തേങ്ങാ വെച്ചിട്ടുള്ള കറികളാണ് നമ്മൾ കൂടുതൽ തയ്യാറാക്കുന്നത് അല്ലെ. അത് കൊണ്ട് തന്നെ നമ്മുടെ വീടുകളിൽ എപ്പോഴും കാണുന്ന ഒരു സദാനമായിരിക്കും തേങ്ങ. അപ്പോൾ ഇന്ന് പരിചയപ്പെടുത്തുന്നത് തേങ്ങാ വെച്ചിട്ട് തയ്യാറാക്കാൻ പറ്റിയ ഒരു അടിപൊളി റെസിപ്പിയാണ്. ആദ്യം ഒരു തേങ്ങാ മുഴുവനായും ചിരകി എടുക്കുക. ഇനി ഒരു ക്ളീൻ മിക്സിയുടെ ജാറിലേക്ക് ഇട്ടു നല്ല പോലെ ഒന്ന് പൊടിച്ചെടുക്കുക. ഇനി നല്ല പോലെ പൊടിച്ചെടുത്ത മിക്സിനെ ഒരു ബൗളിലേക്ക് മാറ്റാം.
ശേഷം ഒരു പാൻ നല്ല പോലെ ചൂടാക്കി എടുക്കുക. ഇനി പൊടിച്ചെടുത്ത തേങ്ങയിൽ നിന്നും കുറച്ചു തേങ്ങാ മാറ്റി വെച്ച ശേഷം ബാക്കിയുള്ള തേങ്ങാ ഈ പാനിലേക്ക് ചേർത്ത് കൊടുക്കുക. ഇനി ലോ ഫ്ളൈമിലിട്ട് തേങ്ങാ നല്ല പോലെ ഇളക്കി കൊടുക്കുക. എന്നിട്ട് നല്ല പോലെ ഡ്രൈ ആയി വന്ന തേങ്ങയിലേക്ക് ഒരു ടേബിൾ സ്പൂൺ നെയ്യ് ചേർത്ത് കൊടുക്കുക. ഇനി നന്നായിട്ട് തന്നെ നെയ്യിലിട്ട് തേങ്ങയെ വറുത്തെടുക്കുക. ഒരു മിനിറ്റോളം ലോ ഫ്ളൈമിലിട്ട് തേങ്ങയെ വറുത്തെടുത്ത ശേഷം അതിലേക്ക് അര ഗ്ലാസ് പാലും കൂടി ചേർത്ത് നല്ല പോലെ മിക്സാക്കുക. ഇനി പാല് നല്ല പോലെ വറ്റി തേങ്ങയുമായി ചേർന്നുവന്നാൽ മൂന്നു ടേബിൾ സ്പൂൺ പഞ്ചസാര കൂടി ചേർത്ത് കൊടുക്കുക.
ഇനി പഞ്ചസാരയും മേൽറ്റായി വന്നാൽ ഒരു ടേബിൾ സ്പൂൺ മിൽക്മൈഡ് കൂടി ചേർത്ത് നല്ല പോലെ ഇളക്കി കൊടുക്കുക. ഇനി കുറച്ചു ഏലക്ക പൊടിച്ചതും കൂടി ഇതിലേക്ക് ചേർത്ത് കൊടുക്കുക. ശേഷം ഇത്രയും കൂടി നല്ല പോലെ യോജിപ്പിച് എടുത്തു ഫ്ളൈയിം ഓഫ് ചെയ്യാം. ഇനി ഈ മിക്സ് കയ്യിൽ എടുക്കാൻ പറ്റുന്ന പാകമാകുമ്പോൾ ഒരു ചെറിയ ബോൾ ഷെയ്പ്പിൽ ഉരുട്ടി ലഡ്ഡുവിന്റെ ആകൃതിയിൽ എടുക്കുക. കൈയിൽ കുറച്ചു നെയ്യ് തടവി കൊടുത്ത ശേഷം വേണം ലഡ്ഡുവിനെ ഉരുട്ടി എടുക്കാൻ. ഇനി ഉരുട്ടി എടുത്ത ലഡ്ഡുവിന്റെ ഒരു സൈഡിലായി ഉണക്ക മുന്തിരി വെച്ച് കൊടുത്ത ശേഷം നേരത്തെ എടുത്തു മാറ്റി വെച്ച തേങ്ങയിൽ കോട്ടാക്കി എടുക്കുക.
ഇത്രേ ഉള്ളൂ അടിപൊളി കോക്കനട്ട് ലഡ്ഡു ഇവിടെ റെഡിയായി വന്നിട്ടുണ്ട്. എല്ലാവരും ഈ റെസിപ്പി ട്രൈ ചെയ്തു നോക്കണേ. ഇ ആൻഡ് ഇ കിച്ചൺ എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.