ഇന്ന് നമുക്ക് കുട്ടികൾക്കൊക്കെ ഒരുപാട് ഇഷ്ടമുള്ള ഒരു മിട്ടായി തയ്യാറാക്കിയാലോ. വളരെ ടേസ്റ്റിയായ ഈ മിട്ടായി കുട്ടികൾക്കൊക്കെ ഒരുപാട് ഇഷ്ടപ്പെടുന്നതായിരിക്കും. അപ്പോൾ നമുക്കിത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു പാത്രത്തിലേക്ക് ഒരു കപ്പ് മൈദ എടുക്കുക. അതിലേക്ക് രണ്ട് നുള്ളു ഉപ്പും, ഒരു നുള്ള് ബേക്കിംഗ് സോഡയും, രണ്ട് ടേബിൾസ്പൂൺ സൺഫ്ലവർ ഓയിലും ചേർത്ത് നല്ലപോലെ മിക്‌സാക്കുക.
ശേഷം കുറെച്ചെയായി വെള്ളം ചേർത്ത് ചപ്പാത്തിക്ക് മാവ് കുഴക്കുന്ന പരുവത്തിൽ ഈ മാവിനെയും കുഴച്ചെടുക്കുക. ശേഷം മാവിനെ 15 മിനിട്ടോളം റസ്റ്റ് ചെയ്യാനായി വെക്കുക. 15 മിനിറ്റായപ്പോൾ മാവ് നല്ലപോലെ സോഫ്റ്റായി വന്നിട്ടുണ്ട്. ശേഷം മാവിനെ ചെറിയ ബോളുകളായി ഉരുട്ടിയെടുക്കുക. എന്നിട്ട് ഉരുട്ടിയെടുത്ത മാവിനെ കയ്യിൽ വെച്ച് തിരുമ്മി ഓവൽ ഷേപ്പ് ആക്കിയെടുക്കുക. ശേഷം എല്ലാ മാവിനെയും ഇതുപോലെ തന്നെ ഷെയ്‌പ്പാക്കി എടുക്കുക.
ശേഷം ഒരു ചട്ടിയിൽ എണ്ണ വച്ച് ചൂടാക്കുക. ശേഷം ചൂടായ എണ്ണയിലേക്ക് ഷേപ്പ് ആക്കി വെച്ചിട്ടുള്ള എല്ലാ മാവിനെയും ഇട്ട് ഫ്രൈ ചെയ്തെടുക്കുക. ശേഷം ഒരു ബ്രൗൺ കളറായി വരുമ്പോൾ എണ്ണയിൽ നിന്നും കോരിയെടുക്കുക. എല്ലാ മാവിനെയും ഇതുപോലെതന്നെ ഫ്രൈ ചെയ്തെടുക്കുക. ഇനി ഒരു കടായി അടുപ്പിൽ വച്ച് ചൂടാക്കുക. ശേഷം ചട്ടിയിലേക്ക് അര കപ്പ് പഞ്ചസാര ചേർത്ത് കൊടുക്കുക. എന്നിട്ട് അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ വെള്ളവും ചേർത്ത് കാരമലൈസ് ചെയ്തെടുക്കുക.
ശേഷം പഞ്ചസാര മെൽറ്റായി ഒരു നൂൽ പരുവമായി വന്നാൽ ഫ്രൈ ചെയ്തെടുത്ത പലഹാരത്തെ ഈ പഞ്ചസാര ലായനിയിലേക്ക് ഇട്ട് മിക്‌സാക്കുക. ശേഷം ലോ ഫ്ളൈമിൽ വച്ച് നല്ലപോലെ മിക്‌സാക്കുക. എന്നിട്ട് പഞ്ചസാരയിട്ട് നല്ലപോലെ ഇളക്കി പഞ്ചസാര പലഹാരങ്ങളിൽ പിടിച്ചു കിട്ടുന്നത് വരെ ഇളക്കുക. ശേഷം പഞ്ചസാര പൗഡർ പോലെ പലഹാരങ്ങളിൽ പിടിച്ചു വന്നാൽ കുറച്ചുനേരം കൂടി അടുപ്പിൽ വച്ച് പഞ്ചസാര ഒന്നു അലിയിക്കുക. ശേഷം പഞ്ചസാര അലിഞ്ഞു കാരമൽ കളറായി വരുമ്പോൾ ഫ്ളയിം ഓഫ് ചെയ്യുക.
എന്നിട്ട് കോരിയെടുക്കുക. ശേഷം എല്ലാ പലഹാരവും പഞ്ചസാരയിൽ ഇതു പോലെ തന്നെ കോട്ടാക്കി എടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായിട്ടുള്ള മിട്ടായി തയ്യാറായിട്ടുണ്ട്. കുട്ടികൾക്കൊക്കെ ഒരുപാട് ഇഷ്ടപ്പെടുന്ന ഒരു മിട്ടായിയായിരിക്കും ഇത്. നമ്മുടെ വീട്ടിൽ തന്നെ വളരെ സിമ്പിളായി ചെയ്തെടുക്കാൻ കഴിയുന്ന ഈ മിട്ടായി എല്ലാവരും ട്രൈ ചെയ്തു നോക്കണെ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.
