ഇഞ്ചിക്കറി കഴിക്കാൻ ഇഷ്ടമുള്ളവരാണോ നിങ്ങൾ. എന്നാൽ ഇന്ന് നമുക്ക് ഒരു അടിപൊളി ഇഞ്ചി കറി എങ്ങനെയാണ് അതീവ രുചിയിലും മണത്തിലും തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഇരുന്നൂറ് ഗ്രാം ഇഞ്ചി തൊലി കളഞ്ഞു കഴുകി കനം കുറച്ചു വട്ടത്തിൽ അരിഞ്ഞെടുക്കുക. ശേഷം അതിനൊപ്പം പത്തു പീസ് ചെറിയ ഉള്ളിയും, കുറച്ചു കറിവേപ്പിലയും, മൂന്ന് പച്ചമുളകും കൂടി കനം കുറച്ചു വട്ടത്തിൽ അരിഞ്ഞെടുക്കുക. ഇനി അര കപ്പ് വെള്ളത്തിൽ ഒരു നെല്ലിക്ക വലിപ്പത്തിലുള്ള പുളി കുതിരനായി വെക്കുക.
ഇനി ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന പാനിലേക്ക് ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക. ശേഷം എണ്ണയിലേക്ക് അരിഞ്ഞു വെച്ചിട്ടുള്ള ഇഞ്ചി ചേർക്കുക. ശേഷം ഇഞ്ചിയെ ഒരു മിനിട്ടിനു ശേഷം ഇളക്കുക. മീഡിയം ഫ്ളൈമിലിട്ടു നല്ല പോലെ ഇഞ്ചി മൂപ്പിച്ചെടുക്കുക. ഇനി ഒരു ബ്രൗൺ കളർ ആയി വന്നാൽ എണ്ണയിൽ നിന്നും ഇഞ്ചി കോരി എടുക്കുക. ശേഷം ബാക്കിയുള്ള ഓയിൽ അരിഞ്ഞു വെച്ചിട്ടുള്ള ചെറിയ ഉള്ളിയും, പച്ചമുളകും ചേർത്ത് ഗോൾഡൻ കളർ ആകുന്നത് വരെ ഫ്രൈ ചെയ്യുക. ശേഷം ഉള്ളി മൂത്തു വരാനായി തുടങ്ങുമ്പോൾ കുറച്ചു കറിവേപ്പിലയും ചേർത്ത് മൂപ്പിച്ചു കോരി എടുക്കുക.
ശേഷം മൂപ്പിച്ചെടുത്ത ഇഞ്ചിയും ഉള്ളിയുമെല്ലാം നല്ല പോലെ തണുത്തു ക്രിസ്പിയായി വന്നിട്ടുണ്ട്. ശേഷം ഇതിനെ മിക്സിയുടെ ജാറിലേക്ക് മാറ്റുക. ശേഷം ചെറിയ തരികളോട് കൂടി ഇതെല്ലാം കൂടി പൊടിച്ചിട്ട് എടുക്കുക. ഇനി നേരത്തെ ഇഞ്ചി വറുത്തെടുത്ത ഓയിൽ ഒരു ടേബിൾ സ്പൂണോളം ഒരു പാനിലേക്ക് ചേർക്കുക. ശേഷം ഓയിലിൽ കുറച്ചു കടുക് ചേർത്ത് പൊട്ടിക്കുക. ഇനി കുറച്ചു കറിവേപ്പിലയും, ഒന്നര ടേബിൾ സ്പൂൺ മുളക്പൊടി, അര ടേബിൾ സ്പൂൺ മല്ലിപ്പൊടി, കാൽ ടീസ്പൂൺ ഉലുവപ്പൊടി, കാൽ ടീസ്പൂൺ കായപ്പൊടി, രണ്ട് നുള്ളു മഞ്ഞൾപ്പൊടി ഇത്രയും ചേർത്ത് ചൂടാക്കുക. ശേഷം മസാലയിലേക്ക് കുതിർന്നു കിട്ടിയ പുളി നല്ല പോലെ പിഴിഞ്ഞ് വെള്ളം ചേർക്കുക.
ഇനി ഒരു കപ്പ് ചൂടുവെള്ളവും ആവശ്യത്തിന് ഉപ്പും, ചേർത്ത് തിളപ്പിക്കുക. ശേഷം തിളച്ചു വന്ന കറിയിലേക്ക് പൊടിച്ചു വെച്ചിട്ടുള്ള ഇഞ്ചി പൊടി ചേർക്കുക. ശേഷം നല്ല പോലെ ഇളക്കി കൊടുക്കുക. ശേഷം ലോ ഫ്ളൈമിൽ തിളച്ചു കുറുകി വരുന്നതാണ് ഇഞ്ചിയുടെ പരുവം. ശേഷം എണ്ണ തെളിഞ്ഞു വന്നാൽ മൂന്ന് ടേബിൾ സ്പൂൺ ശർക്കര പൊടിച്ചതും ചേർത്ത് ഇളക്കുക. ശേഷം എണ്ണ തെളിഞ്ഞു വന്നാൽ ഫ്ളയിം ഓഫ് ചെയ്യാം. അപ്പോൾ വളരെ ടേസ്റ്റിയായ ഇഞ്ചിക്കറി തയ്യറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ ഇഞ്ചിക്കറി ട്രൈ ചെയ്തു നോക്കണേ.
