ചിതലിൻറെ ശല്യം എന്നന്നേക്കുമായി ഇല്ലാതാക്കാം

മിക്കവാറും വീടുകളിലും കാണുന്ന ഒരു പ്രാണിയാണ് ചിതൽ. എന്നാൽ പലപ്പോഴും ഈ ചിതൽ നമുക്ക് ഒത്തിരി ഉപദ്രവകരമായി മാറാറുണ്ട്. എന്നാൽ ഇന്ന് നമുക്ക് ഈ ചിതലിനെ എങ്ങനെ നമ്മുടെ വീടുകളിൽ നിന്നും കൂട്ടത്തോടെ അകറ്റാം എന്ന് നോക്കാം. മഴക്കാലങ്ങളിലാണ് ഈ ചിതലിന്റെ ഉപദ്രവം കൂടുതലായി ഉണ്ടാകുന്നത്. അതുകൊണ്ട് തന്നെ ഈ സമയങ്ങളിൽ ചിതലിൻറെ ശല്യം ഇല്ലാതാക്കാനായി എന്തക്കെയാണ് ചെയ്യേണ്ടത് എന്ന് നോക്കാം.

ആദ്യം തന്നെ ഏത് ഭാഗത്താണ് ചിതലുള്ളത് അതിനെ നീക്കം ചെയ്യുക. എന്നിട്ട് അതിൽ ഒരു ഹോൾ നമുക്ക് കാണാൻ കഴിയും. എന്നാൽ ഈ ഹോളിലായി കർപ്പൂരം കൊണ്ട് അടക്കുക. ഇങ്ങനെ ചെയ്യുന്നത് കൊണ്ട് തന്നെ ആ ഹോൾ എന്നന്നേക്കുമായി അടയുകയും ചിതലിൻറെ ശല്യം ആ സ്ഥലങ്ങളിൽ പൂർണ്ണയായും ഇല്ലാതാകുകയും ചെയ്യുന്നു. കർപ്പൂരം എടുക്കുമ്പോൾ ആദ്യം തന്നെ ഒരു ബക്കറ്റിലേക്ക് അര ലിറ്റർ വെള്ളം ചേർക്കുക. എന്നിട്ട് അതിലേക്ക് കുറച്ചു പൊടിച്ച കർപ്പൂരവും കുറച്ചു പൊടിക്കാത്ത കർപ്പൂരവും ചേർത്ത് കൊടുക്കുക.

ഇനി ഈ കർപ്പൂരം കൊണ്ട് ചിതലിനെ തുരത്താൻ മാത്രമല്ല നമ്മൾ വീടുകൾ വൃത്തിയാക്കാനും ഇത് വളരെ സഹായകമാണ്. തുടക്കാനായി എടുക്കുന്ന വെള്ളത്തിലേക്ക് മൂന്നോ നാലോ ടീസ്പൂൺ കർപ്പൂരത്തിന്റെ പൊടി ചേർത്ത് തുടക്കുവാൻ ശ്രദ്ധിക്കുക. ഇങ്ങനെ ചെയ്യുമ്പോൾ തറയിൽ കാണുന്ന പ്രാണികളെല്ലാം തന്നെ കൂട്ടത്തോടെ ഓടിപ്പോകുകയും ചെയ്യും. നമ്മുടെ കബോഡുകളിലൊക്കെയാണ് കൂടുതലായും ചിതലിൻറെ ശല്യം കാണുന്നത്.

ഇങ്ങനെ കർപ്പൂരം കൊണ്ടുള്ള വിദ്യ ചെയ്യുന്നത് കൊണ്ട് ചിതലിൻറെ ശല്യം പൂർണ്ണമായും ഇല്ലാതാകും. ഇനി ഗ്രോ ബാഗിലുമൊക്കെ ഇതുപോലെ ചിതലുണ്ടാകുമ്പോൾ കർപ്പൂരം കൊണ്ട് ഈ വിദ്യ പ്രയോഗിച്ചു നോക്കാൻ ശ്രദ്ധിക്കുക. ഇനിയും ചിതൽ കൊണ്ടുള്ള ശല്യം ഇല്ലാതാക്കാൻ ഈ കർപ്പൂരം മാത്രം മതി. നമ്മുടെ വീടുകളിൽ എപ്പോഴും കർപ്പൂരം സൂക്ഷിച്ചു വെക്കാൻ മറക്കരുതേ. കൂടുതൽ അറിവിലേക്കായി ചുവടെയുള്ള വീഡിയോ കണ്ടുനോക്കൂ.

Leave a Reply

You cannot copy content of this page