റവ ഇതുപോലെ ഒന്ന് മിക്സ് ചെയ്‌താൽ അഞ്ചു മിനിട്ടിൽ ക്രിസ്പിയായ ദോശ റെഡി.

രാവിലത്തെ പലഹാരങ്ങൾ വ്യത്യസ്തമായ രീതിയിൽ കഴിക്കാനാണ്‌ എല്ലാവരും ഇഷ്ടപ്പെടുന്നത് അല്ലെ. എന്നാൽ ഇന്ന് നമുക്ക് വളരെ ടേസ്റ്റിയായ ക്രിസ്പിയായ ദോശ കഴിക്കാൻ ഇഷ്ടമുള്ളവരാണോ നിങ്ങൾ. എങ്കിൽ നമുക്ക് നല്ല ക്രിസ്പിയായ ദോശ എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം ഒരു മിക്സിയിലേക്ക് ഒരു കപ്പ് റവ ചേർത്ത് കൊടുക്കുക. ശേഷം രണ്ട് ടേബിൾ സ്പൂൺ ആട്ടപ്പൊടി കൂടി ചേർത്ത് കൊടുക്കുക. ഇനി നന്നായിട്ട് പൊടിച്ചു എടുത്ത ശേഷം മറ്റൊരു പാത്രത്തിലേക്ക് മാറ്റുക. ഇനി അതിലേക്ക് അര കപ്പ് തൈരും കൂടി ചേർത്ത് കൊടുക്കുക.

ഇനി ആവശ്യത്തിന് ഉപ്പും ചേർത്ത് മാവിനെ നാന്നായിട്ട് കുഴച്ചെടുക്കുക. ഇനി കുറെച്ചെയായി വെള്ളവും ചേർത്ത് ദോശ മാവിന്റെ പരുവത്തിൽ കലക്കി എടുക്കുക. ഇനി ഒരു പത്തു മിനിറ്റോളം മാവിനെ റെസ്റ്റ് ചെയ്യാനായി വച്ച് കൊടുക്കുക. അതിനു ശേഷം നല്ല പോലെ മിക്‌സാക്കി മാവിനെ വേണമെങ്കിൽ വെള്ളവും ചേർത്ത് എടുക്കുക.

ഇനി മാവിലേക്ക് രണ്ട് നുള്ള് സോഡാപ്പൊടിയും കൂടി ചേർത്ത് നന്നായിട്ട് ഇളക്കി യോജിപ്പിക്കുക. ഇനി ഒരു ദോശ കല്ല് നല്ല പോലെ ചൂടാക്കി എടുക്കുക. ശേഷം ചൂടായി വന്ന കല്ലിലേക്ക് വെളിച്ചെണ്ണയോ നെയ്യോ തടകി കൊടുക്കുക. ഇനി ചൂടായി വന്ന തവയിലേക്ക് ഓരോ തവി വീതം മാവ് കോരി വീഴ്ത്തി ദോശ ചുട്ടെടുക്കുക.

ഇനി ഒരു സൈഡ് വെന്തു വന്നാൽ കുറച്ചു നെയ്യോ എണ്ണയോ സ്പ്രെഡ്ടാക്കി കൊടുത്ത ശേഷം ദോശ മറിച്ചിട്ട് കൊടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ ക്രിസ്പിയായ ദോശ ഇവിടെ റെഡിയായി വന്നിട്ടുണ്ട്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. ടിയാൻസ് കണ്ണൂർ കിച്ചൺ എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

 

Leave a Reply

You cannot copy content of this page