നുറുക്ക് ഗോതമ്പ് കൊണ്ട് രുചികരമായ ഉപ്പ്മാവ് തയ്യാറാക്കാം.

റേഷൻ കടകളിൽ നിന്നും കിട്ടുന്ന നുറുക്ക് ഗോതമ്പ് കൊണ്ട് ഉപ്പ്മാവ് ഉണ്ടാക്കിയിട്ടുണ്ടോ. എന്നാൽ ഇന്ന് നമുക്ക് വളരെ ടേസ്റ്റിയായ ഉപ്പ്മാവ് നുറുക്ക് ഗോതമ്പ് കൊണ്ട് ഉണ്ടാക്കിയാലോ. അതിനായി ഒന്നര കപ്പ് ( 250 ml ) നുറുക്ക് ഗോതമ്പ് എടുക്കുക. ശേഷം ഗോതമ്പിനെ നല്ല പോലെ കഴുകി എടുക്കുക. ശേഷം ഗോതമ്പിനെ അര മണിക്കൂറോളം വെള്ളത്തിൽ കുതിർത്തുക. എന്നിട്ട് ഗോതമ്പിനെ കുക്കറിലേക്ക് മാറ്റുക. ശേഷം ഗോതമ്പ് മുങ്ങി കിടക്കാൻ പാകത്തിന് വെള്ളവും ചേർത്ത് അടച്ചു വെച്ച് രണ്ട് ഫിസിൽ വരുന്നത് വരെ ഗോതമ്പ് വേവിക്കുക.

രണ്ട് ഫിസിൽ വന്നപ്പോൾ ഗോതമ്പ് പെർഫെക്റ്റായി വെന്തു കിട്ടിയിട്ടുണ്ട്. ശേഷം ഒരു ചട്ടി അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചട്ടിയിലേക്ക് ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർത്ത് കൊടുക്കുക. ശേഷം അര ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക. ഇനി ഒരു സവാള പൊടിയായി അരിഞ്ഞതും, ഒരു ക്യാരറ്റ് പൊടിയായി അരിഞ്ഞതും, രണ്ട് പച്ചമുളക് പൊടിയായി അരിഞ്ഞതും, ഒരു കഷ്ണം ഇഞ്ചി ചെറുതായി അരിഞ്ഞതും, കുറച്ചു കറിവേപ്പിലയും, ചേർത്ത് ഇളക്കുക. ഇനി ഇതെല്ലാം കൂടി നന്നായി മൂപ്പിച്ച ശേഷം രണ്ട് നുള്ള് മഞ്ഞൾപ്പൊടി ചേർത്ത് നന്നായി ഇളക്കി മൂപ്പിക്കുക. ശേഷം ഒരു താക്കളിയുടെ പകുതി ചെറുതായി അരിഞ്ഞത് ചേർത്ത് വഴറ്റുക. ഇനി ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കുക. ശേഷം വേവിച്ചു വെച്ചിട്ടുള്ള ഗോതമ്പ് ചേർത്ത് ഇളക്കുക.

എന്നിട്ട് എല്ലാം കൂടി നല്ല പോലെ മികസാക്കിയ ശേഷം അര കപ്പ് തേങ്ങാ ചേർത്ത് ഇളക്കുക. ശേഷം എല്ലാം കൂടി നല്ല പോലെ ഇളക്കി യോജിപ്പിച്ച ശേഷം ആവശ്യത്തിന് ഉപ്പ് ചേർത്ത് ഇളക്കുക. ശേഷം ലോ ഫ്ളൈമിലിട്ട് ഉപ്പ്മാവ് അടച്ചു വെച്ച് വേവിക്കുക. അഞ്ച് മിനിറ്റായപ്പോൾ ഉപ്പ്മാവ്പാകത്തിന് വെന്തു കിട്ടിയിട്ടുണ്ട്. ശേഷം ഫ്ളൈയിം ഓഫ് ചെയ്തു സെർവ് ചെയ്യാവുന്നതാണ്. അപ്പോൾ വളരെ ടേസ്റ്റിയായ നുറുക്ക് ഗോതമ്പ് കൊണ്ടുള്ള ഉപ്പ്മാവ് തയ്യാറായിട്ടുണ്ട്. വളരെ ടേസ്റ്റിയായ ഒരു ഉപ്പ്മാവാണ് ഇത്. എല്ലാവരും ഈ രീതിയിൽ ഒന്ന് ഉപ്പ്മാവ് തയ്യാറാക്കി നോക്കണേ.

Leave a Reply