ഷവർമ്മ മയോണൈസ് ബോൾ കഴിച്ചിട്ടുണ്ടോ.

നമ്മുടെ എല്ലാവരുടെയും വീടുകളിൽ എപ്പോഴും കാണുന്ന ഒരു സാധനമാണ് മുട്ട. അതുകൊണ്ട് തന്നെ ഇന്ന് നമുക്ക് മുട്ട കൊണ്ട് ഒരു അടിപൊളി സ്നാക്ക് തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം. ആദ്യം ഒരു മിക്സിയുടെ ജാറിലേക്ക് ഒരു മുട്ട പൊട്ടിച്ചു ചേർത്ത് കൊടുക്കുക. ശേഷം മുട്ടയിലേക്ക് ഒരു ടീസ്പൂൺ വിനാഗിരി അല്ലെങ്കിൽ നാരങ്ങാ നീര് ചേർത്ത് കൊടുക്കുക. ഒരു വലിയ വെളുത്തുള്ളിയും, ആവശ്യത്തിന് ഉപ്പും, കാൽ ടീസ്പൂൺ മുളക്പൊടി ചേർത്ത് ഹൈ ഫ്ളൈമിൽ അടിച്ചെടുക്കുക. ശേഷം അടിച്ചെടുത്ത മിക്സിലേക്ക് കുറെച്ചെയായി സൺ ഫ്‌ളവർ ഓയിൽ ചേർത്ത് ഈ മിക്സ് തിക്കായി വരുന്നത് വരെ അടിച്ചെടുക്കുക.

അപ്പോൾ തിക്കായ മയോന്നൈസാണ് ഈ സ്നാക്കിനായി വേണ്ടത്. ശേഷം അതിലേക്ക് ഒരു സവാള പൊടിയായി അരിഞ്ഞതും, കുറച്ചു മല്ലിയില അരിഞ്ഞതും, ഒരു പകുതി ക്യാരറ്റ് ചെറുതായി അരിഞ്ഞതും, കുറച്ചു ക്യാപ്‌സിക്കം ചെറുതായി അരിഞ്ഞതും, മുക്കാൽ ടീസ്പൂൺ കുരുമുളക് പൊടിയും ചേർത്ത് ഇളക്കുക. ഇനി പന്ത്രണ്ട് പീസ് ബ്രെഡ് കൈ കൊണ്ട് ഒന്ന് പിച്ച് ഇതിലേക്ക് ചേർത്ത് കൊടുക്കുക. ശേഷം എല്ലാം കൂടി ഇളക്കി മിക്‌സാക്കുക. ഇനി കയ്യിൽ കുറച്ചു എണ്ണ തടകിയ ശേഷം ബ്രെഡിനെ കൈ കൊണ്ട് നല്ല സ്മൂത്തായി കുഴക്കുക. എന്നിട്ട് ചെറിയ ബോളുകളായി ഉരുട്ടി എടുക്കുക. ഇനി ബ്രെഡിന്റെ സൈഡ് ഭാഗം മുറിച്ചത് മിക്സിയുടെ ചെറിയ ജാറിലിട്ട് പൊടിക്കുക.

ശേഷം ഓരോ ബോളും ബ്രെഡ് പൊടിയിൽ പൊതിയുക. ഇനി എല്ലാ ബോളിനെയും ഇതുപോലെ ചെയ്ത ശേഷം ഒരു ചട്ടിയിൽ എണ്ണ വെച്ച് ചൂടാക്കുക. എന്നിട്ട് ചൂടായി വന്ന എണ്ണയിൽ ഈ ബോളുകളെ ഇട്ട് ഫ്രൈ ചെയ്തു എടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ ഷവർമ ബോൾസ് തയ്യാറായിട്ടുണ്ട്. എല്ലാവരും ഇങ്ങനെ ഒന്ന് സ്നാക്ക് തയ്യാറാക്കി നോക്കണേ. മയോന്നൈസ് ചേർത്ത് ഉണ്ടാക്കിയത് കൊണ്ട് വളരെ ടേസ്റ്റിയാണ് ഈ സ്നാക്ക്. ഈ രീതിയിൽ ഉണ്ടാക്കിയാൽ ആർക്കും സിമ്പിളായി ഈ സ്നാക്ക് തയ്യാറാക്കാവുന്നതാണ്.

Leave a Reply