മത്സ്യങ്ങളിൽ മിക്കവാറും പേർക്കും ഇഷ്ടമുള്ള ഒരു മത്സ്യമാണ് ചെമ്മീൻ. ചെമ്മീൻ കൊണ്ട് പല വിധ റെസിപ്പീസും നാം തയ്യാറാക്കാറുണ്ട്. എന്നാൽ ഇന്ന് നമുക്ക് ബീഫ് ഉലർത്തിയത് പോലെ ചെമ്മീൻ ഉലർത്തിയത് ഒന്ന് കഴിച്ചു നോക്കിയാലോ. അപ്പോൾ നമുക്ക് നോക്കാം എങ്ങനെയാണ് ഈ ബീഫ് ഉലർത്തിയത് തയ്യാറാക്കുന്നത് എന്ന്. അതിനായി വൃത്തിയാക്കി വെച്ചിട്ടുള്ള ഒന്നേകാൽ കപ്പ് ചെമ്മീൻ എടുക്കുക. ശേഷം അതിനെ ഒരു പാനിലേക്ക് മാറ്റുക. ശേഷം ചെമ്മീനിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടീസ്പൂൺ മുളക്പൊടി, ഒരു പീസ് കുടം പുളി എന്നിവ ചേർത്ത് ഇളക്കുക.
ശേഷം ആവശ്യത്തിന് ഉപ്പും ചേർത്ത് അടച്ചു വെച്ച് ചെമ്മീൻ വേവിക്കുക. ഇനി മറ്റൊരു പാൻ അടുപ്പിലേക്ക് വെച്ച് ചൂടാക്കുക. ശേഷം പാനിൽ ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർത്ത് ചൂടാക്കുക. ശേഷം എണ്ണയിലേക്ക് കുറച്ചു തേങ്ങാക്കൊത്തു ഒന്ന് വറുത്തെടുക്കുക. എന്നിട്ട് അതെ എണ്ണയിൽ അര ടീസ്പൂൺ പെരിഞ്ജീരകം ചേർത്ത് ഇളക്കുക. ശേഷം കുറച്ചു കറിവേപ്പിലയും, രണ്ട് ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി അരിഞ്ഞത്, രണ്ട് പച്ചമുളക് ചെറുതായി അരിഞ്ഞത് ചേർത്ത് മൂപ്പിക്കുക. എന്നിട്ട് ഒരു കപ്പോളം ചെറിയ ഉള്ളി ചെറുതായി അരിഞ്ഞ ശേഷം ഈ മിക്സിലേക്ക് ചേർത്ത് ഇളക്കുക.
ഇനി ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി വഴറ്റിയ ശേഷം കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടീസ്പൂൺ മുളക്പൊടി, മുക്കാൽ ടീസ്പൂൺ മല്ലിപ്പൊടി, കാൽ ടീസ്പൂൺ ഗരം മസാല, എന്നിവ ചേർത്ത് വഴറ്റിയ ശേഷം വെന്തു കിട്ടിയ ചെമീൻ ചേർത്ത് ഇളക്കുക. ശേഷം കാൽ കപ്പ് വെള്ളം കൂടി ചേർത്ത് ചെമ്മീൻ ഒന്ന് കുറുക്കി എടുക്കുക. ഇനി അവസാനമായി വറുത്തു വെച്ചിട്ടുള്ള തേങ്ങാകൊത്തും, കുറച്ചു കറിവേപ്പിലയും ചേർത്ത് ഇളക്കുക.
ശേഷം ലോ ഫ്ളൈമിൽ പത്തു മിനിറ്റോളം മസാല വേവിച്ച ശേഷം ഫ്ളയിം ഓഫ് ചെയ്യുക. ശേഷം കുറച്ചു കുരുമുളക് പൊടിയും ചേർത്ത് ഇളക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ ചെമ്മീൻ ഉലർത്തു തയ്യാറായിട്ടുണ്ട്. എല്ലാവരും ഇങ്ങനെ ഒന്ന് ചെമ്മീൻ മസാല തയ്യാറാക്കി നോക്കണേ. ചോറിനൊപ്പവും കാപ്പിക്കൊപ്പവും എല്ലാം വളരെ ടേസ്റ്റിയാണ് ഈ ചെമ്മീൻ ഉലർത്തു. എല്ലാവരും ഉറപ്പായും ഈ ഉലർത്തു തയ്യാറാക്കി നോക്കണേ.
