ഇങ്ങനെ ഒരു ബ്രേക്ഫാസ്റ്റ് ആരും ഇതുവരെ കഴിച്ചുകാണില്ല

എന്നും നമ്മൾ ഗ്രീൻപീസ് കൊണ്ട് കറിയല്ലേ തയ്യാറാക്കുന്നത്.എന്നാൽ ഇന്ന് നമുക്ക് ഗ്രീൻപീസ് കൊണ്ട് ഒരു അടിപൊളി പലഹാരം തയ്യാറാക്കിയാലോ. അതിനായി ഒരു കപ്പ് ഗ്രീൻപീസ് നല്ലപോലെ കഴുകിയ ശേഷം 5 മണിക്കൂറോളം വെള്ളത്തിൽ കുതിർത്തി എടുക്കുക. ഗ്രീൻപീസ് തലേ ദിവസം കുതിർത്തി വെക്കുന്നതാണ് നല്ലത്. ശേഷം കുതിർന്നു കിട്ടിയ ഗ്രീൻപീസിനെ കുക്കറിലേക്ക് മാറ്റുക. എന്നിട്ട് മുക്കാൽ ഭാഗത്തോളം ഗ്രീൻപീസിനെ വേവിച്ചെടുക്കുക. 3 ഫിസിലാണ് ഗ്രീൻപീസ് വെന്തുകിട്ടാൻ വേണ്ട സമയം.

ശേഷം വേവിച്ചെടുത്ത ഗ്രീൻപീസിനെ മിക്സിയുടെ ജാറിലേക്ക് മാറ്റുക. എന്നിട്ട് അതിനൊപ്പം ഒരു ചെറിയ കഷ്ണം ഇഞ്ചിയും, 4 അല്ലി വെളുത്തുള്ളിയും, 2 പച്ചമുളകും, 3 ടേബിൾ സ്പൂൺ തൈരും, ആവശ്യത്തിനുള്ള ഉപ്പും, ചേർത്ത് നല്ല സ്മൂത്തായി അരച്ചെടുക്കുക. ശേഷം അരച്ചെടുത്ത മിക്സിനെ ഒരു പാത്രത്തിലേക്ക് മാറ്റുക. ഇനി ഈ മിക്സിലേക്ക് ഒരു കപ്പ് റവ കൂടി ചേർത്തിളക്കുക. ശേഷം ഒരു ടീസ്പൂൺ ചില്ലി ഫ്‌ളേക്‌സും, കാൽ കപ്പ് ക്യാരറ്റ് ചെറുതായി അരിഞ്ഞതും, ഒരു ടീസ്പൂൺ സവാളയും, രണ്ട് നുള്ള് കായപ്പൊടിയും, ഒന്നേകാൽ ടീസ്പൂൺ ചാറ്റ് മസാലയും ചേർത്ത് ഇളക്കുക.

ശേഷം കുറച്ചു മല്ലിയില ചെറുതായി അരിഞ്ഞതും, ആവശ്യത്തിനുള്ള ഉപ്പും ചേർത്ത് നല്ലപോലെ മിക്‌സാക്കുക. ശേഷം നേരത്തെ ഗ്രീൻപീസ് അടിച്ചെടുത്ത മിക്സിയുടെ ജാറിലേക്ക് കാൽ കപ്പ് വെള്ളം ചേർത്ത് കലക്കി ഈ മിക്സിലേക്ക് ചേർത്തിളക്കുക. എന്നിട്ട് ഈ മിക്സിനെ 10 മിനിറ്റോളം റെസ്റ്റ് ചെയ്യാനായി വെക്കുക. 10 മിനിറ്റായപ്പോൾ ഈ മിക്സ് കുറച്ചും കൂടി കട്ടിയായി വന്നിട്ടുണ്ട്. ശേഷം അര കപ്പ് വെള്ളം കൂടി ചേർത്ത് മാവ് ഒന്നും കൂടി കലക്കിയെടുക്കുക.

ശേഷം ഈ മിക്സിലേക്ക് കാൽ ടീസ്പൂൺ ബേക്കിങ് സോഡയും ചേർത്ത് നല്ലപോലെ കലക്കിയെടുക്കുക. ഇനി ഒരു ചട്ടി അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന ചട്ടിയിലേക്ക് ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക. ശേഷം എണ്ണയിലേക്ക് ഒരു ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക. ഇനി കുറച്ചു കറിവേപ്പില കൂടി ചേർത്ത് എണ്ണയിൽ താളിച് ഈ മിക്സിലേക്ക് ഒഴിക്കുക. ശേഷം ഒരു ചട്ടി അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന ചട്ടിയിലേക്ക് കുറച്ചു എണ്ണ തടവുക. എന്നിട്ട് ഒരു തവി മാവ് വീതം ഒഴിച്ച് പലഹാരം അടച്ചു വെച്ച് വേവിക്കുക.

ശേഷം പലഹാരം ഒന്ന് വെന്തുവന്നാൽ കുറച്ചു ഓയിൽ സൈഡിലായി ഒഴിക്കുക. ശേഷം തിരിച്ചിട്ട് കൊടുക്കുക. എന്നിട്ട് രണ്ട് സൈഡും തിരിച്ചും മറിച്ചുമിട്ട് മൂപ്പിച്ചെടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ പലഹാരം തയ്യാറായിട്ടുണ്ട്. രാവിലത്തെ ബ്രേക്ഫാസ്റ്റായും, വൈകുന്നേരങ്ങളിൽ സ്നാക്കായും ഈ പലഹാരം സൂപ്പറാണ്. ഒരിക്കൽ ഈ പലഹാരത്തിന്റെ രുചിയറിഞ്ഞാൽ പിന്നെ എന്നും കഴിക്കാൻ തോന്നും. എല്ലാവരും ഉറപ്പായും ട്രൈ ചെയ്തു നോക്കണേ.

Leave a Reply