egg

ഹോട്ടലിലെ മുട്ടക്കറിയുടെ രുചിയുടെ രഹസ്യം ഇതാണ്

ഇന്ന് നമുക്ക് വളരെ ടേസ്റ്റിയായ ഒരു മുട്ടക്കറി ഉണ്ടാക്കിയാലോ. ഈ മുട്ടക്കറി വളരെ വ്യത്യസ്തമായാണ് തയ്യാറാക്കുന്നത്. കുരുമുളകിട്ട് വരട്ടിയ ഈ മുട്ടക്കറി നമുക്ക് എങ്ങനെയാണു തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി മൂന്നു സവാള പൊടിയായി അരിഞ്ഞെടുക്കുക. ശേഷം ഒരു കഷ്ണം ഇഞ്ചിയും, അഞ്ചു പീസ് വെളുത്തുള്ളിയും കൂടി മിക്സിയിൽ ചതച്ചെടുക്കുക. ശേഷം മൂന്നു ടേബിൾ സ്പൂൺ ഫ്രഷ് കുരുമുളക് ഒരു പാത്രത്തിലേക്ക് എടുക്കുക. ശേഷം കുരുമുളകിലേക്ക് ഒരു ഗ്ലാസ് വെള്ളം ചേർത്ത് അടുപ്പിലേക്ക് വെക്കുക. ശേഷം നല്ല പോലെ തിളപ്പിച്ചെടുക്കുക.

ശേഷം നല്ല പോലെ വെന്തു വന്ന കുരുമുളക് തണുക്കാനായി വെക്കുക. ശേഷം ചൂടാറി വന്ന കുരുമുളകിനെ ഒരു മിക്സിയുടെ ജാറിലിട്ട് ആ വെള്ളത്തോടൊപ്പം ചേർത്ത് അരച്ചെടുക്കുക. ശേഷം അരച്ചെടുത്ത മിക്സിനെ മറ്റൊരു പാത്രത്തിലേക്ക് മാറ്റുക. എന്നിട്ട് ഒരു പിടി മല്ലിയില കൂടി മിക്സിയുടെ ജാറിലിട്ട് അരച്ചെടുക്കുക. ഇനി ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന പാനിലേക്ക് ഒരു ടേബിൾ സ്പൂൺ ഓയിൽ ഒഴിക്കുക. ശേഷം ഓയിലിലേക്ക് പൊടിയായി അരിഞ്ഞ സവാള ചേർത്ത് വഴറ്റുക.

ശേഷം ചതച്ചെടുത്ത ഇഞ്ചി വെളുത്തുള്ളി പേസ്റ്റും, ആവശ്യത്തിന് ഉപ്പും, അരച്ച് വെച്ചിട്ടുള്ള മല്ലിയിലയും ചേർത്ത് ഇളക്കുക. ശേഷം ലോ ഫ്ളൈമിലിട്ടു എല്ലാം മൊരിച്ചിട്ട് എടുക്കുക. ശേഷം അരച്ച് വെച്ചിട്ടുള്ള കുരുമുളക് മിക്‌സും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം കുരുമുളക് മിക്‌സും നല്ല പോലെ ലോ ഫ്ളൈമിൽ വേവിച്ചെടുക്കുക. ശേഷം വരട്ടി എടുത്ത കുരുമുളക് മിക്സിലേക്ക് രണ്ട് വലിയ തക്കാളി അരിഞ്ഞത് ചേർത്ത് വഴറ്റുക. ഇനി തക്കാളി നല്ല പോലെ വെന്തു വരുമ്പോൾ ഒരു ഗ്ലാസ് വെള്ളം കൂടി ചേർക്കുക.

ശേഷം ഇരുപത് മിനിറ്റോളം മസാല അടച്ചു വെച്ച് വേവിക്കുക. ഇരുപത് മിനിറ്റായപ്പോൾ മസാലയിൽ നിന്നും എണ്ണ തെളിഞ്ഞു വരാനായി തുടങ്ങിയിട്ടുണ്ട്. ശേഷം കറിയിലേക്ക് അര ടീസ്പൂൺ ഗരം മസാലയും പുഴുങ്ങിയ മുട്ട ഒന്ന് വരഞ്ഞതിന് ശേഷം കറിയിലേക്ക് ചേർക്കുക. എന്നിട്ട് അഞ്ചു മിനിറ്റും കൂടി മുട്ട ചേർത്ത ശേഷം ലോ ഫ്ളൈമിൽ തിളപ്പിക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ കുരുമുളകിട്ട് വരട്ടിയ മുട്ടക്കറി തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ മുട്ട കറി ട്രൈ ചെയ്തു നോക്കണേ. ചോറിനും പലഹാരങ്ങൾക്കുമെല്ലാം ഒപ്പം കഴിക്കാൻ ഏറെ ടേസ്റ്റിയാണ് ഈ കറി.

Leave a Reply