ചിക്കൻ കൊണ്ട് പല വേറെയ്റ്റി റെസിപ്പീസും നമ്മൾ തയ്യാറാക്കാറുണ്ട്. എന്നാൽ ഇന്ന് നമുക്ക് ചിക്കൻ കൊണ്ട് ഒരു അടിപൊളി റോസ്റ്റ് തയ്യാറാക്കിയാലോ. അതിനായി ഒരുകിലോ ചിക്കൻ നല്ല പോലെ കഴുകി ഒരു സ്‌ട്രെയ്നറിൽ ഇട്ട് വെക്കുക. ശേഷം ചിക്കനിലേക്ക് അര ടീസ്പൂൺ മഞ്ഞൾപ്പൊടി, ആവശ്യത്തിന് ഉപ്പും, ഒരു നാരങ്ങയുടെ നീരും, ഒരു ടേബിൾ സ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ഒരു ടേബിൾ സ്പൂൺ പുളി കുറഞ്ഞ തൈരും, ചേർത്ത് നന്നായി മിക്‌സാക്കുക. ശേഷം ചിക്കനെ അര മണിക്കൂറോളം റെസ്റ്റ് ചെയ്യാനായി വെക്കുക.
ശേഷം ഒരു പാത്രത്തിലേക്ക് ഒരു ടീസ്പൂൺ മുഴുവൻ കുരുമുളകും, ഒരു ടീസ്പൂൺ ചെറിയ ജീരകവും, ഒരുടീസ്പൂൺ പെരിഞ്ജീരകവും, ഒരു ഏലക്ക, രണ്ട് ഗ്രാമ്പൂ, ഒരു കഷ്ണം പട്ട, അഞ്ചു പീസ് വറ്റൽമുളക്, ആറ് പീസ് കാശ്മീരി മുളകും ഇത്രയും കൂടി നല്ല പോലെ വറുത്തെടുക്കുക.
ശേഷം വറുത്തെടുത്ത മസാലയെ ചൂടാറി വരുമ്പോൾ നല്ല പോലെ പൊടിച്ചെടുക്കുക. ഇനി പൊടിച്ചെടുത്ത മസാലയിലേക്ക് ഒരു നെല്ലിക്ക വലിപ്പത്തിലുള്ള വാളൻ പുളി വെള്ളത്തിൽ കുതിർത്തിയ ശേഷം പിഴിഞ്ഞെടുക്കുക.
ശേഷം അതും മസാലയിലേക്ക് ചേർത്ത് ഒന്നും കൂടി നല്ല പോലെ അരച്ചെടുക്കുക. ഇനി ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന പാനിലേക്ക് രണ്ട് ടേബിൾ സ്പൂൺ നെയ്യ് ചേർക്കുക. ശേഷം നെയ്യിലേക്ക് ആറ് പീസ് വെളുത്തുള്ളി ചെറുതായി അരിഞ്ഞ ശേഷം നെയ്യിൽ മൂപ്പിച്ചെടുക്കുക. ഇനി കുറച്ചു കറിവേപ്പിലയും, രണ്ട് സവാള പൊടിയായി അരിഞ്ഞതും ചേർത്ത് വഴറ്റുക. ശേഷം പാകത്തിനുള്ള ഉപ്പും, ചേർത്ത് സവാള മൂപ്പിക്കുക. ശേഷം മൂത്തുവന്ന സവാളയിലേക്ക് മസാല തേച്ചു വെച്ചിട്ടുള്ള ചിക്കൻ ചേർത്ത് ഇളക്കുക.
ശേഷം ഹൈ ഫ്ളൈമിൽ വെച്ച് അഞ്ച് മിനിറ്റോളം നല്ല പോലെ ഇളക്കുക. ഇനി നേരത്തെ അരച്ചു വെച്ച മസാല പേസ്റ്റും കൂടി ഈ സമയം ചിക്കനിലേക്ക് ചേർത്ത് മിക്‌സാക്കുക. ശേഷം അഞ്ച് മിനിറ്റോളം അടച്ചു വെച്ച് ചിക്കൻ വേവിക്കുക. ശേഷം വെന്തുവന്ന ചിക്കനിൽ തുറന്നുവെച്ച വെള്ളം വറ്റിച്ചെടുക്കുക. ശേഷം ഒരു ടീസ്പൂൺ ശർക്കരയും ചേർത്ത് ഇളക്കുക. ശേഷം ഒരു ടീസ്പൂൺ നെയ്യും,കുറച്ചു കറിവേപ്പിലയും ചേർത്ത് ഇളക്കി ഫ്ളയിം ഓഫ് ചെയ്യുക. അപ്പോൾ വളരെ ടേസ്റ്റിയായ ചിക്കൻ ഗീ റോസ്റ്റ് തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ ഒരു ചിക്കൻ റോസ്റ്റ് തയ്യാറാക്കി നോക്കണേ.
