നേന്ത്രപ്പഴം കൊണ്ട് ശരീരത്തിന് ഉന്മേഷവും ക്ഷീണം അകറ്റാനുമായി ഇതാ ഒരു ജ്യൂസ്

നമ്മുടെ വീടുകളിൽ എപ്പോഴും കാണുന്ന ഒരു ഫ്രൂട്ടാണ് നേന്ത്രപ്പഴം. എന്നാൽ ഈ നേന്ത്രപ്പഴം കൊണ്ട് ഒരു അടിപൊളി ജ്യൂസ് ഉണ്ടാക്കിയാലോ. അതെ വളരെ ടേസ്റ്റിയായ ശരീരത്തിന് ഉന്മേഷവും ക്ഷീണവും അകറ്റാൻ പറ്റിയ നല്ലൊരു ജ്യൂസാണ് ഇത്. അപ്പോൾ നമുക്ക് നോക്കാം എങ്ങനെയാണ് ഈ നേന്ത്രപ്പഴം ജ്യൂസ് തയ്യാറാക്കുന്നത് എന്ന്. ആദ്യം ഒരു സ്പൂൺ കസ്‌കസ് വെള്ളത്തിൽ കുതിർത്താനായി ഇട്ടു വെക്കുക. ഇനി ഒരു നേന്ത്രപ്പഴം ചെറിയ പീസുകളാക്കി മുറിച്ചു ഒരു പാത്രത്തിലേക്ക് മാറ്റുക.

ഇനി ഒരു മൂന്നു ടേബിൾ സ്പൂൺ പഞ്ചസാര കൂടി ഈ പഴത്തിലേക്ക് ചേർത്ത് ഇളക്കുക. ശേഷം ഒരു ഫോർക്ക് കൊണ്ട് പഴത്തെ നല്ല പോലെ ഉടച്ചെടുക്കുക. ഇനി ഒരു സ്പൂൺ ഹോർലിക്‌സ് പൌഡർ ചേർത്ത് ഇളക്കുക. ഇനി നല്ല പോലെ തണുപ്പിച്ചെടുത്ത പാൽ പഴത്തിലേക്ക് ചേർത്ത് കൊടുക്കുക. ഇനി നേരത്തെ കുതിർത്തി വെച്ചിട്ടുള്ള കസ്‌കസ് ഈ മിക്സിലേക്ക് ചേർത്ത് ഇളക്കുക. ഇനി നല്ല പോലെ മിക്‌സാക്കിയ ശേഷം കുറച്ചു നട്ട് ചേർത്ത് ഇളക്കുക.

എന്നിട്ട് ഈ ജ്യൂസിനെ രണ്ട് സെർവിങ് ഗ്ലാസിലേക്ക് മാറ്റുക. അപ്പോൾ വളരെ ടേസ്റ്റിയായ ഒരു ജ്യൂസാണ് ഇത്. നല്ല ഹെൽത്തിയായ അതുപോലെ തന്നെ ശരീരത്തിന് ഉന്മേഷവും ക്ഷീണവും അകറ്റാൻ നല്ല ഒരു ജ്യൂസ് കൂടിയാണ് ഇത്. അപ്പോൾ എല്ലാവരും ട്രൈ ചെയ്തു നോക്കണേ. ഉമ്മച്ചീന്റെ അടുക്കള ബൈ ഷെറീന എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക്ക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

Leave a Reply