ഇനി 1 കിലോ റെഡ് വെൽവെറ്റ് കേക്ക് ഉണ്ടാക്കാൻ അറിയില്ല എന്ന് പറയരുത്.

കേക്കിൽ എല്ലാവർക്കും ഏറെ ഇഷ്ടമുള്ള ഒരു കേക്കാണ് റെഡ് വെൽവെറ്റ്. അപ്പോൾ നമുക്ക് ഒരു കിലോ വരുന്ന റെഡ് വെൽവെറ്റ് കേക്ക് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു ബൗളിലേക്ക് അര കപ്പ് പാൽ എടുക്കുക. ശേഷം പാലിലേക്ക് ഒരു ടീസ്പൂൺ വിനെഗർ ചേർത്ത് ഇളക്കുക. ഇനി മറ്റൊരു പാത്രത്തിലേക്ക് ഒരു കപ്പ് മൈദയും (250 ml ), ഒരു ടീസ്പൂൺ കൊക്കോ പൗഡറും, അര ടീസ്പൂൺ ബേക്കിങ് സോഡയും, ഒരു ടീസ്പൂൺ ബേക്കിങ് പൗഡറും കാൽ ടീസ്പൂൺ ഉപ്പും ചേർത്ത് മാവിനെ രണ്ട് വട്ടം അരിച്ചെടുക്കുക.

ഇനി രണ്ട് മുട്ട ഒരു ബൗളിലേക്ക് ചേർത്ത് ബീറ്റാക്കുക. ശേഷം ഒരു കപ്പ് പൊടിച്ച പഞ്ചസാര ചേർത്ത് ക്രീം പരുവത്തിൽ ബീറ്റാകുക. ശേഷം ഒരു അടപ്പ് വാനില എസ്സൻസും, മൂന്നു ടേബിൾ സ്പൂൺ സൺ ഫ്‌ളവർ ഓയിലും, ബട്ടർ മിൽക്കും ചേർത്ത് മിക്‌സാക്കിയ ശേഷം ബീറ്റർ ഓഫ് ചെയ്യുക. ശേഷം ഡ്രൈ ഇൻഗ്രീഡിഎന്റ്സ് കുറെച്ചെയായി ചേർത്ത് ഒന്ന് ഫോൾഡ് ചെയ്തു എടുക്കുക. ഇനി റെഡ് കളറും ചേർത്ത് മിക്‌സാക്കുക.

ഇനി എയ്റ്റ് ഇഞ്ചിന്റെ കേക്ക് ടിന്നിൽ ബാറ്റെർ ഒഴിച്ച് ടാപ്പ് ചെയ്തു കേക്ക് മുപ്പത്തിയഞ്ച് മിനിറ്റോളം കേക്ക് ബേക്കാക്കി എടുക്കുക. ശേഷം മൂന്നു ലേയറുകളായി മുറിച്ചെടുത്ത കേക്കിലേക്ക് വിപ്പിംഗ് ക്രീം വെച്ച് സ്പ്രെഡ്ടാക്കുക. ഇനി കുറച്ചു വൈറ്റ് ചോക്ലേറ്റും മുകളിലായി വിതറിയ ശേഷം അടുത്ത ലെയറും ഇങ്ങനെ ചെയ്ത ശേഷം മൂന്നാമത്ത ലെയർ കേക്കിന്റെ മുകളിൽ ക്രീം വെച്ച് സെറ്റാക്കിയ ശേഷം കേക്കിന്റെ ഒരു ചെറിയ പീസ് മുറിച്ചെടുക്കുക.

ഇനി അത് നല്ല പോലെ പൊടിച്ച ശേഷം ഒരു അരിപ്പ കൊണ്ട് അരിച്ചു കേക്കിന്റെ മുകളിലായി വിതറുക. അപ്പോൾ വളരെ ടേസ്റ്റിയായ ഒരു കിലോ വെയ്റ്റിൽ തയ്യാറാക്കിയ റെഡ് വെൽവെറ്റ് കേക്ക് റെഡിയായി വന്നിട്ടുണ്ട്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. സനൂസ് വെൽഡ് എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക്ക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

https://youtu.be/c6XryTuIA6k

Leave a Reply

You cannot copy content of this page