നമുക്കെല്ലാം ഒരുപാട് ഇഷ്ടമുള്ള വിഭവങ്ങളാണ് അച്ചാറുകൾ. എന്നാൽ എല്ലാവരും കൂടുതലിഷ്ടപ്പെടുന്നത് ഉപ്പിലിട്ട അച്ചാറുകളാണ്. പല യിടങ്ങളിലും പല രീതിയിലാണ് അച്ചാറുകൾ തയ്യാറാക്കുന്നത്. എന്നാൽ ഇന്ന് നമുക്ക് മലബാർ സൈടുകളിൽ ഉപ്പിലിട്ട അച്ചാറുകൾ എങ്ങനെയാണ് തയ്യാറാക്കുന്നത് എന്നു നോക്കാം. അതിനായി ഒരു വലിയ പാത്രത്തിലേക്ക് നാലു കുപ്പിയിലേക്ക് ആവശ്യമായ വെള്ളം ഒഴിച്ച് തിളപ്പിക്കുക. നല്ലപോലെ തിളച്ച വെള്ളത്തിലേക്ക് മൂന്നു ടേബിൾ സ്പൂൺ വെള്ളം ചേർത്ത് കൊടുക്കുക.
ശേഷം വെള്ളം നല്ലപോലെ തിളപ്പിക്കുക. എന്നിട്ട് ഫ്ളയിം ഓഫ് ചെയ്തു തണുക്കാനായി വയ്ക്കുക. ഉപ്പിലിടാനായി 2 കൈതച്ചക്കയും, ഒരു കിലോ ക്യാരറ്റും, ഒരു കിലോ വെള്ളരിക്കയും, ഒരു കിലോ നെല്ലിക്കയും കൂടി നല്ലപോലെ കഴുകിയ ശേഷം നീളത്തിൽ കനം കുറച്ച് മുറിച്ചെടുക്കുക. ശേഷം നേരത്തെ തിളപ്പിച്ച വെള്ളം നല്ലപോലെ തണുത്തു വന്നിട്ടുണ്ട്. ഇനി അതിലേക്ക് ഒരു തവി വിനാഗിരി ചേർത്ത് കൊടുക്കുക. ശേഷം നാല് ചില്ലു കുപ്പി എടുക്കുക. എന്നിട്ട് അതിലേക്ക് അരിഞ്ഞു വെച്ചിട്ടുള്ള പൈനാപ്പിളും, കുക്കുമ്പറും ക്യാരറ്റും ചേർത്ത് കൊടുക്കുക.
ഓരോ കുപ്പിയിലായി ഓരോ സാധനങ്ങൾ നിരത്തി വെച്ചതിനുശേഷം
എരിവിനാവശ്യമായിട്ടുള്ള പച്ചമുളക് നീളത്തിൽ കീറിയത് ഇതിനൊപ്പം
നിരത്തി വച്ചു കൊടുക്കുക. ശേഷം കുറച്ച് കാന്താരിമുളകും കൂടി മുകളിലായി ചേർത്തു കൊടുക്കുക. എന്നിട്ട് നേരത്തെ തയ്യാറാക്കി വച്ചിട്ടുള്ള ഉപ്പുവെള്ളം കൂടി മുകളിലായി ചേർത്ത് കൊടുക്കുക. ശേഷം മുകൾഭാഗം വരെ നിൽക്കുന്ന രീതിയിൽ വെള്ളം ഒഴിച്ചു കൊടുക്കുക. എല്ലാ കുപ്പിയിലും ഇതുപോലെതന്നെ പച്ചമുളകും വെള്ളവും ചേർത്ത് കൊടുക്കുക.
ശേഷം അടച്ചുവച്ച് മൂന്നു ദിവസത്തോളം റെസ്റ്റ് ചെയ്യാനായി മാറ്റി വയ്ക്കുക. മൂന്ന് ദിവസമാകുമ്പോൾ ഇവയെല്ലാം ഉപ്പു പിടിച്ചു നല്ല പാകമായി കിട്ടുന്നതായിരിക്കും. അപ്പോൾ വളരെ ടേസ്റ്റിയായിട്ടുള്ള പൈനാപ്പിളും നെല്ലിക്കയും ക്യാരറ്റും ഉപ്പിലിട്ടത് ഇവിടെ തയ്യാറായിട്ടുണ്ട്. വളരെ ടേസ്റ്റി ആയിട്ടുള്ള ഒരു ഐറ്റമാണിത്. ഈ രീതിയിൽ എല്ലാവരും ഒന്ന് ട്രൈ ചെയ്തു നോക്കണേ. കൂടുതൽ ഇതിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.
