വീണ്ടും വീണ്ടും ചോദിച്ചു വാങ്ങി കഴിക്കും ഈ ടൊമാറ്റോ റൈസ്.

ഇന്ന് നമുക്ക് വളരെ ടേസ്റ്റിയായ ഒരു ടൊമാറ്റോ റൈസ് ഉണ്ടാക്കിയാലോ. സാദാരണ ചോറ് കഴിച്ചു മടുപ്പ് തോന്നുന്നവർക്ക് കഴിക്കാൻ പറ്റിയ നല്ലൊരു റൈസ് റെസിപ്പിയാണ് ഇത്. അപ്പോൾ നമുക്ക് ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു കപ്പ് പച്ചരി മുക്കാൽ ഭാഗത്തോളം വേവിച്ചെടുക്കുക. ശേഷം ആറ് പീസ് തക്കാളി ചെറിയ പീസുകളായി മുറിച്ചെടുക്കുക. ഇനി ഒരു ചട്ടി അടുപ്പിൽ വെച്ച് ചൂടാക്കുക.

ശേഷം ചൂടായി വന്ന ചട്ടിയിലേക്ക് രണ്ട് ടേബിൾ സ്പൂൺ നെയ്യ് ചേർത്ത് ചൂടാക്കുക. ഇനി ചൂടായി വന്ന നെയ്യിലേക്ക് ഒരു ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക. ഇനി പൊട്ടി വന്ന കടുകിലേക്ക് മൂന്ന് പീസ് വറ്റൽമുളക് അരിഞ്ഞത് ചേർത്ത് വറുക്കുക. ശേഷം ഒരു ടേബിൾ സ്പൂൺ കടലപ്പരിപ്പ് ചേർത്ത് വറുക്കുക. ഇനി ഒരു ടേബിൾ സ്പൂൺ ഉഴുന്ന് പരിപ്പും ചേർത്ത് ഇളക്കുക. ശേഷം ഒരു ടീസ്പൂൺ ജീരകവും, കുറച്ചു നട്ട്സും, ഒരു പച്ചമുളക് അരിഞ്ഞതും കുറച്ചു ഇഞ്ചി ചതച്ചതും, അഞ്ചു പീസ് കൊച്ചുള്ളി ചതച്ചതും ചേർത്ത് മൂപ്പിക്കുക.

ശേഷം ആറ് തക്കാളി ചെറുതായി അരിഞ്ഞതും ചേർത്ത് വഴറ്റുക. പെട്ടന്ന് വഴണ്ട് വരാനായി കുറച്ചു ഉപ്പും, ഒരു നുള്ളു പഞ്ചസാരയും ചേർത്ത് തക്കാളി നല്ല പോലെ വഴറ്റുക. ഇനി കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും, അര ടീസ്പൂൺ മുളക്പൊടിയും, അര ടീസ്പൂൺ കായപ്പൊടിയും ചേർത്ത് വഴറ്റുക. ശേഷം പാകത്തിനുള്ള ഉപ്പും ചേർത്ത് മസാല നന്നായി ഇളക്കുക. എന്നിട്ട് വേവിച്ചു വെച്ചിട്ടുള്ള ചോറ് ചേർത്ത് മസാലയുമായി മിക്‌സാക്കുക. ഇനി കാൽ കപ്പ് വെള്ളവും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.

ഇനി കുറച്ചു കറിവേപ്പിലയും കുറച്ചു മല്ലിയിലയും ചേർത്ത് ഇളക്കി ഒരു മിനിറ്റോളം ചോറിനെ അടച്ചു വെച്ച് ആവി കയറ്റി ഫ്ളൈയിം ഓഫ് ചെയ്യുക. അപ്പോൾ വളരെ ടേസ്റ്റിയായ ടൊമാറ്റോ റൈസ് റെഡിയായി വന്നിട്ടുണ്ട്. എല്ലാവരും ഈ റെസിപ്പി ഒന്ന് ട്രൈ ചെയ്തു നോക്കണേ. എന്നും ചോറും കറികളും കഴിച്ചു മടുക്കുന്നവർക്ക് ഇതൊരു വളരെ ടേസ്റ്റിയായ റെസിപ്പിയാണ്. കുക്കിങ് വിത്ത് സുമ ടീച്ചർ എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എന്ന് കരുതുന്നു.

Leave a Reply