നമുക്കെല്ലാം ഒരുപാട് ഇഷ്ടമുള്ള ഒരു ചിക്കൻ റെസിപ്പിയാണ് ബ്രോസ്റ്റഡ് ചിക്കൻ. നമ്മൾ പലപ്പോഴും കടയിൽ പോയിട്ട് ആയിരിക്കും ബ്രോസ്റ്റഡ് ചിക്കൻ കഴിച്ചിട്ടുള്ളത്. എന്നാൽ ഇന്ന് നമുക്ക് കടയിൽ നിന്നും വാങ്ങുന്ന ബ്രോസ്റ്റഡ് ചിക്കനേക്കാൾ ടേസ്റ്റിലുള്ള ചിക്കൻ വീട്ടിൽ തയ്യാറാക്കിയാലോ. വീട്ടിലുള്ള ചേരുവകൾ കൊണ്ടാണ് ഈ ബ്രോസ്റ്റഡ് ചിക്കൻ തയ്യാറാക്കിയിരിക്കുന്നത്. അപ്പോൾ നമുക്ക് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു കിലോ ചിക്കൻ സ്കിന്നോടുകൂടി കഴുകി വൃത്തിയാക്കി എടുക്കുക.
ശേഷം ഒരു ബൗളിലേക്ക് ഒന്നേകാൽ കപ്പ് പാൽ ചേർത്ത് കൊടുക്കുക. എന്നിട്ട് പാലിലേക്ക് ഒരു ടേബിൾ സ്പൂൺ വിനാഗിരി ചേർത്ത് നല്ലപോലെ മിക്‌സാക്കുക. ശേഷം അടച്ചു മാറ്റിവെക്കുക. ഇനി 15 മിനിറ്റോളം പാൽ റസ്റ്റ് ചെയ്യാനായി വെക്കുക. 15 മിനിറ്റ് ആയപ്പോൾ ബട്ടർ മിൽക്ക് തയ്യാറായിട്ടുണ്ട്. ശേഷം ബട്ടർ മിൽക്കിലേക്ക് ഒന്നര ടീസ്പൂൺ കുരുമുളകുപൊടി ചേർത്ത് കൊടുക്കുക. എന്നിട്ട് അതിനൊപ്പം ഒരു ടീസ്പൂൺ വെളുത്തുള്ളി പേസ്റ്റ് ചേർത്ത് കൊടുക്കുക. ശേഷം അതിനൊപ്പം മുക്കാൽ ടീസ്പൂൺ മുളകുപൊടിയും, രണ്ട് ടേബിൾ സ്പൂൺ വിനാഗിരിയും ചേർത്ത് നല്ലപോലെ മിക്‌സാക്കുക. ശേഷം കാൽ ടീസ്പൂൺ ബേക്കിംഗ് സോഡയും ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കുക.
ശേഷം നേരത്തെ കഴുകി വെച്ചിട്ടുള്ള ചിക്കൻ മുഴുവനായും ബട്ടർ മിൽക്കിലേക്ക് ചേർത്ത് കൊടുക്കുക. ശേഷം ഇങ്ങനെ തന്നെ അഞ്ച് മണിക്കൂറോളം ഫ്രിഡ്ജിലേക്ക് വെച്ചു കൊടുക്കുക. ശേഷം മറ്റൊരു ബൗളിലേക്ക് ഒരു കപ്പ് മൈദ ചേർത്ത് കൊടുക്കുക. എന്നിട്ട് അതിലേക്ക് ഒരു ടീസ്പൂൺ വെളുത്തുള്ളി പേസ്റ്റും ഒരു കോഴി മുട്ടയും പൊട്ടിച്ചു വീഴ്ത്തുക, ശേഷം മൂന്ന് ടേബിൾ സ്പൂൺ കോൺഫ്ലവർ പൗഡറും, ആവശ്യത്തിന് ഉപ്പും,രണ്ട് കപ്പ് വെള്ളവും ചേർത്ത് നല്ലപോലെ മിക്‌സാക്കുക. ശേഷം മറ്റൊരു പാത്രത്തിലേക്ക് രണ്ട് കപ്പ് മൈദ ചേർത്ത് കൊടുക്കുക.
ശേഷം അതിലേക്ക് ഒരു ടേബിൾ സ്പൂൺ മുളകുപൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് മിക്‌സാക്കുക. അഞ്ചു മണിക്കൂറായപ്പോൾ ചിക്കൻ നല്ലപോലെ മസാല പിടിച്ചു വന്നിട്ടുണ്ട്. എന്നിട്ട് ബട്ടർ മിൽക്കിൽ നിന്നും ഓരോ ചിക്കനായി നേരത്തെ തയ്യാറാക്കി വെച്ച ബാറ്ററിൽ മുക്കി എടുക്കുക. എന്നിട്ട് മുളകുപൊടിയും, മൈദയും ഉപ്പും ചേർത്ത് മിക്സ് ആക്കി വച്ചിട്ടുള്ള പൊടിയിലേക്ക് ചിക്കൻ ചേർത്ത് കോട്ടാക്കി എടുക്കുക. ചിക്കന്റെ എല്ലാ ഭാഗത്തേക്കും പൊടി എത്തിച്ചശേഷം ഒരു പ്ലേറ്റിലേക്ക് വയ്ക്കുക. എന്നിട്ട് ഇതുപോലെ തന്നെ എല്ലാ ചിക്കനും ബാറ്ററിൽ മുക്കി മൈദയിൽ കോട്ടാക്കി എടുക്കുക.
എന്നിട്ട് ഒരു ചീനച്ചട്ടിയിൽ അര ഭാഗത്തോളം എണ്ണയൊഴിച്ച് ചൂടാക്കുക. ശേഷം ചൂടായ എണ്ണയിലേക്ക് കോട്ടാക്കി വെച്ചിട്ടുള്ള ചിക്കൻ ഇട്ട് കൊടുക്കുക. എന്നിട്ട് മീഡിയം ഫ്ളൈമിൽ വച്ച് ചിക്കൻ നല്ലപോലെ ഫ്രൈ ചെയ്തെടുക്കുക. നല്ലപോലെ മൊരിഞ്ഞു വന്ന ചിക്കൻ എണ്ണയിൽ നിന്നും കോരി മാറ്റുക. അപ്പോൾ വളരെ ടേസ്റ്റിയായ ബ്രോസ്റ്റഡ് ചിക്കൻ തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ ഒരു ചിക്കൻ തയ്യാറാക്കി നോക്കണേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.
