കുറച്ചു അരിപ്പൊടി ഉണ്ടോ ഒരു മാസത്തേക്കുള്ള കുർകുറെ ഇനി വീട്ടിൽ തന്നെ തയ്യാറാക്കാം.

ഇപ്പോൾ ലോക്‌ഡോൺ ആയതു കൊണ്ട് തന്നെ കുട്ടികളും മുതിർന്നവരും വീട്ടിൽ തന്നെ ഉണ്ടാകും. അപ്പോൾ വീട്ടിൽ നിൽക്കുന്ന സമയത്തു എന്തെങ്കിലും കൊറിച്ചു നടക്കാൻ ഇഷ്ടമുള്ളവരായിരിക്കും നമ്മൾ എല്ലാവരും. എന്നാൽ എന്നും കടയിൽ പോയി എന്നും സ്നാക്കുകൾ വാങ്ങുക എന്നത് അത്ര സുരക്ഷിതമല്ല. അപ്പോൾ ഒരു മാസത്തേക്കുള്ള സ്നാക്ക് നമുക്ക് വീട്ടിൽ ഉണ്ടാക്കിയാലോ. അതെ കുറച്ചു അരിപ്പൊടി ഉണ്ടെങ്കിൽ വീട്ടിൽ തന്നെ ഉണ്ടാക്കാവുന്നതേയുള്ളൂ. അപ്പോൾ ഇനി കാണാം അരിപ്പൊടി വെച്ചിട്ട് തയാറാക്കി എടുക്കാൻ പറ്റിയ ഈ സ്നാക്ക് എങ്ങനെ തയാറാക്കാം എന്ന്.

ആദ്യം ഒരു പാനിലേക്ക് നാലര ടേബിൾ സ്പൂൺ അരിപ്പൊടി ചേർത്ത് കൊടുക്കുക. ഇനി രണ്ട് ടേബിൾ സ്പൂൺ കടലമാവ്‌ കൂടി അരിപ്പൊടിയിലേക്ക് ചേർത്ത് കൊടുക്കുക. ഒരു ടേബിൾ സ്പൂൺ കോൺഫ്ലോർ, നാല് നുള്ളു ഉപ്പ്, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, കാൽ ടീസ്പൂൺ ഗരം മസാല,ഒരു ടേബിൾ സ്പൂൺ ചില്ലി ഫ്‌ളേക്‌സും, രണ്ട് വെളുത്തുള്ളി പേസ്റ്റ്, ഇത്രയും കൂടി നല്ല പോലെ മികസാക്കി എടുക്കുക. ഇനി കാൽ ടീസ്പൂൺ ബേക്കിങ് സോഡാ, ഇനി ഒന്നര കപ്പ് വെള്ളം കുറെച്ചെയായി ചേർത്ത് നല്ല പരുവത്തിൽ കലക്കി എടുക്കുക. ഇനി ഈ മിക്സ് അടുപ്പിലേക്ക് വെച്ച് കൊടുക്കുക. ശേഷം ഒന്ന് കുറുക്കി എടുക്കുക.

നമ്മൾ മാവ് കുഴച്ചെടുക്കുന്ന പരുവത്തിൽ വേണം ഈ മാവ് കുറുക്കിയെടുക്കാൻ. ഇനി തണുക്കാനായി വെക്കുക. ശേഷം തണുത്തു വന്ന മിക്സിനെ കൈ കൊണ്ട് ഒന്ന് കുഴച്ചെടുക്കുക. ഇനി കുഴച്ചെടുത്ത മാവിൽ നിന്നും ചെറിയ ചെറിയ ഉരുളകളാക്കി എടുക്കുക. ഇനി ഉരുട്ടിയെടുത്ത മാവിനെ രണ്ട് കൈ കൊണ്ടും ഒന്ന് തേച്ചു ഉരുട്ടിയെടുക്കുക. എല്ലാ മാവിനെയും ഈ ഒരു രീതിയിൽ ഉണ്ടാക്കി എടുക്കുക. ഇനി നല്ല പോലെ ചൂടായി വന്ന ചട്ടിയിലേക്ക് എണ്ണ ചേർത്ത് കൊടുക്കുക. എണ്ണ നല്ല ചൂടായി വന്നാൽ തയാറാക്കി വെച്ചിട്ടുള്ള ഓരോ പീസുകളാക്കി എണ്ണയിലേക്ക് ഇട്ടു കൊടുക്കുക.

ഇനി നല്ല പോലെ മറിച്ചും തിരിച്ചുമിട്ട് എണ്ണയിൽ ഫ്രൈ ആക്കി എടുക്കുക. ഇത്രേയുള്ളൂ നമ്മുടെ കുറുമുറെ സ്നാക്ക് ഇവിടെ റെഡിയായി വന്നിട്ടുണ്ട്. കുറച്ചു കളറിന് വേണ്ടി കാശ്മീരി മുളകുപൊടി വറുത്തെടുത്ത സ്‌നാക്കിന്റെ മുകളിലേക്ക് വിതറി ഇട്ടു കൊടുക്കാം. ഇനി ഇഷ്ടാനുകാരണം സെർവ് ചെയ്യാം. അപ്പോൾ വളരെ കുറച്ചു മാവ് കൊണ്ട് ഒരു മാസത്തേക്കുള്ള സ്നാക്ക് റെഡിയാക്കാൻ കഴിയും. മിയ കിച്ചൺ എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

Leave a Reply

You cannot copy content of this page