ഇത്രക്കും ഹെൽത്തിയും ടേസ്റ്റിയുമായ കിണ്ണത്തപ്പം നിങ്ങൾ കഴിച്ചിട്ടുണ്ടോ.

വൈകുന്നേരങ്ങളിൽ ചായക്കൊപ്പം എന്തെങ്കിലും കഴിക്കാൻ കൊതിയുള്ളവരായിരിക്കും നമ്മളിൽ പലരും. അപ്പോൾ ഇന്ന് നമുക്ക് വളരെ ടേസ്റ്റിയായ കിണ്ണത്തപ്പം വൈകുന്നേരത്തെ ചായക്കൊപ്പം കഴിക്കാനായി ഉണ്ടാക്കിയാലോ. എന്നാൽ നോക്കാം വളരെ ടേസ്റ്റിയായ കിണ്ണത്തപ്പം എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന്. ആദ്യം കിണ്ണത്തപ്പത്തിന് എത്രത്തോളം മധുരം ആവശ്യമാണ് അത്രത്തോളം ശർക്കര ഉരുക്കിയെടുക്കുക.

ഇനി കുത്തരിയാണ് ഈ പലഹാരം തയ്യാറാക്കാനായി എടുത്തിട്ടുള്ളത്. ഒരു ഗ്ലാസ് അരി തലേദിവസം വെള്ളത്തിലിട്ട് കുതിർത്തി എടുക്കുക. ശേഷം രാവിലെ ഒരു കപ്പ് തേങ്ങയും കുതിർത്തി വെച്ചിട്ടുള്ള അരിയും കുറച്ചു മാത്രം വെള്ളവും ചേർത്ത് നന്നായിട്ട് അരച്ചെടുക്കുക. ഇനി അരച്ചെടുത്ത മിക്സിനെ ഒരു പാത്രത്തിലേക്ക് ഒഴിച്ച ശേഷം കാൽ ടീസ്പൂൺ പെരിഞ്ജീരകവും രണ്ട് ഏലക്കായും കൂടി പൊടിച്ച മിക്സ് ചേർത്ത് കൊടുക്കുക.

എന്നിട്ട് ഒരു മുട്ടയും രണ്ട് തവി കുറുക്കിയ ശർക്കര മിക്‌സും കൂടി അരിച്ചു ചേർത്ത് കൊടുക്കുക. ഇനി എല്ലാം കൂടി നല്ല പോലെ ഇളക്കി മിക്‌സാക്കുക. ഒരു കുറുകിയ മിക്‌സാണ് ഈ കിണ്ണത്തപ്പം ഉണ്ടാക്കാനായി വേണ്ടത്. ഇനി ഏത് പാത്രത്തിലാണ് ഇത് തയ്യാറാക്കുന്നത് അതിൽ എണ്ണയോ നെയ്യോ തടകിയ ശേഷം ഈ ബാറ്റെർ അതിലേക്ക് ഒഴിച്ച് കൊടുക്കുക. ഇനി ഒരു ഇഡ്ഡലി പാത്രത്തിൽ വെള്ളം വെച്ച് അതിൽ സ്റ്റാൻഡ് ഇട്ട് ഇറക്കി വെച്ച് ആവിയിൽ വേവിച്ചെടുക്കുക.

അപ്പോൾ വളരെ ടേസ്റ്റിയായ കിണ്ണത്തപ്പം ഇവിടെ റെഡിയായി വന്നിട്ടുണ്ട്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. വളരെ ഹെൽത്തിയായ ഈ കിണ്ണത്തപ്പം ഉണ്ടാക്കാൻ നല്ല ഈസിയാണ്. അപ്പോൾ വളരെ സ്വാദേറിയ ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഉപ്പും മുളകും എന്ന ഫേസ്ബുക്ക് പേജ് ഫോള്ളോ ചെയ്യാനും മറക്കല്ലേ.

Leave a Reply

You cannot copy content of this page