നിങ്ങൾ ചിക്കൻ പൊരിച്ചിട്ട് ബിരിയാണി ഉണ്ടാക്കിയിട്ടുണ്ടോ. എന്നാൽ ഇന്ന് നമുക്ക് പൊരിച്ചെടുത്ത ചിക്കൻ കൊണ്ട് ഒരു അടിപൊളി ബിരിയാണി ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കാം. അതിനായി ഒരു കിലോ ചിക്കനാണ് എടുത്തിട്ടുള്ളത്. ശേഷം ചിക്കൻ ആവശ്യമായ വലിപ്പത്തിൽ മുറിച്ചെടുക്കുക. ശേഷം ചിക്കനിലേക്ക് ഒരു ടേബിൾ സ്പൂൺ മുളക്പൊടി, അര ടീസ്പൂൺ മഞ്ഞൾപ്പൊടി, ആവശ്യത്തിന് ഉപ്പ്, രണ്ട് ചെറുനാരങ്ങയുടെ നീര്, ചേർത്ത് നന്നായി ഇളകി മിക്‌സാക്കുക. ശേഷം അടച്ചു പത്തു മിനിറ്റോളം ചിക്കൻ റെസ്റ്റ് ചെയ്യാനായി വെക്കുക. ഇനി ഒരു ചട്ടിയിൽ അര ഭാഗത്തോളം എണ്ണ ഒഴിച്ച് ചൂടാക്കുക. ശേഷം എണ്ണയിലേക്ക് കനം കുറച്ചു അരിഞ്ഞെടുത്ത നാല് സവാള ചേർത്ത് കൊടുക്കുക.
ശേഷം സവാള ഫ്രൈ ചെയ്തു കോരി എടുക്കുക. ഇനി എണ്ണയിലേക്ക് കുറച്ചു നട്ട്സും കിസ്സ്മിസ്സും എണ്ണയിൽ വറുത്തു കോരുക. ഇനി ബാക്കിയുള്ള എണ്ണയിൽ ചിക്കൻ ഫ്രൈ ആക്കി എടുക്കുക. ഇനി ഒരു പാത്രം അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചട്ടിയിലേക്ക് നാല് ടേബിൾ സ്പൂൺ ഓയിൽ ചേർക്കുക. ശേഷം ഓയിലിലേക്ക് ചതച്ചു വെച്ചിട്ടുള്ള പത്തു പീസ് വെളുത്തുള്ളിയും, മൂന്ന് പച്ചമുളകും, ഒരു ചെറിയ കഷ്ണം ഇഞ്ചിയും, ഒരു കപ്പ് മല്ലിയില, ഒരു കപ്പ് പൊതിനയിലയും, ചേർത്ത് ഇളക്കുക. ശേഷം ഒരു മിനിറ്റോളം ഇവയെല്ലാം വഴറ്റിയ ശേഷം ചെറുതായി അരിഞ്ഞെടുത്ത രണ്ട് തക്കാളി ചേർത്ത് ഇളക്കുക.
ഇനി ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കി മിക്‌സാക്കുക. അടച്ചു വെച്ച് തക്കാളി വേവിക്കുക. ശേഷം വെന്തുടഞ്ഞു വന്ന തക്കാളിയിലേക്ക് പൊരിച്ചു വെച്ചിട്ടുള്ള സവാള ചേർത്ത് നന്നായി ഇളക്കുക. ഇനി ഫ്രൈ ആക്കി വെച്ചിട്ടുള്ള ചിക്കനും ചേർത്ത് ഇളക്കിയ ശേഷം നാല് ടേബിൾ സ്പൂൺ തൈരും, ഒരു നാരങ്ങാ നീരും, ഒന്നര ടീസ്പൂൺ ഗരം മസാലയും, ചേർത്ത് അടച്ചു വെച്ച് ഒരു മിനിറ്റോളം മസാല പിടിക്കാനായി വെക്കുക. ശേഷം നാല് കപ്പ് ജീരകശാല അരി നല്ല പോലെ കഴുകി ഇരട്ടി വെള്ളത്തിൽ വേവിക്കുക.
ഇനി ധം ഇട്ടെടുക്കാം. അതിനായി ഒരു വലിയ പാത്രം എടുക്കുക. ശേഷം പാത്രത്തിലേക്ക് ഒന്നര ടേബിൾ സ്പൂൺ നെയ്യ് ഒഴിക്കുക. ശേഷം ഒരു ലെയർ മസാല അടിയിലായി വെച്ച് കൊടുക്കുക. ഇനി അതിന്റെ മുകളിൽ ഒരു ലെയർ ചോറ് ചേർക്കുക. എന്നിട്ട് അതിന്റെ മുകളിൽ ഫ്രൈ ആക്കി വെച്ചിട്ടുള്ള ഉള്ളിയും,നട്ട്സും കിസ്സ്മിസ്സും എല്ലാം ചേർക്കുക. ശേഷം അതിന്റെ മുകളിൽ കുറച്ചു മല്ലിയില അരിഞ്ഞതും, പൊതിനയില അരിഞ്ഞതും ചേർത്ത് അടുത്ത ലെയർ ചോറും, മസാലയും ചേർത്ത് അടച്ചു ധം ചെയ്തു എടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ ഫ്രൈഡ് ചിക്കൻ ധം ബിരിയാണി തയ്യാറായിട്ടുണ്ട്. എല്ലാവരും ഇങ്ങനെ ഒന്ന് ബിരിയാണി തയ്യാറാക്കി നോക്കണേ.
