മലയാളികൾക്ക് ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ് മീൻ കറി. എന്നാൽ പല സ്ഥലങ്ങളിലും വ്യത്യസ്തമായ രീതിയിലാണ് മീൻകറി തയ്യാറാക്കുന്നത്. എന്നാൽ ഇന്ന് നമുക്ക് നല്ല ടേസ്റ്റിയായ മീൻകറി എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം, അതിനായി മുക്കാൽ കിലോ മീൻ നല്ലപോലെ കഴുകി ക്‌ളീനാക്കി എടുക്കുക. ശേഷം ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം പാനിലേക്ക് 3 വറ്റൽമുളക്, ഒന്നര ടീസ്പൂൺ ജീരകം, 10 പീസ് വെളുത്തുള്ളി, ഒരു ചെറിയ പീസ് ഇഞ്ചി എന്നിവ ചേർത്ത് ചൂടാക്കുക.
ശേഷം ചൂടായി വന്ന മിക്സിനെ ഫ്‌ളയിം ഓഫ് ചെയ്ത ശേഷം ഒരു മിക്സിയുടെ ജാറിലേക്ക് മാറ്റുക. എന്നിട്ട് അതിലേക്ക് 4 പച്ചമുളകും, ചേർത്ത് ചതച്ചെടുക്കുക. എന്നിട്ട് ചതച്ചെടുത്ത മിക്സിലേക്ക് ഒന്നര ടേബിൾ സ്പൂൺ കാശ്മീരി മുളക്പൊടി, മുക്കാൽ ടേബിൾ സ്പൂൺ മല്ലിപ്പൊടി, അര ടീസ്പൂൺ മഞ്ഞൾപ്പൊടി, 10 ടേബിൾ സ്പൂൺ വെള്ളവും ചേർത്ത് അരച്ചെടുക്കുക. ആവോലി മീനാണ് ഈ കറിക്കായി എടുത്തിട്ടുള്ളത്. ശേഷം മീനിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, അരച്ചെടുത്ത മസാലയും, ആവശ്യത്തിനുള്ള ഉപ്പും ചേർത്ത് നല്ലപോലെ മിക്‌സാക്കുക.
ശേഷം മീനിനെ അര മണിക്കൂറോളം റെസ്റ്റ് ചെയ്യാനായി വെക്കുക. ശേഷം ഒരു നാരങ്ങാ വലിപ്പത്തിലുള്ള വാളൻപുളി വെള്ളത്തിലിട്ട് വെക്കുക. ഇനി ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം പാനിലേക്ക് നാല് ടേബിൾ സ്പൂൺ ഓയിൽ ചേർക്കുക. ശേഷം ഓയിലിലേക്ക് മസാല ചേർത്ത് വെച്ചിട്ടുള്ള മീൻ ചേർത്ത് ഫ്രൈ ചെയ്തു എടുക്കുക. ഇനി മറ്റൊരു പാനിലേക്ക് ഒന്നര ടേബിൾ സ്പൂൺ എണ്ണ ഒഴിക്കുക. ശേഷം എണ്ണയിലേക്ക് 3 സവാള പൊടിയായി അരിഞ്ഞത് ചേർത്ത് കൊടുക്കുക.
എന്നിട്ട് സവാള ഒരു ഗോൾഡൻ കളറായി വന്നാൽ അരച്ച് വെച്ചിട്ടുളള മസാല ചേർത്തിളക്കുക. എന്നിട്ട് അതിലേക്ക് 2 ടേബിൾ സ്പൂൺ വെള്ളം ചേർത്തിളക്കുക. എന്നിട്ട് മസാല ഡ്രൈ ആയി വന്നാൽ ഒരു ടീസ്പൂൺ കസൂരി മൈഥിയും ചേർത്ത് ഇളക്കുക. ശേഷം കുറച്ചു കറിവേപ്പിലയും ചേർത്ത് മീഡിയം ഫ്ളൈമിൽ വെച്ച് ഇളക്കിയ ശേഷം കുതിരനായി വെച്ചിരുന്ന പുളി പിഴിഞ്ഞ വെള്ളം ചേർത്ത് ഇളക്കുക. ഇനി ആവശ്യത്തിനുള്ള ഉപ്പും, കറിക്ക് ആവശ്യമായ വെള്ളവും ചേർത്ത് തിളപ്പിക്കുക. ശേഷം തിളച്ചുവന്ന കറിയിലേക്ക് ഫ്രൈ ചെയ്തു വെച്ചിട്ടുളള മീൻ ചേർത്ത് അടച്ചു വെച്ച് വേവിക്കുക.
ശേഷം 5 മിനിറ്റോളം കറി അടച്ചുവെച്ചു വേവിക്കുക. അഞ്ച് മിനിറ്റായപ്പോൾ മീനിലേക്ക് 6 ടേബിൾ സ്പൂൺ തേങ്ങാപ്പാലും ചേർത്ത് ഇളക്കുക. എന്നിട്ട് ലോ ഫ്ളൈമിൽ വെച്ച് 10 മിനിറ്റോളം അടച്ചു വെച്ച് കറി വേവിക്കുക. ശേഷം കറി നല്ലപോലെ വെന്തു പാകത്തിന് വറ്റി വന്നിട്ടുണ്ട്. ശേഷം കറിയിലേക്ക് 2 നുള്ളു ഉലുവാപ്പൊടിയും ചേർത്ത് ഇളക്കുക. ഇനി കുറച്ചു മല്ലിയില അരിഞ്ഞതും ചേർത്ത് നന്നായി ഇളക്കുക. ശേഷം ഫ്‌ളയിം ഓഫ് ചെയ്തു 10 മിനിട്ടോളം കറി അടച്ചു വെച്ച് വേവിക്കുക. എന്നിട്ട് ചൂടോടുകൂടി സെർവ് ചെയ്യാം. അപ്പോൾ വളരെ ടേസ്റ്റിയായ മീൻകറി തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ ഫിഷ് കറി തയ്യാറാക്കി നോക്കണേ.
