പൊടി നനക്കാതെ നല്ല സോഫ്റ്റായ ഗോതമ്പ് പുട്ട് മിനിറ്റുകൾക്കുള്ളിൽ ചെയ്തെടുക്കാം

നമുക്കെല്ലാം ഒരുപാട് ഇഷ്ടമുള്ള ഒരു പലഹാരമാണ് പുട്ട്. മിക്കവാറും ദിവസങ്ങളിൽ ബ്രേക്ഫാസ്റ്റായി നമ്മൾ തയ്യാറാക്കുന്നതും ഈ പലഹാരം തന്നെയാണ്. എന്നാൽ ഇന്ന് നമുക്ക് വളരെ എളുപ്പത്തിൽ മാവ് നനക്കാതെ എങ്ങനെയാണ് പുട്ട് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു കപ്പ് ഗോതമ്പ് മാവ് ഒരു പാത്രത്തിലേക്ക് എടുക്കുക. ശേഷം മാവിലേക്ക് നാല് ടേബിൾ സ്പൂൺ ചോറും കൂടി ചേർക്കുക. ശേഷം പൊടിയിലേക്ക് പാകത്തിനുള്ള ഉപ്പും ചേർത്ത് നല്ലപോലെ ഇളക്കുക.

ശേഷം ഈ പൊടിയെ ഒരു മിക്സിയുടെ ചെറിയ ജാറിലേക്ക് ഇട്ടു കൊടുക്കുക. ശേഷം 30 സെക്കൻഡോളം ഇതൊന്ന് അടിച്ചെടുക്കുക. ഒന്ന് അടിച്ചെടുത്ത പൊടിയെ ഒരു പാത്രത്തിലേക്ക് മാറ്റുക. അപ്പോൾ ചോറും ചേർത്ത് അടിച്ചെടുത്ത് വന്നപ്പോൾ പുട്ടുപൊടി പാകത്തിന് നനഞ്ഞു കിട്ടിയിട്ടുണ്ട്. ഇനി അതിനൊപ്പം കാൽ കപ്പ് തേങ്ങ ചിരകിയതും കൂടി ചേർത്ത് നല്ലപോലെ ഇളക്കുക. തേങ്ങയും ചേർത്ത് നല്ലപോലെ മിക്‌സാക്കിയ ശേഷം ഒരു പുട്ട് കുറ്റിയിലേക്ക് കുറച്ച് തേങ്ങ ഇട്ടു കൊടുക്കുക. എന്നിട്ട് നല്ല പോലെ നനഞ്ഞു കിട്ടിയ മാവിനെ അതിലേക്ക് ചേർത്ത് കൊടുക്കുക.

എന്നിട്ട് നടുവിലായി വീണ്ടും തേങ്ങ ചേർത്ത ശേഷം മുകളിലായി വീണ്ടും മാവ് ചേർത്ത് കൊടുക്കുക. എന്നിട്ട് അതിൻറെ മുകളിൽ തേങ്ങ ഇട്ടു കൊടുത്തശേഷം ഉപയോഗിക്കുന്നതുപോലെ പുട്ടിനെ വേവിച്ചെടുക്കുക. 8 മിനിട്ട് കൊണ്ട് പുട്ട് നല്ലപോലെ വെന്തു കിട്ടുന്നതാണ്. അപ്പോൾ വളരെ ടേസ്റ്റി ആയിട്ടുള്ളതും നല്ല സോഫ്റ്റ് ആയിട്ടുള്ളതുമായ പുട്ട് ഇവിടെ തയ്യാറായിട്ടുണ്ട്. വളരെ എളുപ്പത്തിൽ നല്ല ടേസ്റ്റിയായി ചെയ്തു എടുക്കാൻ കഴിയുന്ന ഒരു പുട്ടാണിത്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.

Leave a Reply

You cannot copy content of this page