിതറിയശേഷം ഓരോ ബോള് മാവിയേയും നല്ലപോലെ പരത്തുക. എല്ലാ മാവിനെയും പരത്തി എടുത്തശേഷം ഒരു കടായിയിൽ എണ്ണ വെച്ച് ചൂടാക്കുക. ശേഷം ചൂടായ എണ്ണയിലേക്ക് ഓരോ പൂരിയായി ഇട്ട് ഫ്രൈ ചെയ്ത് കോരിയെടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായിട്ടുള്ള ഉഴുന്നു പൂരി തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ ഒരു പൂരി തയ്യാറാക്കി നോക്കണേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.

Leave a Reply

You cannot copy content of this page