ഇന്ന് നമുക്ക് നല്ല ടേസ്റ്റിയായിട്ടുള്ള ഒരു വട തയ്യാറാക്കിയാലോ. വളരെ സിമ്പിളായി ചെയ്തെടുക്കാൻ കഴിയുന്ന ഒരു നല്ല സ്നാക്കാണിത്. അപ്പോൾ നമുക്ക് എങ്ങനെയാണ് ഈ സ്നാക്ക് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു മിക്സിയുടെ ജാറിലേക്ക് ഒരു സവാള പൊടിയായി അരിഞ്ഞതും, ഒരു ഉരുളക്കിഴങ്ങ് പുഴുങ്ങിയ ശേഷം ചെറിയ പീസുകൾ ആയി മുറിച്ചതും, എന്നിട്ട് അതിനൊപ്പം ഒരു പച്ചമുളക് പൊടിയായി അരിഞ്ഞതും, 8 പീസ് വെളുത്തുള്ളി പൊടിയായി അരിഞ്ഞതും, ഒരു കഷ്ണം ഇഞ്ചി പൊടിയായി അരിഞ്ഞതും, ഒരു ടീസ്പൂൺ കുരുമുളകു പൊടിയും, ചേർത്ത് കൊടുക്കുക.
എന്നിട്ട് ഒരു ടീസ്പൂൺ ഉപ്പും, 300 ഗ്രാം ബോൾ ലെസ് ചിക്കനും, രണ്ടു ടേബിൾ സ്പൂൺ ബ്രെഡ് പൊടിയും, മുക്കാൽ ടീസ്പൂൺ ഗരം മസാലയും ചേർത്ത് നല്ലപോലെ അരച്ചെടുക്കുക. ഇനി അരച്ചെടുത്ത മിക്സിലേക്ക് കുറേശ്ശെയായി അരിപ്പൊടി ചേർത്ത് കൊടുക്കുക. നല്ല കട്ടിയായി വരുന്നതുവരെ അരിപ്പൊടി ചേർത്ത് കുഴച്ചെടുക്കുക. നല്ല കട്ടിയായി വന്ന മാവിനെ കുറച്ച് എണ്ണ തടവിയ ശേഷം വടയുടെ പരുവത്തിൽ ഷെയ്‌പ്പാക്കി എടുക്കുക. എന്നിട്ട് നടുവിലായി ഒരു ഹോളിട്ട് കൊടുത്തശേഷം ഷെയ്‌പ്പാക്കി രണ്ടുമണിക്കൂറോളം ഫ്രീസറിൽ വെച്ച് സെറ്റാക്കി എടുക്കുക.
2 മണിക്കൂർ ആയപ്പോൾ വട നല്ലപോലെ കട്ടിയായി വന്നിട്ടുണ്ട്. എന്നിട്ട് കുറച്ച് അരിപ്പൊടിയിൽ ഓരോന്നും കോട്ടാക്കി എടുത്ത ശേഷം രണ്ട് മുട്ട അടിച്ച് എടുത്തുവച്ചിട്ടുണ്ട്. അതിലേക്കു ഓരോ സ്നാക്കും മുക്കി കുറച്ചു ബ്രഡ് പൊടിയിൽ പൊതിഞ്ഞ് എടുക്കുക. എന്നിട്ട് ഒരു കടായിൽ എണ്ണ വച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന എണ്ണയിലേക്ക് ഓരോ സ്നാക്കായി ഇട്ട് മീഡയം ഫ്ളൈമിൽ വച്ച് ഫ്രൈ ചെയ്തെടുക്കുക. അപ്പോൾ വളരെ ടേസ്റ്റി ആയിട്ടുള്ള സ്നാക്ക് തയ്യാറായിട്ടുണ്ട്. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ കഴിയുന്ന ഒരു സ്നാക്ക് റെസിപ്പിയാണിത്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.
