സാദാരണ പാലപ്പം തയ്യാറാക്കുമ്പോൾ ഈസ്റ്റും തേങ്ങയുമാണ് മെയിൻ ചേരുവ. എന്നാൽ ഈ രണ്ട് ചേരുവ ഇല്ലാത്ത നല്ല സോഫ്റ്റായ ടേസ്റ്റിയായ പാലപ്പം എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. അരിപ്പൊടി വച്ചിട്ടാണ് ഈ അപ്പം തയ്യാറാക്കുന്നത്. അതിനായി രണ്ട് കപ്പ് അരിപ്പൊടി എടുക്കുക. ഇനി അര കപ്പ് അവൽ വെള്ളത്തിൽ കുതിർത്തി എടുക്കുക. എന്നിട്ട് ഒരു ടേബിൾ സ്പൂൺ ഉഴുന്നും കുതിർത്തി എടുക്കുക. ശേഷം അവലും ഉഴുന്നും കൂടി പേസ്റ്റുപോലെ അരച്ചെടുക്കുക.
ഇനി ഈ അരിപ്പൊടിയിലേക്ക് അരച്ച് വെച്ചിട്ടുള്ള മിക്സും, ഒരു ടേബിൾ സ്പൂൺ പഞ്ചാരയും ചേർത്ത് കൊടുക്കുക. ശേഷം മൂന്നര കപ്പോളം വെള്ളം കുറെച്ചെയായി ചേർത്ത് മാവിനെ കലക്കി എടുക്കുക. ഇനി മിക്സിയുടെ ജാറിലേക്ക് ഈ മാവിനെ ചേർത്ത് നല്ല പോലെ അടിച്ചടുക്കുക. ഇനി എട്ട് മണിക്കൂറോളം മാവിനെ റെസ്റ്റ് ചെയ്യാനായി വെക്കുക.
എട്ട് മണിക്കൂറായപ്പോൾ മാവ് നല്ല പരുവമായി വന്നിട്ടുണ്ട്. ഇനി ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കുക. ശേഷം അപ്പച്ചട്ടി ചൂടാക്കുക. ഇനി ചൂടായി വന്ന ചട്ടിയിലേക്ക് ഒരു തവി വീതം മാവ് ഒഴിച്ച് അപ്പം ചുട്ടെടുക്കുക. അടച്ചു വെച്ചിട്ട് വേണം അപ്പം ചുട്ടെടുക്കാൻ. മീഡിയം ഫ്ളൈമിൽ വേണം അപ്പം ചുട്ടെടുക്കാൻ.
അപ്പോൾ വളരെ ടേസ്റ്റിയായ അപ്പം റെഡിയായി വന്നിട്ടുണ്ട്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. നല്ല സോഫ്റ്റായ അപ്പം ഇങ്ങനെ ഉണ്ടാക്കിയാൽ കിട്ടുന്നതാണ്. മിയ കിച്ചൺ എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക്ക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.
