ഇനി കുറച്ചു പാൽ പുഡ്ഡിംഗ് ആയാലോ. എന്താ രുചി

ഇന്നത്തെ തലമുറക്ക് ഒരുപാട് ഇഷ്ടമുള്ള റെസിപ്പികളിൽ ഒന്നാണ് പുഡിങ്ങുകൾ. എന്നാൽ ഇന്ന് നമുക്ക് ഒരു അടിപൊളി പാൽ പുഡ്ഡിംഗ് ഉണ്ടാക്കിയാലോ. അവധി കാലം ആയതുകൊണ്ട് തന്നെ കുട്ടികൾക്ക് തയ്യാറാക്കി കൊടുക്കാൻ പറ്റിയ റെസിപ്പിയാണ് ഇത്. അപ്പോൾ നമുക്ക് ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു മിക്സിയുടെ ജാറിലേക്ക് ഒരു കപ്പ് തൈര് ചേർക്കുക. ഒട്ടും പുളിയില്ലാത്ത തൈര് വേണം ഈ പുഡിങ്ങിനായി വേണ്ടത്. ശേഷം തൈരിനൊപ്പം രണ്ട് ടേബിൾ സ്പൂൺ കസ്റ്റാഡ് പൌഡർ കൂടി ചേർക്കുക. ശേഷം അര കപ്പ് കണ്ടെൻസ്ഡ് മിൽക്കും ചേർക്കുക.

ഇനി കാൽ ടീസ്പൂൺ വാനില എസ്സൻസും, ചേർത്ത് നല്ല പോലെ മിക്സിയിൽ അടിച്ചെടുക്കുക. ശേഷം ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന പാനിലേക്ക് അര കപ്പ് അളവിൽ പഞ്ചസാര ചേർക്കുക. ശേഷം പഞ്ചസാരയെ മീഡിയം ഫ്ളൈമിൽ വെച്ച് കാരമലൈസ് ചെയ്തു എടുക്കുക. ശേഷം കരമലൈസായി വന്ന ഷുഗറിലേക്ക് ഒരു കപ്പ് പാൽ ചേർക്കുക. ശേഷം പാൽ നല്ല പോലെ തിളപ്പിക്കുക. ശേഷം തിളച്ചു വരുമ്പോൾ പാലുമായി ഷുഗർ യോജിച്ചു കിട്ടുന്നതാണ്.

ശേഷം നല്ല പോലെ തിളച്ചു വന്നാൽ ഫ്ളയിം ഓഫ് ചെയ്തു പാൽ ചൂടാറാനായി വെക്കുക. ഇനി തണുത്തു വന്ന മിക്സിലേക്ക് നേരത്ത അടിച്ചു വെച്ച തൈരിന്റെ മിക്‌സും ചേർത്ത് ഇളക്കുക. ഇനി ഒരു പുഡ്ഡിംഗ് ട്രേയോ ഏതെങ്കിലും പാത്രമോ എടുക്കുക. എന്നിട്ട് അതിലേക്ക് കുറച്ചു നെയ്യ് തടവുക. എന്നിട്ട് ഈ മിക്സിനെ അതിലേക്ക് ഒഴിച്ച് കൊടുക്കുക. ശേഷം മുകളിലായി പതഞ്ഞു നിൽക്കുന്നുവെങ്കിൽ ഒരു സ്പൂൺ കൊണ്ട് ഇളക്കി പത കളയുക.

എന്നിട്ട് ഈ ട്രേയ് ഒരു അലുമിനിയം ഫോയിൽ പേപ്പർ കൊണ്ട് കവർ ചെയ്യുക. എന്നിട്ട് ഒരു സ്റ്റീമറിൽ വെള്ളം അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം തിളച്ചു വന്ന വെള്ളത്തിന്റെ മുകളിലേക്ക് ഒരു തട്ട് വെക്കുക. ശേഷം അതിന്റെ മുകളിൽ ഈ പുഡ്ഡിംഗ് മിക്ഡ് വെച്ച് ആവിയിൽ പുഡ്ഡിംഗ് വേവിച്ചെടുക്കുക. ശേഷം മീഡിയം ഫ്ളൈമിൽ പതിനഞ്ചു മിനിറ്റ് കൊണ്ട് തന്നെ പുഡ്ഡിംഗ് വെന്തു കിട്ടുന്നതാണ്. ശേഷം നല്ല പോലെ വെന്തു വന്ന പുഡ്ഡിംഗ് മിക്സിനെ തണുക്കാനായി വെക്കുക. എന്നിട്ട് തണുത്തു വന്നാൽ ട്രേയിൽ നിന്നും മാറ്റി സെർവ് ചെയ്യാവുന്നതാണ്. അപ്പോൾ വളരെ ടേസ്റ്റിയായ പാൽ പുഡ്ഡിംഗ് തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ പുഡ്ഡിംഗ് തയ്യാറാക്കി നോക്കണേ.

Leave a Reply