ഗുലാബ് ജാമുൻ,കേൾക്കുമ്പോൾ തന്നെ എല്ലാരുടെയും വായിൽ വെള്ളം ഊരുന്ന ഇത് വീട്ടിൽ തന്നെ സിമ്പിൾ തന്നെ എങ്ങനെയുണ്ടക്കാമെന് താഴെ വിവരിക്കുന്നുണ്ട്.ഇതിന് ആവശ്യമായ സാധനങ്ങൾ 10 ബ്രെഡ്ഡ്,ഒരു കപ്പ് പഞ്ചസാര,അരക്കപ്പ് പാൽ,5 ഏലക്ക,ഒരു കപ്പ് വെള്ളംആണ് .ആദ്യം ബ്രെഡിന്റെ സൈദ് ഭാഗങ്ങൾ മുറിച്ചു മാറ്റുക.ബോർഡർ കളറിലുള്ള ഭാഗം ഒഴിവാക്കിയതിന് ശേഷം ഇത് മിക്സയി ഇട്ട് പൊടിക്കുക.കൈ കൊണ്ട് പൊടിച്ചാലും മതിയാകും.ഇനി നമ്മൾ എടുത്ത് വെച്ചേക്കുന്ന ഏലക്ക ചതച്ചെടുക്കുക.ശേഷം മറ്റൊരു പാത്രം എടുത്ത് അതിലേക്ക് ബ്രെഡ്ഡ് പൊടിച്ച പൊടി ഇട്ട് കൊടുക്കുക.ഇനി ഈ ബ്രഡ്ഡ് പൊടിയിലേക്ക് പാൽ ഒഴിച്ചിട്ട കുഴച്ചെടുക്കുക.
മിക്സ് ചെയ്യുമ്പോൾ കുറച്ചു പാൽ വീതം ഒഴിച്ചാണ് ചെയ്യേണ്ടത്.കുഴച്ചെടുത്തതിന് ശേഷം അത് ചെറിയ ഉരുളകളാക്കി മാറ്റുക.ഗുലാബ് ജാമുൻ ലഭിക്കുന്ന അതെ സൈസിലുള്ള ഉരുളകൾ ആക്കുക.പത്ത് ബ്രെഡിൽ നിന്നും പത്ത് ഉരുളകൾ ആക്കാൻ സാധിക്കും.ഇനി അടുപ്പിൽ നേരത്തെ എടുത്ത് വെച്ച ഒരു കപ്പ് വെള്ളം,പഞ്ചസാര,ചതച്ച ഏലക്കായും ഇട്ടിട്ട് ചൂടാക്കുക.ചെറിയ തീയിൽ ഇട്ടിട്ട് ഇളക്കി കൊടുത്തു കൊണ്ടിരിക്കുന്ന.പഞ്ചസാര ലായനി ആണ് ഉണ്ടാക്കേണ്ടത്.ഇനി മറ്റൊരു ചട്ടിയിൽ രണ്ടു കപ്പ് എണ്ണ എടുത്തിട്ട് ബ്രെഡ് പൊടി ഉണ്ട ആക്കിയത് അതിലിട്ട് പൊരിച്ചെടുക്കുക.എണ്ണ നല്ല ചൂടായതിനു ശേഷമാണ് ഇതിലേക്ക് ഇടേണ്ടത്.ശേഷം ചെറിയ തീയിൽ ഇട്ട് പൊരിക്കുക.
മഞ്ഞ കളർ ആകുന്നത് വരെ പൊരിയാൻ ഇടുക.ശേഷം ഇത് എടുത്ത് മാറ്റി വെക്കുക.ഇനി പഞ്ചസാര ലായനി ഒന്ന് കൂടി തിളപ്പിക്കുക.തിളക്കുമ്പോൾ ഇതിലേക്ക് ബോളുകൾ ഇട്ട് കൊടുക്കുക.ശേഷം ചെറിയ തീയിൽ കുറച്ചു നേരം കൂടി ഇട്ട് തിളപ്പിക്കുക.ഇനി തീ അണച്ചതിന് ശേഷം ഒരു പതിനഞ്ചു മിനിറ്റ് കൂടി കാത്തിരിക്കുക.ശേഷം എടുത്ത് നോക്കുക.കൊതിയൂറും ഗുലാബ് ജാമുൻ റെഡി ആയിട്ടുണ്ട്.ഇഷ്ടമായങ്കിൽ ഇത് നിങ്ങളുടെ കൂട്ടുകാരിലേക്കും ഷെയർ ചെയ്ത് എത്തിക്കുക.
