കൊതിയൂറും പച്ചമാങ്ങാ ചട്ട്ണി കഴിച്ചിട്ടുണ്ടോ ?

നിങ്ങൾ പച്ചമാങ്ങാ കൊണ്ട് ചട്ട്ണി ഉണ്ടാക്കിയിട്ടുണ്ടോ. വളരെ ടേസ്റ്റിയായ ചട്ട്ണി നമുക്ക് പച്ചമാങ്ങാ കൊണ്ട് തയ്യാറാക്കിയാലോ. ചൂട് ചോറിനൊപ്പം കഴിക്കാൻ പറ്റിയ നല്ലൊരു റെസിപ്പിയാണ് ഇത്. അപ്പോൾ നമുക്ക് ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി നാല് മാങ്ങാ തൊലി കളഞ്ഞു നല്ല പോലെ കഴുകിയെടുക്കുക. ശേഷം മാങ്ങയെ നീളത്തിൽ അരിഞ്ഞെടുക്കുക. ഇനി ഒരു കടായി അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന കടായിലേക്ക് ഒന്നര ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർക്കുക. ശേഷം എണ്ണയിലേക്ക് ഒരു ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക.

ശേഷം എണ്ണയിലേക്ക് അരടീസ്പൂൺ ചെറിയ ജീരകവും, അരടീസ്പൂൺ ഉലുവയും, അര ടീസ്പൂൺ കരിഞ്ജീരകവും കൂടി ചേർത്ത് പൊട്ടിക്കുക. ശേഷം പൊട്ടിവന്ന മിക്സിലേക്ക് അരിഞ്ഞു വെച്ചിട്ടുള്ള പച്ചമാങ്ങാ ചേർത്ത് ഇളക്കുക. ശേഷം ഒരു കപ്പ് വെള്ളവും പച്ചമാങ്ങക്ക് ആവശ്യമായ ഉപ്പും ചേർത്ത് ഇളക്കി തിളപ്പിക്കുക. ശേഷം തിളച്ചുവന്ന മാങ്ങയിലേക്ക് ഒരു ടീസ്പൂൺ മുളക്പൊടി, ചേർത്ത് അടച്ചു വെച്ച് രണ്ട് മിനിറ്റോളം മാങ്ങാ വേവിച്ചെടുക്കുക.

ശേഷം അഞ്ചു മിനിറ്റായപ്പോൾ മാങ്ങ നല്ല പോലെ വെന്ത് വന്നിട്ടുണ്ട്. ഇനി മാങ്ങയിലേക്ക് 100 ഗ്രാം ശർക്കര ചേർത്ത് ഇളക്കുക. ശേഷം ശർക്കര ചേർത്തപ്പോൾ മാങ്ങ കുറച്ചുകൂടി ലൂസായി വന്നിട്ടുണ്ട്. ശേഷം മാങ്ങയെ ഒന്നും കൂടി വറ്റിച്ച ശേഷം ഒരു പിഞ്ച് കായപ്പൊടിയും ചേർത്ത് ഇളക്കുക. ശേഷം ഫ്ളയിം ഓഫ് ചെയ്യുക. അപ്പോൾ വളരെ ടേസ്റ്റിയായ പച്ചമാങ്ങാ മധുരക്കറി തയ്യാറായിട്ടുണ്ട്. വളരെ ടേസ്റ്റിയായ ഒരു കറിയാണ് ഇത്. ചോറിനും ബിരിയാണിക്കും ദോശക്കുമെല്ലാം ഒപ്പം കഴിക്കാൻ ഇത് വളരെ രുചികരമാണ്. എല്ലാവരും ഈ കറി ട്രൈ ചെയ്തു നോക്കണേ.

Leave a Reply

You cannot copy content of this page